ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. പ്രമുഖരുടെ ആരുടെയും പേര് പറയുന്നില്ലെങ്കിൽ, ഇരകൾക്ക് പരാതി ഇല്ലെങ്കിൽ ഈ റിപ്പോർട്ട് കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ലെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് വായിക്കാം: ജസ്റ്റിസ് ഹേമ കമ്മീഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. പ്രമുഖരുടെ ആരുടെയും പേര് പറയുന്നില്ലെങ്കിൽ, ഇരകൾക്ക് പരാതി ഇല്ലെങ്കിൽ ഈ റിപ്പോർട്ട് കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ലെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് വായിക്കാം:

ADVERTISEMENT

ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് ഒന്ന് ചുരുക്കി പറഞ്ഞാല്‍ ഇത്രേയുള്ളൂ. കുറേ കാലമായി ഏതൊക്കെയോ നടിമാരെ, ഏതൊക്കെയോ നടന്മാരും,  സംവിധായകരും, ഏതൊക്കെയോ ഷൂട്ടിങ് ലൊക്കേഷനിൽവച്ച്, എവിടയോക്കെയോ കൊണ്ടുപോയി  ലൈംഗികമായി പീഡിപ്പിച്ചു. പരാതി പെട്ടാൽ അവസരം നഷ്ടപ്പെടുമോ അല്ലെങ്കിൽ ജീവ ഭയം കാരണം ഇവർ ആരും സംഭവം പുറത്ത് പറഞ്ഞില്ല, പരാതിപ്പെട്ടില്ല. ചൂഷണം ചെയ്തത് പ്രമുഖ നടന്മാർ, ചെയ്യപ്പെട്ടത് പ്രമുഖ നടികളെ, നടന്നത് പ്രമുഖ ഹോട്ടലുകളിൽ, ഇതെല്ലാം ചർച്ച ചെയ്തത് പ്രമുഖ ചാനലുകളിൽ.

മലയാള സിനിമ ഭരിക്കുന്ന 15 അംഗ പവർ ടീമിന്റെ ലിസ്റ്റ് പുറത്തു വന്നു ട്ടോ.. 

1.ഉരുക്ക് സതീശൻ 

2. ടിന്റു മോൻ എന്ന കോടീശ്വരൻ

ADVERTISEMENT

3. ചിരഞ്ജീവി ഐപിഎസ്

4. ബ്രോക്കർ പ്രേമ ചന്ദ്രൻ

5. പവനായി.

6. കൊപ്ര പ്രഭാകരൻ.

ADVERTISEMENT

7.അനന്തൻ നമ്പ്യാർ.

8.മുണ്ടക്കൽ ശേഖരൻ.

9.ഹൈദർ മരക്കാർ.

10. കടയാടി ബേബി.

11. കൊളപ്പുള്ളി അപ്പൻ.

12.മോഹൻ തോമസ്.

13.കീരിക്കാടൻ ജോസ്.

14. ജോൺ ഹോനായി

15.കീലേരി അച്ചു

(പവർ ഗ്രൂപ്പിലുള്ളത് പേരും, അഡ്രസും, ആധാറും  ഒന്നും ഇല്ലാത്ത 15 അദൃശ്യരായ മനുഷ്യന്മാർ ആണെന്ന് ഇനിയും ആരും പറയരുത്. )

നടിയെ അക്രമിച്ചത് ഒറ്റപ്പെട്ട സംഭവമല്ല, കൂടുതൽ നടിമാർ അക്രമത്തിന് ഇരയായി എന്നതിന് തെളിവ് ഉണ്ടത്രേ. പക്ഷേ ആ പ്രമുഖ നടിമാർ കേസ് കൊടുക്കില്ല എന്നു പറയുന്നു. ഭൂരിഭാഗം സിനിമ സെറ്റിലും  ലഹരി ഉപയോഗം വ്യാപകമാണെന്നും നടിമാർ പറയുന്നു. സിനിമ സ്‌ക്രീനിൽ യു സർട്ടിഫൈഡ് ആണേലും.... പിന്നണിയിൽ എ സർട്ടിഫിക്കറ്റ് ആണത്രേ..

നടിമാർ  ഉറങ്ങിയോ, സുഖം നിദ്ര കിട്ടിയോ  എന്ന് ഉറപ്പ് വരുത്താൻ ഏതെങ്കിലും പ്രമുഖ നടന്മാർ രാത്രിയിൽ വാതിലിൽ 10 തവണ മുട്ടിയാൽ ചില നടിമാർ തെറ്റിദ്ധരിക്കുന്നു. ആ വാതിൽ മുട്ടലിന് പിന്നിൽ "കെയർ ആണ് കെയർ" എന്നു മനസ്സിലാക്കുന്നില്ല.. കേരളത്തിലെ സർവ മേഖലകളിലും ഇതുപോലെ വനിതകളുടെ ചൂഷണം നടക്കുന്നുണ്ടോ എന്നു സര്ക്കാര് ഇടപെട്ട് ഉടനെ  കമ്മിഷൻ വക്കണം. പാവം സിനിമാക്കാരെ മാത്രം മാനം കെടുത്തുന്നത് ശരിയല്ല. (രാഷ്ട്രീയ മേഖലയിൽ മാത്രം സ്ത്രീ ചൂഷണം മനസ്സിലാക്കുവാൻ കമ്മീഷൻ  വേണ്ട.. കാരണം അതിലും പ്രതി സ്ഥാനത്ത് പ്രമുഖ എംഎൽഎ, പ്രമുഖ എംപി...ഒക്കെ വന്നാൽ ജസ്റ്റിസ് ഹേമ കമ്മിഷന്റെ അവസ്ഥ ആകും..)

ഒരു കോടി രൂപയോളം ചെലവാക്കിയാണ് കമ്മിഷൻ തെളിവെടുപ്പ് നടത്തിയത്. മലയാള സിനിമയിലെ ‘മുല്ലപ്പെരിയാർ ഡാം’ എന്നാണ് ജസ്റ്റിസ് ഹേമ കമ്മിഷനെക്കുറിച്ച് പൊതുവെ പറയുന്നത്. ഈ റിപ്പോർട്ടിൽ മലയാളസിനിമയില്‍ ജീവിച്ചിരിക്കുന്ന എല്ലാ നടിമാരുമായിട്ടാണ് തെളിവെടുപ്പ് നടത്തിയത്. പക്ഷേ ഇതിൽ േപരുകളോ വിവരങ്ങളോ ഒന്നുമില്ല. 35 കൊല്ലം മുമ്പുള്ള കേസൊക്കെ എങ്ങനെ തെളിയിക്കും എന്നതിൽ ഒരു ധാരണയുമില്ല.

( വാൽക്കഷ്ണം.. ആരുടെയും പേര് പറയുന്നില്ലെങ്കിൽ, ഇരകൾക്ക് പരാതി ഇല്ലെങ്കിൽ ഈ റിപ്പോർട്ട് കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല. പക്ഷേ,  പുതുതായി സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിച്ചു വരുന്ന യുവതികൾക്കും , അവരുടെ അമ്മമാർക്കും എങ്ങനെ കൂടുതൽ അവസരങ്ങൾ നേടി പ്രമുഖ നടി ആകാം എന്ന് പറയാതെ പറയുന്ന  നല്ലൊരു "സ്റ്റഡി ക്ലാസ്" ആണ് ഈ റിപ്പോർട്ട്.. )

By Santhosh Pandit (ഉരുക്കൊന്നുമല്ല മഹാ പാവമാ...)

English Summary:

Santosh Pandit Slams Hema Commission Report: "Useless Without Names, Complaints"