മലയാള സിനിമയിലെ ലഹരിപ്പാർട്ടികളെക്കുറിച്ച് ഗുരുതര ആരോപണവുമായി സുചിത്ര
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ വിമർശിച്ചും മലയാള സിനിമാതാരങ്ങൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചും തമിഴ് ഗായിക സുചിത്ര രംഗത്ത്. ഹേമ കമ്മിറ്റി റിപ്പോർട്ട് മഞ്ഞപ്പത്രത്തെക്കാൾ കഷ്ടമാണെന്നും ഇതു കൊണ്ട് സിനിമയിൽ ഒരു മാറ്റവും സംഭവിക്കില്ലെന്നും സുചിത്ര പറയുന്നു. പിണറായി വിജയൻ മുതൽ റിമ കല്ലിങ്കൽ വരെയുള്ളവർക്കെതിരെ വിവിധ ആരോപണങ്ങളാണ് സുചിത്ര ഒരു തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഉന്നയിച്ചത്.

സുചിത്രയുടെ അഭിമുഖത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ:
‘അതിജീവിതയ്ക്കു നേരെ ഉണ്ടായ ആക്രമണത്തിൽ നിന്നാണ് പെൺകുട്ടികൾക്ക് മലയാള സിനിമാ മേഖല സുരക്ഷിതമല്ലെന്നത് വെളിവാക്കപ്പെടുന്നത്. ഹേമ കമ്മിഷന്റെ ഉത്തരവാദിത്തം തന്നെ ഇത് സത്യമാണെന്ന് തെളിയിക്കണം എന്നതായിരുന്നു. പെൺകുട്ടികൾ ചൂഷണം ചെയ്യപ്പെടുന്നു എന്നതാണ് റിപ്പോർട്ടിലുള്ള പ്രധാന ഉള്ളടക്കം. ഷൂട്ടിങ് നടക്കുന്ന സ്ഥലങ്ങളുടെ പരിധിയിലുള്ള പൊലിസ് സ്റ്റേഷനുകളിൽ എത്ര പേർ കേസുകൾ കൊടുത്തിട്ടുണ്ടെന്നും അതൊക്കെ എന്തായെന്നും ആദ്യം നോക്കണം ചിന്മയി അടക്കമുള്ളവർ തങ്ങളുടെ ശത്രുക്കളെ തുറന്നുകാട്ടി നിയമപരമായി മുന്നോട്ടുപോയിട്ടുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ട് കൊണ്ട് തങ്ങളുടെ പഴയ കേസുകൾ വീണ്ടും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാമെന്നും ജീവിതത്തിൽ നല്ലത് സംഭവിക്കും എന്നൊക്കെ വിചാരിച്ചാണ് പല പെൺകുട്ടികളും മൊഴി നൽകിയിരിക്കുന്നത്. പക്ഷേ ഈ റിപ്പോർട്ട് കൊണ്ട് ഒന്നും നടക്കാൻ പോകുന്നില്ല. ഇൗ റിപ്പോർട്ട് വന്നപ്പോൾ പ്രതികരിച്ചവർ മുഴുവൻ സ്വയം മഹത്വവൽക്കരിക്കുകയാണ് ചെയ്യുന്നത്. ചായ കിട്ടിയില്ല, കാപ്പി കിട്ടിയില്ല, എസി ഇല്ലാതെ ജോലി ചെയ്തു രാത്രി ഉറങ്ങിയില്ല എന്നൊക്കെ എന്തിനാണ് ഇൗ റിപ്പോർട്ടിൽ എഴുതി വച്ചിരിക്കുന്നത് ? ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന സ്ത്രീകൾ മഞ്ഞപ്പത്രത്തിന്റെ ഭാഷയിലാണ് റിപ്പോർട്ടിൽ എഴുതിയിരിക്കുന്നത്. എന്തു പ്രശ്നം വന്നാലും പെൺകുട്ടികളുടെ ഭാഗത്താണ് ശരിയെന്ന് വാദിക്കുന്ന ഫെമിനിസ്റ്റുകളാണ് ഇൗ റിപ്പോർട്ടിനെ അനുകൂലിക്കുന്നത്. പെൺകുട്ടികൾക്ക് മാത്രമാണ് പ്രശ്നങ്ങൾ എന്ന രീതിയിലാണ് ഇൗ റിപ്പോർട്ട് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. െതളിയിക്കപ്പെടാത്ത കേസുകളെക്കുറിച്ചൊന്നും ഇതിൽ പറയുന്നില്ല. അങ്ങനെ വന്നാൽ കേരള പൊലീസിനു നാണക്കേടാകും. അങ്ങനെയൊരു ഡിപ്ലോമാറ്റിക് റിപ്പോര്‍ട്ട് ആണിത്.
