ദേശീയപുരസ്കാരത്തിളക്കിൽ ‘മാളികപ്പുറത്തിലെ’ ‘പീയൂഷുണ്ണി’; 52 ദിവസത്തോളം വ്രതമെടുത്ത് അഭിനയിച്ച ശ്രീപദ്
ദേശീയ പുരസ്കാരത്തിളക്കത്തിലാണ് മാളികപ്പുറത്തിലെ ബാലതാരം ശ്രീപദ് യാൻ. ടിക്ടോക്കിൽ വൈറലായ വിഡിയോയിലൂടെ അഭിനയരംഗത്തെത്തിയ ശ്രീപദ് വളരെ പെട്ടെന്നാണ് ആരാധകശ്രദ്ധ നേടിയത്. ‘ത, തവളയുടെ ത’, 'കുമാരി' തുടങ്ങിയ സിനിമകളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. മാളികപ്പുറത്തിലെ കഥാപാത്രമാണ് ശ്രീപദിനെ മലയാളികൾക്കിടയിൽ

ദേശീയ പുരസ്കാരത്തിളക്കത്തിലാണ് മാളികപ്പുറത്തിലെ ബാലതാരം ശ്രീപദ് യാൻ. ടിക്ടോക്കിൽ വൈറലായ വിഡിയോയിലൂടെ അഭിനയരംഗത്തെത്തിയ ശ്രീപദ് വളരെ പെട്ടെന്നാണ് ആരാധകശ്രദ്ധ നേടിയത്. ‘ത, തവളയുടെ ത’, 'കുമാരി' തുടങ്ങിയ സിനിമകളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. മാളികപ്പുറത്തിലെ കഥാപാത്രമാണ് ശ്രീപദിനെ മലയാളികൾക്കിടയിൽ പ്രിയങ്കരനാക്കിയത്. കണ്ണൂർ പയ്യന്നൂർ അടുത്ത് പേരൂൽ സ്വദേശികളായ രജീഷ്, രസ്ന ദമ്പതികളുടെ മകനാണ് ശ്രീപദ് യാൻ.
ആ പേരിന് പിന്നിൽ
ശ്രീപദ് യാൻ എന്ന പേരിലെ യാൻ എന്താണെന്നു പറയുകയാണ് ശ്രീപദ്. തന്റെ അച്ഛൻ രജീഷ് ഒരു ലൈബ്രറി മാനേജർ കൂടിയാണ്. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ചൈനീസ് എഴുത്തുകാരനാണ് മോ യാൻ. 2012ല്‍ ആണ് ശ്രീപദ് ജനിച്ചത്. അതേ വർഷം തന്നെയാണ് മോ യാന് നൊബേൽ പുരസ്കാരം ലഭിച്ചത്. അങ്ങനെയാണ് പേരിന്റെ കൂടെ യാൻ എന്നു കൂടി ചേർത്തത്. മാളികപ്പുറം സിനിമ കണ്ടതിനു ശേഷം മമ്മൂട്ടി പ്രത്യേകം അടുത്തേക്ക് വിളിച്ച് ഫോട്ടോ എടുത്തത് ശ്രീപദന്റെ വലിയ സന്തോഷങ്ങളിൽ ഒന്നാണ്.
പീയൂഷിനെപ്പോലെ അല്ല ശ്രീപദ്
മാളികപ്പുറം സിനിമയിലെ പീയുഷിനെപ്പോലെ, സ്ലീപിങ് അവർ എന്നൊരു അവറേയില്ല ശ്രീപദിന്. ക്ലാസിൽ ഇരുന്നുറങ്ങുന്നത് കക്ഷിക്ക് ഇഷ്ടമല്ല. കണക്കാണ് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം. ഷൂട്ടിങ്ങും സിനിമാ പ്രമോഷനുമൊക്കെയായി നഷ്ടപ്പെട്ട ക്ലാസുകളിലെ നോട്ട്സ് ഒക്കെ ബെസ്റ്റ് ഫ്രണ്ട് നിഹാരിക എല്ലാ ദിവസവും അയച്ചു കൊടുക്കുകയും പഠന സംബന്ധമായ സംശയങ്ങളൊക്കെ ക്ലിയർ ചെയ്തു കൊടുക്കുകയും ചെയ്യും.
