ഓസ്‌ട്രേലിയയിൽ സ്ഥിരതാമസം അനുവദിക്കുന്ന റസിഡന്റ്സ് വിസ നേടി നർത്തകി മേതിൽ ദേവിക. ആഗോള തലത്തിലുള്ള പ്രവർത്തന മികവിനെ അടിസ്ഥാനമാക്കി ഗ്ലോബൽ ടാലൻ്റ് വിഭാഗത്തിലാണ് ഓസ്‌ട്രേലിയൻ ഗവൺമെന്റ് മേതിൽ ദേവികയ്ക്ക് പെർമനന്റ് റെസിഡൻ്റ് സ്റ്റാറ്റസ് അനുവദിച്ചു നൽകിയത്. ഇതോടെ താനും മകനും ഓസ്‌ട്രേലിയയിൽ സ്ഥിരമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓസ്‌ട്രേലിയയിൽ സ്ഥിരതാമസം അനുവദിക്കുന്ന റസിഡന്റ്സ് വിസ നേടി നർത്തകി മേതിൽ ദേവിക.  ആഗോള തലത്തിലുള്ള പ്രവർത്തന മികവിനെ അടിസ്ഥാനമാക്കി ഗ്ലോബൽ ടാലന്റ് വിഭാഗത്തിലാണ് ഓസ്‌ട്രേലിയൻ ഗവൺമെന്റ് മേതിൽ ദേവികയ്ക്ക് പെർമനന്റ് റെസിഡൻ്റ് സ്റ്റാറ്റസ് അനുവദിച്ചു നൽകിയത്. ഇതോടെ താനും മകനും ഓസ്‌ട്രേലിയയിൽ സ്ഥിരമായി താമസിക്കാനുള്ള അർഹത നേടിയിരിക്കുകയാണെന്നും ഈ വിവരം ആരാധകരെ അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്നും മേതിൽ ദേവിക സമൂഹ മാധ്യമത്തിൽ കുറിച്ചു. 

‘‘ഗ്ലോബൽ ടാലന്റ് വിഭാഗത്തിൽ ഓസ്‌ട്രേലിയൻ ഗവൺമെന്റ് എനിക്ക് പെർമനന്റ് റെസിഡന്റ് സ്റ്റാറ്റസ് അനുവദിച്ച വിവരം നിങ്ങളെ അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ആഗോളതലത്തിൽ ഒരാളുടെ പ്രവർത്തന മികവിനുള്ള അംഗീകാരമെന്ന നിലയിൽ മികച്ച പ്രതിഭ വിഭാഗത്തിലാണ് നേടാൻ ഏറെ ബുദ്ധിമുട്ടുള്ള ഈ പ്രിവിലേജ്ഡ് വിസ എനിക്ക് അനുവദിച്ചിരിക്കുന്നത്. ഇപ്പോൾ ഞാനും എന്റെ മകനും ഓസ്‌ട്രേലിയയിലെ സ്ഥിര താമസക്കാരാകാനുള്ള അർഹത നേടിയിരിക്കുകയാണ്.’’ മേതിൽ ദേവിക കുറിച്ചു.  

ADVERTISEMENT

അതേസമയം വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന 'കഥ ഇന്നുവരെ' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മേതിൽ ദേവിക. നൃത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതു കൊണ്ടാണ് മുൻപ് വന്ന അവസരങ്ങൾ നിരസിച്ചിരുന്ന മേതിൽ ദേവിക  ഒന്നര വർഷത്തോളം വിഷ്ണു മോഹൻ ഈ കഥയുമായി പിന്നാലെ നടന്നതോടെ അഭിനയിക്കാൻ സമ്മതിക്കുകയായിരുന്നു.  

ബിജുമേനോൻ നായക‌നാകുന്ന ചിത്രത്തിൽ നിഖില വിമൽ, അനുശ്രീ, അനു മോഹൻ, ഹക്കിം ഷാജഹാൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.  സെപ്റ്റംബർ 20 നാണ് ചിത്രം തിയറ്ററുകളിലെത്തുക.

English Summary:

Global Talent Visa Grants Methil Devika & Son New Life in Australia