ഇവിടെയുള്ള ന്യൂസ് ചാനലുകൾ ബോളിവുഡിലും കോളിവുഡിലുമൊക്കെ ഇതുപോലെ കമ്മിറ്റി കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയാണ്. ഹോളിവുിനെ വരെ തോൽപിച്ചു മുന്നേറുന്ന സിനിമാമേഖലയെ ഇതു തകർക്കും. ഇൻഡസ്ട്രിയുടെ നല്ല പേരിനു വന്നൊരു ഗ്രഹണമാണിത്. അതിജീവിതയ്ക്കു നേരെ വന്ന ആക്രമണത്തിനു ശേഷമാണ് ഇങ്ങനെയൊരു നീക്കം ഈ ഇൻഡസ്ട്രിയിൽ വരുന്നത്. പിണറായി വിജയനും മമ്മൂട്ടിയും മോഹൻലാലും ചേർന്ന് സുഷിൻ ശ്യാം, ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ എന്നിവരെ തകർക്കാൻ വേണ്ടി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഇപ്പോൾ ചെറുപ്പക്കാരുടെ സിനിമകൾക്കാണ് ജനപ്രീതി ഉള്ളത്. പക്ഷേ പഴയ സിംഹങ്ങൾക്ക് തോറ്റു കൊടുക്കാൻ മനസ്സില്ല. ഇത് ഫഹദ് ഫാസിലിനും സുഹൃത്തുക്കൾക്കും എതിരായുള്ള ആക്രമണമാണ്. ‘ഫിഫ്റ്റി ഷേഡ്സ് ഒാഫ് ഗ്രേ’ പുസ്തകം പോലെയാണ് ഇൗ റിപ്പോർട്ടിലെ കാര്യങ്ങൾ. ഇതു വച്ച് എന്തു ചോദ്യമാണ് ചോദിക്കേണ്ടതെന്നാണ് ഇൗ റിപ്പോർട്ട് വായിച്ച പലരും ചോദിക്കുന്നത്. ഇൗ റിപ്പോർട്ട് വച്ചാണ് മലയാള സിനിമയെ മോശമാക്കാൻ ശ്രമിക്കുന്നത്.
റിമ കല്ലിങ്കൽ എല്ലാവരെയും ഫോൺ വിളിച്ച് നിങ്ങൾ എന്താണ് പ്രതികരിക്കാത്തതെന്ന് നിരന്തരം ചോദിക്കുകയാണ്. എല്ലാ ഇൻഫ്ലുവെൻസർമാരുടെയും പേജുകളിൽ പോയി നാണമില്ലേ നിങ്ങൾക്ക്, എന്താണ് പ്രതികരിക്കാത്തത് എന്നൊക്കെ ആളുകളെ വച്ച് കമന്റ് ചെയ്യിക്കുന്നു. പിആർ അഭിമുഖങ്ങളൊക്കെ അവസാനിച്ചതോടെയാണ് ഇത്. രണ്ട് മൂന്നു വർഷമായി റിമ കല്ലിങ്കലിന്റെ കരിയർ ഭയങ്കര മോശമാണ്. അവർ നടത്തിയ പാർട്ടികൾ മൂലമാണ് ഇതൊക്കെ സംഭവിച്ചത്. പാർട്ടികളിൽ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത ലഹരി വസ്തുക്കളാണ് ഉപയോഗിച്ചത്. കൊച്ചി റെയ്ഡെല്ലാം ആരുടെ വീട്ടിലാണ് സംഭവിച്ചത്? റിമയുടേയും ആ സമയത്ത് കാമുകനായിരുന്ന ആഷിഖ് അബുവിന്റെയും വീട്ടിലായിരുന്നു. സ്ത്രീ ശാക്തീകരണത്തിനായി സംസാരിക്കുന്ന ഒരാളായിട്ട് നിങ്ങൾ ഇങ്ങനെ ചെയ്യുന്നോ എന്ന ചോദ്യം ആരും റിമയോട് ചോദിക്കുന്നില്ല. മദ്യം ഉപയോഗിച്ചിട്ടില്ലാത്ത എത്രയോ പെൺകുട്ടികൾക്ക് റിമ അത് ആദ്യം നൽകി. ഇവരുടെ പാർട്ടികളിൽ എത്രയെത്ര പെൺകുട്ടികളും ചെറുപ്പക്കാരുമാണ് ലഹരി ഉപയോഗിക്കുന്നത്. ആ സമയത്ത് ഈ കേസുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിൽ ഇതെല്ലാമുണ്ട്. ഇവരെ വിചാരണയ്ക്ക് കൊണ്ടുപോയതിന്റെയൊക്കെ വാർത്തകൾ ഇപ്പോഴും ഇന്റർനെറ്റിലുണ്ട്. റിമയെക്കുറിച്ച് ആ സമയം ഇതൊക്കെ അറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. അവരുടെ പാർട്ടികളിൽ പങ്കെടുക്കുന്ന സംഗീത സംവിധായകരെല്ലാം അവിടെ എന്താണ് സംഭവിക്കുന്നതെന്ന് എന്നോട് പറയാറുണ്ട്. റിമയുടെ വീട്ടിലെ പാർട്ടികളിലെ ചോക്ലേറ്റ് തൊടുക പോലുമില്ലെന്നും അവർ പറയാറുണ്ട്.’
ധനുഷ്, വിശാൽ തുടങ്ങി തമിഴ് സിനിമാതാരങ്ങൾക്കെതിരെയും സുചിത്ര ഇൗ വിഡിയോയിൽ കടുത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഗായിക, റേഡിയോ ജോക്കി എന്നീ നിലകളില്‍ ശ്രദ്ധ നേടിയ സുചിത്ര 2017-ല്‍ തമിഴ് സിനിമയില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. സുചി ലീക്ക്സ് എന്ന ഹാഷ് ടാഗോടെ സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയത് വലിയ വിവാദമായിരുന്നു.