ശ്രീപദും പിഷാരടിയും ഒരേ ലെവല്‍
സെറ്റിൽ ഇടയ്ക്കിടെ ചോദ്യം ചോദിച്ചു പിഷാരടിയെപ്പോലും വെള്ളം കുടിപ്പിക്കുമായിരുന്നു ശ്രീപദ്. രമേഷ് പിഷാരടിയെപ്പോലെ കൗണ്ടറടിക്കാനും തമാശ പറയാനും മിടുക്കനാണ് ഈ കുട്ടിത്താരം. അതുകൊണ്ടുതന്നെ താനും പിഷാരടിയും ഒരേ ലെവല്‍ ആണെന്നാണ് ശ്രീപദിന്റെ അവകാശവാദം.
ആ എക്സ്പ്രഷൻ കയ്യിൽ നിന്ന് ഇട്ടത്
മാളികപ്പുറത്തിൽ ഡയറക്ടർ പറഞ്ഞു കൊടുക്കാത്ത ചില എക്സ്പ്രഷനൊക്ക കയ്യിൽ നിന്നും ഇട്ടതാണെന്ന് ശ്രീപദ് പറയുന്നു. ‘കല്ലൂ, ഞാൻ കൊണ്ടുപോട്ടെ നിന്നെ ശബരിമലയ്ക്ക്’ എന്ന ഡയലോഗിലെ എക്സ്പ്രഷൻ ശ്രീപദ് തന്നെ ഇട്ടതായിരുന്നു. ‘തുളസി പി.പി. വരുന്നോ ശബരിമലയ്ക്ക്' എന്ന ഡയലോഗിലെ ലാലേട്ടന്റെ സ്റ്റൈലും ശ്രീപദ് സ്വന്തമായി ചെയ്തതാണ്.
ശബരിമലയിൽ ആദ്യം
ശബരിമലയെക്കുറിച്ച് കേട്ടിട്ടുണ്ട് അവിടുത്തെ പ്രത്യേകതകളൊക്കെ അച്ഛനോടും മുത്തശ്ശിയോടും ചോദിച്ച് അറിഞ്ഞിട്ടുണ്ട്. അതിനു ശേഷമാണു മാളികപ്പുറം എന്ന സിനിമയിലേക്ക് വിളിച്ചത്. ശബരിമലയിൽ കയറാമല്ലോ എന്നാണു ആദ്യമായി മനസ്സിൽ തോന്നിയത്. നാൽപത്തിയൊന്ന് ദിവസം വ്രതമെടുത്താണ് മലയ്ക്ക് പോയത്. സിനിമയിൽ അഭിനയിക്കുന്ന 52 ദിവസത്തോളം വ്രതത്തിലായിരുന്നു. ശരണം വിളിച്ചതും പേട്ട തുള്ളിയതും കാട്ടിലൂടെ ഉള്ള നടപ്പും മല കയറിയതുമൊക്കെ നല്ല അനുഭവമായിരുന്നു.
സ്വപ്നങ്ങൾ
നല്ലൊരു പൊലീസ് ഓഫിസറാകണമെന്നാണ് ശ്രീപദിന്റെ ആഗ്രഹം. സിനിമയിൽ പൃഥ്വിരാജിനൊപ്പം അഭിനയിക്കണമെന്നും ഒരു ആഗ്രഹമുണ്ട്. മമ്മൂട്ടിയുടെ കൂടെ ഒരു വേഷം കിട്ടിയാൽ പെരുത്ത് സന്തോഷം. സ്വിമ്മിങ്ങും ഗിറ്റാറും പാട്ടുമൊക്കയാണ് സിനിമ അല്ലാത്ത മറ്റ് ഇഷ്ടങ്ങൾ.