നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ ബ്രൈഡൽ ഷവർ വിഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. അമ്മയും സഹോദരിമാരും സുഹൃത്തുക്കളും ചേർന്ന് ദിയ കൃഷ്ണയ്ക്കു നൽകിയ ബ്രൈഡൽ ഷവർ വൈറലാകുമ്പോഴും പ്രതിശ്രുത വരൻ അശ്വിനോടുള്ള ദിയയുടെ ഇളയ സഹോദരിമാരുടെ പെരുമാറ്റമാണ് സമൂഹ മാധ്യമങ്ങളിൽ വൻ വിമർശനങ്ങൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ ബ്രൈഡൽ ഷവർ വിഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. അമ്മയും സഹോദരിമാരും സുഹൃത്തുക്കളും ചേർന്ന് ദിയ കൃഷ്ണയ്ക്കു നൽകിയ ബ്രൈഡൽ ഷവർ വൈറലാകുമ്പോഴും പ്രതിശ്രുത വരൻ അശ്വിനോടുള്ള ദിയയുടെ ഇളയ സഹോദരിമാരുടെ പെരുമാറ്റമാണ് സമൂഹ മാധ്യമങ്ങളിൽ വൻ വിമർശനങ്ങൾക്ക് വഴിവയ്ക്കുന്നത്. ബ്രൈഡൽ ഷവർ പെൺകുട്ടികളുടെ പരിപാടി ആയിരുന്നെങ്കിലും അതിഥിയായി ദിയയുടെ വരൻ അശ്വിന്‍ ഗണേഷ് എത്തിയിരുന്നു. എന്നാൽ പാർട്ടിയിൽ എത്തിയ അശ്വിനെ അഹാന കൃഷ്ണ ഒഴിച്ചുള്ള  ദിയയുടെ സഹോദരിമാർ ഒട്ടും പരിഗണിച്ചില്ല എന്നാണ് ദിയ കൃഷ്ണ യൂട്യൂബിൽ പങ്കുവച്ച ബ്രൈഡൽ ഷവർ വിഡിയോക്ക് താഴെ വരുന്ന കമന്റുകൾ  അധികവും. കമന്റുകൾക്ക് മറുപടിയുമായി ദിയ കൃഷ്ണയും എത്തിയിട്ടുണ്ട്.  അഹാനയും ഇഷാനിയും ചേർന്നാണ് ഈ പാർട്ടി സംഘടിപ്പിച്ചതെന്നും തന്റെ സഹോദരിമാക്കെതിരെ നെഗറ്റീവ് കമന്റുമായി തന്റെ ചാനലിലേക്ക് വരണ്ട എന്നും ദിയ കൃഷ്ണ കുറിച്ചു.  

‘‘ഇഷാനിയും അമ്മുവുമാണ് അക്ഷരാർഥത്തിൽ ഈ പരിപാടി മുഴുവൻ സംഘടിപ്പിച്ച് അശ്വിനെ അവിടേക്ക് ക്ഷണിച്ചത്. ആരെങ്കിലും അവരെക്കുറിച്ച് മോശമായി എന്തെങ്കിലും പറയാൻ എന്റെ ചാനലിലേക്ക് വരണ്ട. അത്തരത്തിൽ കമന്റ് ചെയ്യുന്നവരെ ബ്ലോക്ക് ചെയ്യാൻ ഞാൻ നിർബന്ധിതയാകും. വിഡ്ഢിത്തം കമന്റ് ചെയ്യുന്നതിനു മുമ്പ് ഒന്ന് കൂടി  ആലോചിക്കൂ.’’ ദിയ കൃഷ്ണ കുറിച്ചു.

ADVERTISEMENT

വിഡിയോക്ക് വരുന്ന കമന്റുകൾ അധികവും അഹാനയെ പ്രശംസിച്ചുകൊണ്ടും ഇഷാനിയെ വിമർശിച്ചുകൊണ്ടുമാണ്. ‘‘ഈ ഷോ മുഴുവൻ അഹാന കൊണ്ടുപോയി.  സഹോദരിമാരോടുള്ള വാത്സല്യത്തോടൊപ്പം വരുന്നവരെ വളരെ സന്തോഷത്തോടെ സ്വീകരിച്ചും അഹാന എല്ലാവരുടെയും ഹൃദയം കവർന്നു.  അവിടെ മറ്റ് ചിലർ മാനസികമായി അതിൽ നിന്ന് മാറിനിൽക്കാനും സ്വന്തം വസ്ത്രധാരണത്തിലും അലങ്കാരങ്ങളിലും ശ്രദ്ധിച്ചപ്പോൾ അഹാന ഉത്തരവാദിത്തത്തോടെ പാർട്ടി നന്നായി നടക്കുന്നതിലാണ് ശ്രദ്ധിച്ചത്’’

