എന്റെ നായികമാരില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് വിജയശ്രീ എന്ന് പറഞ്ഞത് നിത്യ ഹരിതനായകന്‍ പ്രേംനസീറാണ്. മലയാളത്തിന്റെ മെര്‍ലിന്‍ മണ്‍റോ എന്നാണ് അക്കാലത്ത് മാധ്യമങ്ങള്‍ അവരെ വിശേഷിപ്പിച്ചിരുന്നത്. പൊന്നാപുരം കോട്ട എന്ന സിനിമയില്‍ കലാംസിവിധായകനായി പ്രവര്‍ത്തിച്ചിരുന്ന പില്‍ക്കാലത്ത് മലയാളത്തിലെ

എന്റെ നായികമാരില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് വിജയശ്രീ എന്ന് പറഞ്ഞത് നിത്യ ഹരിതനായകന്‍ പ്രേംനസീറാണ്. മലയാളത്തിന്റെ മെര്‍ലിന്‍ മണ്‍റോ എന്നാണ് അക്കാലത്ത് മാധ്യമങ്ങള്‍ അവരെ വിശേഷിപ്പിച്ചിരുന്നത്. പൊന്നാപുരം കോട്ട എന്ന സിനിമയില്‍ കലാംസിവിധായകനായി പ്രവര്‍ത്തിച്ചിരുന്ന പില്‍ക്കാലത്ത് മലയാളത്തിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്റെ നായികമാരില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് വിജയശ്രീ എന്ന് പറഞ്ഞത് നിത്യ ഹരിതനായകന്‍ പ്രേംനസീറാണ്. മലയാളത്തിന്റെ മെര്‍ലിന്‍ മണ്‍റോ എന്നാണ് അക്കാലത്ത് മാധ്യമങ്ങള്‍ അവരെ വിശേഷിപ്പിച്ചിരുന്നത്. പൊന്നാപുരം കോട്ട എന്ന സിനിമയില്‍ കലാംസിവിധായകനായി പ്രവര്‍ത്തിച്ചിരുന്ന പില്‍ക്കാലത്ത് മലയാളത്തിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്റെ നായികമാരില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് വിജയശ്രീ എന്ന് പറഞ്ഞത് നിത്യ ഹരിതനായകന്‍ പ്രേംനസിീറാണ്. മലയാളത്തിന്റെ മെര്‍ലിന്‍ മണ്‍റോ എന്നാണ് അക്കാലത്ത് മാധ്യമങ്ങള്‍ അവരെ വിശേഷിപ്പിച്ചിരുന്നത്. പൊന്നാപുരം കോട്ട എന്ന സിനിമയില്‍ കലാസംവിധായകനായി പ്രവര്‍ത്തിച്ചിരുന്ന പില്‍ക്കാലത്ത് മലയാളത്തിലെ പ്രധാനപ്പെട്ട സംവിധായകരില്‍ ഒരാളായി മാറിയ ഭരതന്‍ വിജയശ്രീയെ വിശേഷിപ്പിച്ചത് ജീവിതത്തില്‍ ഞാന്‍ കണ്ടുമുട്ടിയ സ്ത്രീകളില്‍ ഏറ്റവും സുന്ദരിയെന്നാണ്. 5 വര്‍ഷം മാത്രം ദൈര്‍ഘ്യമുളള സിനിമാ ജീവിതത്തിനിടയില്‍ അവര്‍ അഭിനയിച്ചു തീര്‍ത്തത് 65  ഓളം സിനിമകളില്‍. 

കേവലം 21 -ാം വയസ്സില്‍ അവര്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു എന്നാണ് ഔദ്യോഗിക ഭാഷ്യം. പക്ഷേ എന്തിന് എന്ന ചോദ്യം ഇന്നും അവശേഷിക്കുന്നു. ജീവിതത്തിലെ വലിയ പരീക്ഷണഘട്ടങ്ങളില്‍ പോലും മരണം വരിക്കാന്‍ ശ്രമിക്കാത്ത അവര്‍ കളിച്ചു ചിരിച്ച് ഉല്ലാസവതിയായി നിന്ന ഒരു പകലില്‍ പെട്ടെന്ന് ജീവിതം അവസാനിപ്പിച്ചതെന്തിന് എന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല. പല തരം അഭ്യൂഹങ്ങള്‍ അവരുടെ മരണത്തെ ചുറ്റിപ്പറ്റി നില്‍ക്കുന്നു. വിജയശ്രീ ജീവിതത്തിന്റെ ആഘോഷങ്ങളില്‍ നിന്നകന്ന് 50 വര്‍ഷം പിന്നിട്ടിട്ടും സമൂഹമാധ്യമങ്ങളില്‍ അടക്കം അവരുടെ മരണം സജീവ ചര്‍ച്ചയായി നില്‍ക്കുന്നു. അതിനു കാരണം അവരുടെ അഭൗമസൗന്ദര്യം മാത്രമല്ല. അതിന് ശേഷമുണ്ടായ ചില സംഭവ വികാസങ്ങള്‍ കൂടിയാണ്. 

