ADVERTISEMENT

മീരാ ജാസ്മിനും അശ്വിൻ ജോസും പ്രധാന വേഷത്തിൽ എത്തുന്ന വി.കെ. പ്രകാശ് ചിത്രം പാലും പഴവും ഓഗസ്റ്റ് 23 ന് റിലീസ് ചെയ്യും. പാലും പഴവും പേര് സൂചിപ്പിക്കുന്നതുപോലെ ഒരു കോമഡി എന്റർടെയ്നറാണ്. ശാന്തി കൃഷ്ണ, അശോകൻ, മണിയൻപിള്ള രാജു, നിഷ സാരംഗ്, മിഥുൻ രമേഷ്, സുമേഷ് ചന്ദ്രൻ, ആദിൽ ഇബ്രാഹിം,

രചന നാരായണൻകുട്ടി,സന്ധ്യ രാജേന്ദ്രൻ, ബാബു സെബാസ്റ്റ്യൻ,ഷിനു ശ്യാമളൻ, തുഷാര, ഷമീർ ഖാൻ, ഫ്രാൻങ്കോ ഫ്രാൻസിസ്, വിനീത് രാമചന്ദ്രൻ, അതുൽ റാം കുമാർ, പ്രണവ് യേശുദാസ്, ആർ ജെ സൂരജ്  തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. 

‘വെള്ളം’, ‘അപ്പൻ’ തുടങ്ങിയ സിനിമയുടെ നിർമാതാക്കളിലൊരാളായ രഞ്ജിത്ത് മണമ്പ്രക്കാട്ട് ചിത്രത്തിലൊരു പ്രധാന വേഷം ചെയ്യുന്നുണ്ട്. മീര ജാസ്മിനെ നായികയാക്കി ഒരുക്കി ക്വീൻ എലിസബത്തിന്റെ നിർമാതാവ് കൂടിയായിരുന്നു ഇദ്ദേഹം. സിനിമയിലെ അതിഥി വേഷങ്ങളിലൂടെയും പരസ്യചിത്രങ്ങളിലൂടെയും അഭിനയരംഗത്ത് സജീവമായ രഞ്ജിത്തിന്റെ കരിയറിലെ പ്രധാനപ്പെട്ട വേഷമാകും ഈ സിനിമയിലേത്.

ടു ക്രിയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ആഷിഷ് രജനി ഉണ്ണികൃഷ്ണൻ. ഛായാഗ്രഹണം രാഹുൽ ദീപ്.എഡിറ്റർ പ്രവീൺ പ്രഭാകർ. സംഗീതം ഗോപി സുന്ദർ, സച്ചിൻ ബാലു, ജോയൽ ജോൺസ്, ജസ്റ്റിൻ - ഉദയ്. വരികൾ സുഹൈൽ കോയ,നിതീഷ് നടേരി, വിവേക് മുഴക്കുന്ന്,  ടിറ്റോ പി തങ്കച്ചൻ. പശ്ചാത്തല സംഗീതം ഗോപി സുന്ദർ,  സൗണ്ട് ഡിസൈനർ & മിക്സിങ് സിനോയ് ജോസഫ്.

പ്രൊഡക്ഷൻ ഡിസൈനർ സാബു മോഹൻ. മേക്കപ്പ് ജിത്തു പയ്യന്നൂർ.  കോസ്റ്റ്യൂം ആദിത്യ നാനു. ചീഫ് അസോ ഡയറക്ടർ ആശിഷ് രജനി ഉണ്ണികൃഷ്ണൻ. അസോ. ഡയറക്ടർസ് ബിബിൻ ബാലചന്ദ്രൻ , അമൽരാജ് ആർ. പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശീതൾ സിംഗ്.ലൈൻ പ്രൊഡ്യൂസർ സുഭാഷ് ചന്ദ്രൻ പ്രൊജക്റ്റ്‌ ഡിസൈനർ ബാബു മുരുഗൻ, പി ആർ ഓ മഞ്ജു ഗോപിനാഥ്.സ്റ്റിൽസ് അജി മസ്കറ്റ്. ഡിസൈൻസ് യെല്ലോ ടൂത്ത്സ്. 

English Summary:

Palum Pazhavum Movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com