ധ്രുവ് സർജ നായകനായി എത്തുന്ന പാൻ ഇന്ത്യ ചിത്രം 'മാർട്ടിൻ' ട്രെയിലർ പുറത്തിറങ്ങി. കെജിഎഫിന് ശേഷം കന്നഡയിൽ നിന്ന് മറ്റൊരു വിസ്മയിപ്പിക്കുന്ന ആക്‌ഷൻ ചിത്രം കൂടി എത്തുന്നുവെന്ന പ്രതീക്ഷയാണ് ട്രെയിലർ നൽകുന്നത്. അന്യായ ഗെറ്റപ്പിലാണ് ധ്രുവ സർജ ചിത്രത്തിലെത്തുന്നത്. സ്ഫോടനാത്മകമായ ആക്ഷൻ രംഗങ്ങളാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധ്രുവ് സർജ നായകനായി എത്തുന്ന പാൻ ഇന്ത്യ ചിത്രം 'മാർട്ടിൻ'  ട്രെയിലർ പുറത്തിറങ്ങി. കെജിഎഫിന് ശേഷം കന്നഡയിൽ നിന്ന് മറ്റൊരു വിസ്മയിപ്പിക്കുന്ന ആക്‌ഷൻ ചിത്രം കൂടി എത്തുന്നുവെന്ന പ്രതീക്ഷയാണ് ട്രെയിലർ നൽകുന്നത്. അന്യായ ഗെറ്റപ്പിലാണ് ധ്രുവ സർജ ചിത്രത്തിലെത്തുന്നത്. സ്ഫോടനാത്മകമായ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ് ട്രെയിലർ. 

പാക്കിസ്ഥാൻ ജയിലിൽ തടവിലാക്കപ്പെട്ട നായകന്‍റെ മാസ് എൻട്രിയോടെയാണ് ട്രെയിലറിന്റെ തുടക്കം. ദേശസ്നേഹത്തിന്‍റെ കൂടി കഥയാണ് ചിത്രം പറയുന്നതെന്നും സൂചനയുണ്ട്. മാർട്ടിൻ വളരെ ക്രൂരനാണെന്നാണ് ടീസറിലെ ഒരു കഥാപാത്രം പറയുന്നുണ്ട്.  അതുപോലെ ഏറെ ക്രൂരമായ മാനറിസവും മലപോലെ ഭയപ്പെടുത്തുന്ന ശരീരവുമായാണ് ധ്രുവ സർജയെ കാണാനാകുക.

ADVERTISEMENT

കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രമിറങ്ങുന്നത്. ശ്രദ്ധേയ നടനായ അര്‍ജുൻ സർജ കഥയെഴുതിയിരിക്കുന്ന ചിത്രം വാസവി എന്‍റര്‍പ്രൈസിന്‍റെ ബാനറിൽ ഉദയ് കെ മെഹ്തയാണ് നിർമിക്കുന്നത്. സംഗീതം രവി ബസ്രൂര്‍, മണി ശര്‍മ. ഛായാഗ്രഹണം സത്യ ഹെഗ്ഡെ, എഡിറ്റർ കെ.എം. പ്രകാശ്. ധ്രുവ സർജയെ കൂടാതെ വൈഭവി ഷാന്ധില്യ, അന്വേഷി ജയിൻ, ചിക്കണ്ണ, മാളവിക അവിനാഷ്, അച്യുത് കുമാർ, നികിറ്റിൻ ധീർ, നവാബ് ഷാ, രോഹിത് പതക് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിലുള്ളത്.

English Summary:

Watch Martin Trailer

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT