ADVERTISEMENT

നടി അപർനദിക്കെതിരെ ഗുരുതര ആരോപണവുമായി നിർമാതാവ് സുരേഷ് കാമാക്ഷി. സിനിമയുടെ പ്രമോഷനൽ പരിപാടിക്കു വരുന്നതിന് മൂന്ന് ലക്ഷം രൂപ നടി അധികമായി ചോദിച്ചുവെന്ന് സുരേഷ് വെളിപ്പെടുത്തി. കൂടാതെ പ്രസ്മീറ്റിൽ തന്റെ സീറ്റിനടുത്ത് ആര് ഇരിക്കുമെന്നതും താൻ തന്നെ തീരുമാനിക്കുമെന്ന നിബന്ധനയും നടി നടത്തിയതായി നിർമാതാവ് വെളിപ്പെടുത്തി. അപർനദി നായികയാകുന്ന ‘നരകപ്പോർ’ സിനിമയുടെ പ്രസ്മീറ്റില്‍ വച്ചാണ് സുരേഷ് കാമാക്ഷി ഇക്കാര്യം തുറന്നു പറഞ്ഞത്.

‘‘അപർനദി ഈ പരിപാടിക്കു വന്നിട്ടില്ല. ഈ പ്രവണത ഇപ്പോൾ തമിഴ് സിനിമയിൽ കൂടി വരുകയാണ്. താരങ്ങൾക്ക് ഇപ്പോൾ പ്രമോഷനു വരാൻ മടിയാണ്. അപർനദിയെ വിളിച്ചപ്പോൾ അവർ പറഞ്ഞത്, പ്രമോഷന് വേറെ കാശ് തരണമെന്നാണ്. ഇത് പുതിയ പരിപാടിയാണ്. ഇതുകേട്ട ഉടനെ ഞാൻ അപർനദിയെ വിളിച്ചു.

സിനിമയുടെ അവസ്ഥ തന്നെ വളരെ മോശമാണ്. ഒരു സിനിമ എടുത്ത് അത് റിലീസ് വരെ എത്തിക്കുന്നത് വലിയ കഷ്ടപ്പാടുള്ള കാര്യമാണ്. അതിനിടെ നിങ്ങളെപ്പോലുള്ളവർ പ്രമോഷനും എത്തിയില്ലെങ്കിൽ അത് സിനിമയ്ക്കു ദോഷമായി ബാധിക്കും. ‘ഇല്ല ഞാൻ വരില്ല’ എന്ന് ഉറപ്പു പറഞ്ഞു. പിന്നീട് രണ്ട് മൂന്ന് നിബന്ധനകൾ കൂടി അവർ വച്ചു. 

സ്റ്റേജിൽ ആരുടെ കൂടെ ഇരിക്കണമെന്നത് അവർ തീരുമാനിക്കും, സ്റ്റേജിൽ ആരൊക്കെ ഉണ്ടാകും എന്നത് നേരത്തെ അറിയിക്കണം. തന്റെ തുല്യ സ്ഥാനമുള്ളവർ മാത്രമാകണം കൂടെ ഇരിക്കേണ്ടത് എന്നൊക്കെയായിരുന്നു നിബന്ധന. ഇത് കേട്ടതോടെ എനിക്ക് ഭയങ്കര ദേഷ്യം വന്നു.

അതോടെ നടികർ സംഘത്തിൽ ഇവർക്കെതിരെ പരാതികൊടുത്തു. രണ്ട് ദിവസം കഴിഞ്ഞ് അപർനദി തിരിച്ചുവിളിച്ചു. ‘സർ െതറ്റുപറ്റിപ്പോയി, ആരെന്ന് അറിയാതെയാണ് അങ്ങനെ സംസാരിച്ചത്’ എന്നൊക്കെ പറഞ്ഞു. സാരമില്ല, സിനിമയെ പിന്തുണയ്ക്കു. അവരെ സഹായിക്കൂ എന്ന് ഞാൻ മറുപടി പറഞ്ഞു.

പക്ഷേ അണിയറക്കാർ പിന്നീട് നടിയെ വിളിച്ചെങ്കിലും അവർ പരിധിക്കു പുറത്തായിരുന്നു. പരിധിക്കു പുറത്തു തന്നെ ഇരിക്കട്ടെ, തമിഴ് സിനിമയ്ക്കു ഇങ്ങനെയുള്ള നടിമാരെ ആവശ്യമില്ല.’’–സുരേഷ് കാമാക്ഷിയുടെ വാക്കുകൾ.

English Summary:

Suresh Kamatchi slams Abarnathi for demanding Rs 3 lakh to attend 'Narakappor' promotional event

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com