സമൂഹമാധ്യമങ്ങളിൽ തമ്മിൽ തമ്മിൽ ട്രോളി നടി അഹാന കൃഷ്ണയും സഹോദരിമാരും. അച്ഛന്റെയും അമ്മയുടെയും ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് അഹാന കൃഷ്ണയാണ് രസകരമായ ട്രോൾ സീരിസിന് തുടക്കം കുറിച്ചത്. കമന്റ് ബോക്സിൽ അനിയത്തിമാരായ ദിയ, ഹൻസിക എന്നിവർ മറുപടി കമന്റുകൾ പങ്കുവച്ചതോടെ അഹാനയുടെയും സഹോദരിമാരുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമൂഹമാധ്യമങ്ങളിൽ തമ്മിൽ തമ്മിൽ ട്രോളി നടി അഹാന കൃഷ്ണയും സഹോദരിമാരും. അച്ഛന്റെയും അമ്മയുടെയും ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് അഹാന കൃഷ്ണയാണ് രസകരമായ ട്രോൾ സീരിസിന് തുടക്കം കുറിച്ചത്.

കമന്റ് ബോക്സിൽ അനിയത്തിമാരായ ദിയ, ഹൻസിക എന്നിവർ മറുപടി കമന്റുകൾ പങ്കുവച്ചതോടെ അഹാനയുടെയും സഹോദരിമാരുടെയും സ്വയം ട്രോളൽ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി.

ADVERTISEMENT

‘പരീക്ഷണ പ്രൊജക്ടിനൊപ്പം എന്റെ അച്ഛനമ്മമാർ’ എന്നാണ് അച്ഛനും അമ്മയുമൊത്തുള്ള ചിത്രം പങ്കുവച്ചുകൊണ്ട് അഹാന കുറിച്ചത്.  ഈ പോസ്റ്റിനു കമന്റുമായി കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയ കൃഷ്ണ എത്തി.  ‘ഞാൻ ആണ് അച്ഛനമ്മമാരുടെ പ്ലാൻഡ് പ്രോജക്റ്റ്’ എന്നാണ് ദിയ കുറിച്ചത്. ‘ഞാൻ വളരെ താമസിച്ചുണ്ടായ അപ്രതീക്ഷിതമായ പ്രോജക്ടാണ്’ എന്ന് ഇളയവളായ ഹൻസിക കുറിച്ചപ്പോൾ ‘നീയാണ് ഏറ്റവും  മികച്ചത്’ എന്ന് അഹാന മറുപടി നൽകി.  കമന്റുകൾക്ക് മറുപടിയുമായി മൂന്നാമത്തെ മകളായ ഇഷാനി എത്തിയില്ല എന്നാൽ ഇഷാനി എങ്ങനെയുള്ള പ്രോജക്ടാണ് എന്ന ആരാധകരുടെ ചോദ്യത്തിന് ‘ഏറ്റവും വിശിഷ്ടമായത് ’ എന്നായിരുന്നു അഹാനയുടെ മറുപടി.

അഹാനയെ വളർത്തിയുള്ള പാഠങ്ങളിലൂടെയാണ് കുഞ്ഞുങ്ങളെ എങ്ങനെ വളർത്തണം എന്ന് പഠിച്ചത് എന്നൊരിക്കൽ കൃഷ്ണകുമാർ പറഞ്ഞിട്ടുണ്ട്. അതിനാലായിരിക്കണം താൻ അച്ഛനമ്മമാരുടെ പരീക്ഷണ പ്രൊജക്റ്റ് എന്ന് അഹാന സ്വയം വിശേഷിപ്പിച്ചത്. അഹാനയുടെയും അനുജത്തിമാരുടെയും രസകരമായ ട്രോളിനൊപ്പം ആരാധകരും കൂടിയപ്പോൾ സംഗതി സമൂഹമാധ്യമങ്ങളിൽ വൈറലായി മാറി.

English Summary:

Ahana Krishna and Sisters' Hilarious Self-Trolling Series Goes Viral on Social Media