6 മാസത്തെ തയാറെടുപ്പുകളിൽ 'ഇച്ചോയി'യായി വിജയരാഘവൻ; അർഹിച്ച അംഗീകാരമെന്ന് മകൻ
80 കൊല്ലത്തെ ദാമ്പത്യ ജീവിതം സംതൃപ്തമായി നയിക്കുന്ന ഇച്ചാമ്മ ഇച്ചോയി എന്നീ രണ്ടു കഥാപാത്രങ്ങളുടെ ആത്മ സംഘർഷങ്ങളുടെ കഥപറഞ്ഞെത്തിയ ചിത്രമാണ് പൂക്കാലം. ചിത്രത്തിൽ നൂറു വയസ്സുകാരനായ കഥാപാത്രമായെത്തിയത് വിജയരാഘവൻ ആയിരുന്നു.

54-മത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം നേടിയ വിജയരാഘവന് അഭിനന്ദനങ്ങളുമായി മകൻ ദേവ ദേവൻ. ഇച്ചോയി എന്ന നൂറു വയസ്സുള്ള കഥാപാത്രമായി മാറാൻ വിജയരാഘവൻ നടത്തിയ കഠിനപ്രയത്നങ്ങളെപ്പറ്റി തനിക്ക് അറിയാമെന്ന് മകൻ കുറിച്ചു. തന്റെ ജീവിതത്തിലെ ആറുമാസം ഈ സിനിമയ്ക്കായി സമർപ്പിച്ച് ശാരീരികവും മാനസികവുമായ പരിവർത്തനങ്ങളിൽ കൂടി കടന്നുപോയ അച്ഛന് കിട്ടിയത് അർഹതക്കുള്ള അംഗീകാരമാണെന്ന് മകൻ ദേവ ദേവൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
"അഭിനന്ദനങ്ങൾ അച്ഛാ... ഇച്ചോയി ആയി മാറാൻ അച്ഛൻ എടുത്ത കഠിന പ്രയത്നത്തെ പറ്റി എനിക്ക് നന്നായി അറിയാം. ഈ കഥാപാത്രത്തിനായുള്ള ശാരീരിക പരിവർത്തനങ്ങൾക്കും മാനസിക തയ്യാറെടുപ്പുകൾക്കുമായി അച്ഛൻ അങ്ങയുടെ 6 മാസമാണ് സമർപ്പിച്ചത്. അർഹിച്ച അംഗീകാരം തന്നെയാണ് അച്ഛന് ലഭിച്ചത്."
80 കൊല്ലത്തെ ദാമ്പത്യ ജീവിതം സംതൃപ്തമായി നയിക്കുന്ന ഇച്ചാമ്മ ഇച്ചോയി എന്നീ രണ്ടു കഥാപാത്രങ്ങളുടെ ആത്മ സംഘർഷങ്ങളുടെ കഥപറഞ്ഞെത്തിയ ചിത്രമാണ് പൂക്കാലം. ചിത്രത്തിൽ നൂറു വയസ്സുകാരനായ കഥാപാത്രമായെത്തിയത് വിജയരാഘവൻ ആയിരുന്നു. സംവിധായകൻ ഗണേഷ് രാജ് ചെയ്ത ചിത്രം പ്രേക്ഷക ശ്രദ്ധ നേടി തീയറ്ററുകളിൽ വമ്പൻ ഹിറ്റായി മാറിയിരുന്നു . പ്രായാധിക്യമുള്ള കഥാപാത്രത്തിൻ്റെ വളരെ സൂക്ഷ്‌മമായ ഭാവങ്ങൾ ആദ്യാവസാനം നിലനിർത്തിക്കൊണ്ട് അവതരിപ്പിച്ച അഭിനയ മികവിനാണ് ചിത്രത്തിലെ അഭിനയത്തിന് വിജയരാഘവന് മികച്ച സഹനടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത്.