ADVERTISEMENT

നടൻ നിവിൻ പോളിക്കെതിരെ പീഡന പരാതിയിൽ നിർണായക വെളിപ്പെടുത്തലുമായി സംവിധായകൻ പി.ആർ അരുൺ. പരാതിക്കാരി ലൈംഗികപീഡനം ആരോപിച്ച ദിവസങ്ങളിൽ നിവിൻ‌ പോളി ഫാർമ വെബ്സീരീസിന്റെ സെറ്റിലായിരുന്നുവെന്ന് പി.ആർ അരുൺ മനോരമ ഓൺലൈനോടു പറഞ്ഞു. 2023 ഡിസംബർ 15,16 ദിവസങ്ങളിലാണ് നിവിൻ പോളി തന്നെ ഉപദ്രവിച്ചതെന്നായിരുന്നു പരാതിക്കാരി ആരോപിച്ചത്. 

nivin-pauly-still-with-date
ഡിസംബർ 14ന് വർഷങ്ങൾക്കു ശേഷം സിനിമയുടെ സെറ്റിൽ നിന്നെടുത്ത ഫോട്ടോ (Photo: Special Arrangement)

അരുണിന്റെ വാക്കുകൾ: "2023 ഡിസംബർ 15, 16 ദിവസങ്ങളിൽ ഡിസ്നി ഹോട്സ്റ്റാറിനു വേണ്ടി ചെയ്യുന്ന ഫാർമ വെബ്സീരിസിന്റെ സെറ്റിലുണ്ടായിരുന്നു. നിവിൻ പോളിയും ധാരാളം ജൂനിയർ ആർടിസ്റ്റുകളുമുള്ള സെറ്റാണ് അത്. ഔട്ട്ഡോർ ഷൂട്ടിങ് സെറ്റ് അല്ലേ. ഒരു ഇവന്റ് പോലെയായിരുന്നു ഷൂട്ടിങ്. ഡിസംബർ 15ഉം 16ഉം നിവിൻ ഉണ്ടായിരുന്നു. ഷൂട്ടിങ് നടന്നതിന്റെ സ്റ്റിൽസ്, ഫൂട്ടേജ് എല്ലാം ഉണ്ട്. നിവിൻ ആ ദിവസങ്ങളിൽ ഫാർമയുടെ ഷൂട്ടിങ്ങിന് ഒപ്പമായിരുന്നു. എന്നോട് ചാനലിൽ നിന്ന് ഈ ഡേറ്റുകളെ പറ്റി ചോദിച്ചപ്പോഴാണ് ഈ ഡേറ്റിന്റെ കാര്യങ്ങൾ ഓർത്തത്. കുറച്ചു മാസങ്ങൾ മുൻപത്തെ കാര്യമല്ലേ."

nivin-pauly-still-at-shooting-set
ഡിസംബർ 14ന് വർഷങ്ങൾക്കു ശേഷം സിനിമയുടെ സെറ്റിൽ നിന്നെടുത്ത ഫോട്ടോ (Photo: Special Arrangement)

പരാതിക്കാരി ആരോപണം ഉന്നയിച്ച ദിവസങ്ങളിൽ നിവിൻ പോളി വർഷങ്ങൾക്കു ശേഷം സിനിമയുടെ സെറ്റിൽ ഉണ്ടായിരുന്നതായി നേരത്തെ നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ മാധ്യമങ്ങളോടു വെളിപ്പെടുത്തിയിരുന്നു. 

nivin-pauly-crown-plaza-bill
ക്രൗൺ പ്ലാസയിൽ നിവിൻ പോളി താമസിച്ചതിന്റെ ബിൽ (Photo: Special Arrangement))

2023 ഡിസംബർ 14, 15 ദിവസങ്ങളിൽ വർഷങ്ങൾക്കു ശേഷം എന്ന സിനിമയുടെ ഭാഗമായി ന്യൂക്ലിയസ് മാളിലും ക്രൗൺ പ്ലാസയിലുമുള്ള ഷൂട്ടിങ്ങിലായിരുന്നു നിവിൻ പോളി. ഡിസംബർ 14ന് ന്യൂക്ലിയസ് മാളിലും പിന്നീട് ക്രൗൺ പ്ലാസയിലുമായിരുന്നു ഷൂട്ട്. 14ലെ ഷൂട്ട് രാത്രി വൈകിയും തുടർന്നതിനാൽ അന്നേ ദിവസം ക്രൗൺ പ്ലാസയിൽ താമസിച്ചു. അടുത്ത ദിവസം അവിടെ നിന്ന് നേരെ ആലുവയിലെ ഫാർമ വെബ്സീരിസിന്റെ സെറ്റിലേക്ക് നിവിൻ പോളി പോവുകയായിരുന്നുവെന്നാണ് വിനീത് ശ്രീനിവാസൻ മാധ്യമങ്ങളോടു പറഞ്ഞത്.  

nivin-pauly-still-at-crown-plaza
2023 ഡിസംബർ 14ന് വർഷങ്ങൾക്കു ശേഷം സിനിമയുടെ സെറ്റിൽ നിന്നെടുത്ത ഫോട്ടോ (Photo: Special Arrangement)
English Summary:

In those days, we, along with Nivin, presented evidence against Vineeth and Arun.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com