ജാൻവി കപൂറിനും രക്ഷയില്ല; പുതിയ സിനിമ ബോക്സ്ഓഫിസിൽ ദുരന്തം
അക്ഷയ് കുമാറിനു പിന്നാലെ ജാൻവി കപൂർ പ്രധാനവേഷത്തിലെത്തിയ പുതിയ സിനിമയെയും പ്രേക്ഷകർ കൈവിടുന്നു. ജാൻവിയെ നായികയാക്കി സുധാൻഷു സരിയ സംവിധാനം ചെയ്ത സ്പൈ ത്രില്ലറായ ഉലാജ് മൂന്ന് ദിവസം കൊണ്ട് നേടിയത് വെറും മൂന്ന് കോടി രൂപ മാത്രം. 50 കോടിയാണ് സിനിമയുടെ ബജറ്റ്. സിനിമ ആദ്യവാരം പിന്നിടുമ്പോള്‍ പല

അക്ഷയ് കുമാറിനു പിന്നാലെ ജാൻവി കപൂർ പ്രധാനവേഷത്തിലെത്തിയ പുതിയ സിനിമയെയും പ്രേക്ഷകർ കൈവിടുന്നു. ജാൻവിയെ നായികയാക്കി സുധാൻഷു സരിയ സംവിധാനം ചെയ്ത സ്പൈ ത്രില്ലറായ ഉലാജ് മൂന്ന് ദിവസം കൊണ്ട് നേടിയത് വെറും മൂന്ന് കോടി രൂപ മാത്രം.
50 കോടിയാണ് സിനിമയുടെ ബജറ്റ്. സിനിമ ആദ്യവാരം പിന്നിടുമ്പോള്‍ പല തിയറ്ററുകളിൽ നിന്നും ഒഴിവാക്കി കഴിഞ്ഞു. മലയാളിയായ റോഷൻ മാത്യുവും സിനിമയിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ജാൻവിയുടെ കരിയറിലെ അഞ്ചാമത്തെ ചിത്രമാണിത്. ഈ വർഷം മിസ്റ്റർ ആൻഡ് മിസിസ് മഹിക്കു ശേഷമെത്തുന്ന ജാൻവിയുടെ രണ്ടാമത്തെ റിലീസ്. ധർമ പ്രൊഡക്ഷൻസിന്റെ ബാനറിൽ എത്തിയ ജാൻവി കപൂർ- രാജ് കുമാർ റാവു ചിത്രം മിസ്റ്റർ ആൻഡ് മിസിസ് മഹി ഇതിലും മികച്ച കലക്ഷൻ നേടിയിരുന്നു.
പ്രീ-സെയിൽസ് ബിസിനസ്സിലും ഉലാജിനു കാര്യമായി ഒന്നും നേടാനായില്ല. 750 ടിക്കറ്റുകൾ മാത്രമാണ് അഡ്വാൻസായി വിറ്റുപോയത്. വാരാന്ത്യത്തിൽ ചിത്രം 5 കോടി കടക്കാൻ പാടുപെടുമെന്നാണ് ഇൻഡസ്ട്രി ട്രാക്കർമാർ പ്രവചിക്കുന്നത്.