സങ്കടത്തോടു കൂടിയാണ് പോകുന്നത്, എളുപ്പം തിരിച്ചുവരാം: അണിയറക്കാരോട് മോഹൻലാൽ
Mail This Article
മോഹൻലാൽ–തരുൺ മൂർത്തി ചിത്രത്തിന് ഷെഡ്യൂൾ ബ്രേക്ക്. നീണ്ട 75 ദിവസത്തെ ചിത്രീകരണത്തിനു ശേഷമാണ് ഒരിടവേള സിനിമയ്ക്കാവശ്യമായി വന്നത്. സെറ്റിനോടു താൽക്കാലിക വിടപറച്ചിൽ നിമിഷങ്ങൾ വിഡിയോയായി അണിയറ പ്രവര്‍ത്തകർ പുറത്തുവിട്ടു. ഇനിയും ഇരുപതോളം ദിവസത്തെ ചിത്രീകരണം സിനിമയ്ക്കു ബാക്കിയുണ്ട്.
‘‘47 വര്‍ഷമായി അഭിനയിക്കുകയാണ്. ഈ സിനിമയും ആദ്യത്തെ സിനിമ പോലെ തന്നെയാണ്. ഒരുപാട് സിനിമകള്‍ ചെയ്യുമ്പോഴും ചില സിനിമകളോട് ഒരു സ്നേഹം തോന്നും. അങ്ങനെ സ്നേഹം തോന്നിയ ഒരു സിനിമയാണ് ഇത്. പോകുമ്പോള്‍ ഒരു ചെറിയ സങ്കടം ഉണ്ടാവും. ആ സങ്കടത്തോട് കൂടി ഞാന്‍ പോകുന്നു. ഇവിടെ തന്നെ നിന്ന എത്രയോ ദിവസങ്ങൾ. ആ സന്തോഷത്തിലും സ്നേഹത്തിലും സങ്കടത്തിലും പോകുന്നു. വീണ്ടും എളുപ്പം തിരിച്ചുവരാം.’’ അണിയറക്കാരുടെ സംഘത്തോട് മോഹന്‍ലാലിന്‍റെ വാക്കുകള്‍.
ചിത്രത്തിലെ ഓരോ ഡിപ്പാര്‍ട്ട്മെന്‍റും, വിശേഷിച്ച് ലൈറ്റിംഗ് വിഭാഗം ഗംഭീരമായി പ്രവര്‍ത്തിച്ചെന്ന് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പറയുന്നു. ഷെഡ്യൂള്‍ ബ്രേക്കിന് പിരിയുമ്പോള്‍ ടീമിലെ എല്ലാവരും പോസിറ്റീവ് ആണെന്നും ചിത്രവും അങ്ങനെ ആവട്ടെയെന്ന് നിര്‍മ്മാതാവ് രജപുത്ര രഞ്ജിത്തും പ്രതികരിച്ചു.
കെ.ആര്‍. സുനിലിന്‍റേതാണ് ചിത്രത്തിന്‍റെ കഥ. തിരക്കഥയൊരുക്കിയിരിക്കുന്നത് തരുണ്‍ മൂര്‍ത്തി. സംഗീതം ജേക്സ് ബിജോയ്, ഛായാഗ്രഹണം ഷാജികുമാർ, പ്രൊഡക്ഷൻ ഡിസൈനർ ഗോകുൽ ദാസ്, മേക്കപ്പ് പട്ടണം റഷീദ്, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, കോ ഡയറക്ടർ ബിനു പപ്പു.
അതേസമയം എമ്പുരാന്റെ ചിത്രീകരണത്തില്‍ മോഹൻലാൽ ജോയിൻ ചെയ്യും. ഗുജറാത്തിൽ ചിത്രീകരിക്കുന്ന ഭാഗങ്ങളിലാകും മോഹൻലാൽ ഇനി അഭിനയിക്കുക.