‘‘അശ്വിൻ കേറി വന്നു അവിടെ ഇരുന്നിട്ട് പോലും ഇഷാനി അവന്റെ നേരെ ഒന്ന് നോക്കിയത്പോലും ഇല്ല. എത്ര സമയം കഴിഞ്ഞിട്ട് പോലും ആ സൈഡിലേക്ക് നോക്കിയിട്ടേ ഇല്ല .കുടുംബത്തിലെ ബാക്കി ഉള്ളവരാണ് അവളെ തിരുത്തേണ്ടത്.  അവനോട് അവൾക്ക് ഇത്ര വെറുപ്പ് എന്താണെന്ന് ചോദിച്ച് മനസിലാക്കേണ്ടതല്ലേ.  സംസാരിച്ചില്ലെങ്കിലും ഒന്ന് തിരിച്ചു നോക്കുകയെങ്കിലും ചെയ്യാമല്ലോ.  വീഡിയോ കണ്ട എനിക്ക് പോലും അത് വലിയ ഇൻസൾട്ടായി തോന്നിയപ്പോൾ അശ്വിന് ഉറപ്പായതും അത് തോന്നിക്കാണും.  ഇത്ര മര്യാദയില്ലാത്ത പെരുമാറ്റമുള്ള വേറൊരാളെ ഞാൻ കണ്ടിട്ടില്ല.  കഴിഞ്ഞ ഇൻ്റർവ്യൂവിൽ ഇഷാനിയെ എല്ലാവരും നെഗറ്റീവ് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല.  ഇപ്പോ മനസിലായി. അശ്വിനെ സഹോദരനായി സ്വീകരിക്കാൻ ഇഷാനി ഇനിയും റെഡി ആയിട്ടില്ല. ദിയ നീ ഇത് മനസ്സിൽ വച്ചോളൂ അവനു ഉറപ്പായും വിഷമം വന്നുകാണും.’’ ഇത്തരത്തിൽ ഇഷാനിയെ നിശിതമായി വിമർശിച്ചുകൊണ്ടാണ് മറ്റു കമന്റുകൾ.

ADVERTISEMENT

അശ്വിൻ ഇത്രയധികം താഴ്മ കാണിക്കേണ്ടതില്ല എന്നും, നിന്നെ മൈൻഡ് ചെയ്യാത്തവരെ തിരിച്ചും മൈൻഡ് ചെയ്യരുതെന്നും നീ അവരെക്കാൾ ഒട്ടും കുറഞ്ഞതല്ല എന്ന തരത്തിൽ അശ്വിനോടുള്ള ഉപദേശങ്ങളും കമന്റുകളായി എത്തുന്നുണ്ട്. 

ദിയ കൃഷ്ണയുടെ കുടുംബം ഭാവി വരാനായി അശ്വിനോട് പെരുമാറുന്ന രീതി ശരിയല്ല എന്ന തരത്തിൽ മുൻപും വിമർശനങ്ങൾ വന്നിട്ടുണ്ട്. ദിയയെ പെണ്ണുകാണാൻ വീട്ടിലെത്തിയ അശ്വിനെയും കുടുംബത്തെയും ദിയയുടെ കുടുംബം നന്നായി പരിഗണിക്കാതെ അപമാനിച്ചു എന്നായിരുന്നു വിമർശനം. എന്നാൽ ദിയയുടെ കുടുംബം ഏറെ സ്നേഹത്തോടെയാണ് തങ്ങളെ സ്വീകരിച്ചതെന്നും അവർ നൽകിയ ഭക്ഷണസാധനങ്ങളെ വച്ച് നെഗറ്റിവ് വാർത്തകൾ പ്രചരിപ്പിക്കരുതെന്നുമുള്ള പ്രതികരണവുമായി അശ്വിൻ എത്തിയിരുന്നു.

English Summary:

Diya Krishna's Sisters Slammed for Ignoring Fiancé at Bridal Shower

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT