റിയാസ് ഖാന്റെ മകന് വിവാഹം; വധു മരിയ ജെന്നിഫര്‍
മൂത്ത മകൻ ഷാരിഖ് ഹസ്സന്റെ ഹൽദി ചടങ്ങുകൾ ആഘോഷമാക്കി റിയാസ് ഖാനും ഭാര്യ ഉമയും. ‘അടിച്ചു കയറി വാ’ എന്ന ഹിറ്റ് ഡയലോഗ് ഹൈലൈറ്റ് ചെയ്ത റാപ്പ് ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ഹൽദി വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഹല്‍ദി ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയിയല്‍ വൈറലാണ് ഡാന്‍സും പാട്ടുമൊക്കെയായി ഫുള്‍

മൂത്ത മകൻ ഷാരിഖ് ഹസ്സന്റെ ഹൽദി ചടങ്ങുകൾ ആഘോഷമാക്കി റിയാസ് ഖാനും ഭാര്യ ഉമയും. ‘അടിച്ചു കയറി വാ’ എന്ന ഹിറ്റ് ഡയലോഗ് ഹൈലൈറ്റ് ചെയ്ത റാപ്പ് ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ഹൽദി വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഹല്‍ദി ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയിയല്‍ വൈറലാണ്
ഡാന്‍സും പാട്ടുമൊക്കെയായി ഫുള്‍ വൈബിലാണ് ആഘോഷം. മരിയ ജെന്നിഫറാണ് ഷാരിഖിന്റെ വധു. ഏറെക്കാലമായി ഷാരിഖും മരിയയും പ്രണയത്തിലായിരുന്നു. നടനും തമിഴ് ബിഗ് ബോസ് താരവുമായ ഷാരിഖ് സിനിമാ രംഗത്തേക്കും കടക്കുകയാണ്. നിലവില്‍ ലോകേഷ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘റിസോര്‍ട്ട്’ എന്ന ചിത്രത്തില്‍ അഭിനയിച്ചു വരികയാണ്.
പുറത്തുവന്ന ചിത്രങ്ങളിലും വിഡിയോകളിലും കല്യാണ ചെക്കനെക്കാള്‍ പൊളിയാണ് അച്ഛന്‍ റിയാസ് ഖാന്‍ എന്ന് ആരാധകര്‍ പറയുന്നു. അച്ഛന്റെ ഹിറ്റ് ഡയലോഗാണ് വിഡിയോകളുടെ ഹൈലൈറ്റ്. ഓഗസ്റ്റ് 8-നാണ് ഷാരിഖ് ഹസ്സന്റെ വിവാഹം.
മകന്റെ വിവാഹ വാർത്ത പ്രേക്ഷകരെ ആദ്യം അറിയിക്കുന്നത് അമ്മ ഉമ റിയാസ് ആണ്. ‘‘അവസാനം എന്റെ ബേബി മാലാഖയെ പോലെ മനോഹരിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ പോകുന്നു. ഓഗസ്റ്റ് 8 നാണ് വിവാഹം,’’–ഷാരിഖിന്റെയും മരിയയുടെയും ചിത്രം പങ്കുവച്ച് ഉമ കുറിച്ചു.
1992–ല്‍ ആയിരുന്നു റിയാസ് ഖാന്റെയും ഉമയുടെയും വിവാഹം കഴിഞ്ഞത്. ഫോര്‍ട്ട് കൊച്ചിക്കാരനായ റിയാസ് ചെന്നൈയിലാണ് പഠിച്ചത്. മലയാളത്തിനൊപ്പം തമിഴ് സിനിമാ ലോകത്തും സജീവമായിരുന്നു. അങ്ങനെയാണ് തമിഴ് സംഗീത സംവിധായകന്‍ കമലേഷിന്റെയും നടി കമല കമലേഷിന്റെയും മകളായ ഉമയുമായി പ്രണയത്തിലായത്. ഷാരിഖിനെ കൂടാതെ സമർഥ് എന്ന മകനും ഈ ദമ്പതികൾക്കുണ്ട്.