ഉണ്ണികളേ നിങ്ങളെവിടെ?'; തേടി മോഹൻലാലും കമലും
‘‘മഞ്ഞും മണിത്തെന്നലും തരും, കുഞ്ഞുമ്മ കൈമാറിയും’’ എന്ന് താളത്തിൽ അല്ലാതെ വായിക്കാനാകുമോ? തൊണ്ണൂറുകളിൽ വളർന്ന ഏതൊരു കുട്ടിയുടെയും മനസ്സിൽ കസേര വലിച്ചിട്ട് സസുഖം വിരാചിക്കുന്ന പാട്ടും സിനിമയുമാണ് 1987ൽ പുറത്തിറങ്ങിയ ‘ഉണ്ണികളേ ഒരു കഥപറയാം’. ആ സിനിമയിലെ കുട്ടികളുടെ പേരും ഉടുപ്പും ഓർത്തു വച്ചിരുന്ന

‘‘മഞ്ഞും മണിത്തെന്നലും തരും, കുഞ്ഞുമ്മ കൈമാറിയും’’ എന്ന് താളത്തിൽ അല്ലാതെ വായിക്കാനാകുമോ? തൊണ്ണൂറുകളിൽ വളർന്ന ഏതൊരു കുട്ടിയുടെയും മനസ്സിൽ കസേര വലിച്ചിട്ട് സസുഖം വിരാചിക്കുന്ന പാട്ടും സിനിമയുമാണ് 1987ൽ പുറത്തിറങ്ങിയ ‘ഉണ്ണികളേ ഒരു കഥപറയാം’. ആ സിനിമയിലെ കുട്ടികളുടെ പേരും ഉടുപ്പും ഓർത്തു വച്ചിരുന്ന കാലമുണ്ടായിരുന്നു മലയാളിക്ക്. സിനിമ പുറത്തിറങ്ങി 37 വർഷം പൂർത്തിയാകുമ്പോൾ ആ കുട്ടികളൊക്കെ ഇപ്പോൾ എവിടെയായിരിക്കും എന്നു ചിന്തിച്ചിട്ടുണ്ടോ?
ആ ഉണ്ണികളുടെ ഒത്തുചേരലിന് അവസരമൊരുക്കുകയാണ് മനോരമ ഓൺലൈനും ജെയിൻ യൂണിവേഴ്സിറ്റിയും . അവരോടൊപ്പം പഴയ ഓർമകളും സ്നേഹവും പങ്കിടാൻ കാത്തിരിക്കുകയാണ്, അവരുടെ പ്രിയ എബി. അതേ, മോഹൻലാലിനും സംവിധായകൻ കമലിനും നായിക കാർത്തികയും സിനിമയിലെ എല്ലാ ‘കുട്ടിത്താരങ്ങളെയും’ സംഘടിപ്പിച്ചു ഗംഭീരമായ പരിപാടി അണിയറയിൽ ഒരുങ്ങുന്നു.
അന്നത്തെ ബാലതാരങ്ങളിൽ മൂന്നുപേരെക്കൂടിയാണ് ഇനി അണിയറക്കാർക്കു കണ്ടെത്താനുള്ളത്. മാസ്റ്റർ വിമൽ, മാസ്റ്റർ അമിത്, ബേബി വിദ്യ എന്നിവരെയാണ് മോഹൻലാലും സംവിധായകൻ കമലും അന്വേഷിക്കുന്നത്.
മാസ്റ്റർ വിമൽ അക്കാലത്ത് ചെന്നൈയിലായിരുന്നു താമസമെന്നും മാസ്റ്റർ അമിത് ഷൂട്ടിന് വന്നിരുന്നത് ബെംഗളൂരിൽ നിന്നായിരുന്നുവെന്നും സംവിധായകൻ കമൽ ഓർത്തെടുത്തു. മാസ്റ്റർ വിമൽ ഈ സിനിമ കൂടാതെ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ‘അനുബന്ധം’ എന്ന ഹിറ്റ് സിനിമയുടെ ഭാഗമായിരുന്നു മാസ്റ്റർ വിമൽ. മനു അങ്കിൾ, ദശരഥം തുടങ്ങിയ സിനിമകളിൽ അഭിനയിച്ച കുട്ടിയാണ് മാസ്റ്റർ അമിത്.
ഈ വാർത്ത വായിക്കുന്ന വിമലിനും അമിത്തിനും വിദ്യയ്ക്കും നേരിട്ടോ അല്ലെങ്കിൽ ഇവരെ അറിയുന്നവർക്കോ 9995811111 എന്ന് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
സെപ്റ്റംബർ ഒന്നിന് തിരുവനന്തപുരം ഗോകുലം പാർക്കിൽവച്ചാണ് ‘ഉണ്ണികളേ ഒരു കഥപറയാം’ ഒത്തുചേരൽ സംഘടിപ്പിക്കുക.