ADVERTISEMENT

എഴുപതുകളില്‍ സിനിമ കീഴടക്കിയ സുന്ദരി

എഴുപതുകളില്‍ മലയാള സിനിമയുടെ ശ്രദ്ധ ഒന്നടങ്കം തന്നിലേക്ക് ആവാഹിച്ച നടിയാണ് വിജയശ്രീ. 1953 ജനുവരി 8ന് തിരുവനന്തപുരം മണക്കാട് സ്വദേശി വാസുപിളളയുടെയും വിജയമ്മയുടെയും മകളായി വിളക്കാട്ട് കുടുംബത്തില്‍ ജനിച്ച വിജയശ്രീയുടെ അരങ്ങേറ്റം 1966ല്‍ പുറത്തിറങ്ങിയ ചിത്തി എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം തിക്കുറിശ്ശി സംവിധാനം ചെയ്ത പൂജാപുഷ്പം എന്ന പടത്തിലുടെ മലയാളത്തിലും വന്നു. അസാധാരണമായ രൂപഭംഗിക്കൊപ്പം നല്ല അഭിനയശേഷിയുളള നടി കൂടിയായിരുന്നു വിജയശ്രീ. പ്രേക്ഷകര്‍ അവരെ വളരെ വേഗം ഏറ്റെടുത്തു. ജനപ്രീതിയുളള താരങ്ങളെ വലിയ നായക നടന്‍മാരും ബാനറുകളും അവരുടെ സിനിമകളില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക സ്വാഭാവികം. പ്രേംനസീറിന്റെ  മിക്കവാറും സിനിമകളില്‍ അന്ന് വിജയശ്രീയായിരുന്നു നായിക. അന്നത്തെ വലിയ ബാനറുകളായ ഉദയാ സ്റ്റുഡിയോയും മെറിലാന്റും അവരെ തങ്ങളുടെ പടങ്ങളില്‍ തുടര്‍ച്ചയായി കാസ്റ്റ് ചെയ്തിരുന്നു. 

വിവിധ ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ച് തിളങ്ങി നില്‍ക്കെ മദ്രാസിലെ (ഇന്നത്തെ ചെന്നൈ) വീട്ടില്‍ വച്ച് തീര്‍ത്തും അവിചാരിതമായി മരണം.മരിക്കുന്നതിന്റെ തലേ ദിവസം പോലും അവര്‍ ഒരു സിനിമയില്‍ അഭിനയിച്ചിരുന്നു. മരണം സംഭവിച്ച ദിവസവും ഷൂട്ടിങുണ്ടായിരുന്നു. എന്നാല്‍ അവര്‍ തന്നെ ആ ദിവസത്തെ ഷൂട്ട് വ്യക്തിപരമായ ഏതോ അസൗകര്യം പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. മരണം നടന്ന ദിവസം പോലും ഒരു പ്രമുഖ നിര്‍മാതാവ് അടുത്ത പടത്തിലേക്ക് അവരെ ബുക്ക് ചെയ്യാനായി വീട്ടില്‍ വരികയും അഡ്വാന്‍സ് നല്‍കുകയും ചെയ്തിരുന്നു. വളരെ സന്തോഷത്തോടെയാണ് അവര്‍ പുതിയ സിനിമയുടെ കഥ കേട്ടതും ഓഫര്‍ സ്വീകരിച്ചതും. നിര്‍മാതാവിനെ റെയില്‍വെ സ്‌റ്റേഷനില്‍ കൊണ്ടു വിടാന്‍ പോയത് വിജയശ്രീയുടെ ചിറ്റപ്പനായിരുന്നു.

അന്നും അതിന് തൊട്ടുമുന്‍പുളള ദിവസങ്ങളിലും മാത്രമല്ല ഏതാനും മാസങ്ങളായി തന്നെ അവര്‍ വളരെ ആഹ്‌ളാദവതിയായി തന്നെ കാണപ്പെട്ടിരുന്നുവെന്ന് അടുപ്പക്കാര്‍ പറയുന്നു. ജീവിതം അവസാനിപ്പിക്കാന്‍ തക്ക എന്തെങ്കിലും പ്രശ്‌നങ്ങളോ നിരാശയോ അലട്ടിയിരുന്നതായി ആര്‍ക്കും അറിയില്ല. മരണം നടന്ന ദിവസം വൈകുന്നേരം വരെ അസ്വാഭാവികമായി ഒന്നും സംഭവിച്ചിട്ടുമില്ല. കരാര്‍ ഒപ്പിടാന്‍ വന്ന നിര്‍മാതാവ് മടങ്ങിയതിന് തൊട്ടുപിന്നാലെ ബെഡ്‌റൂമിലേക്ക് പോയ വിജയശ്രീയെ കുറച്ചു സമയമായിട്ടും പുറത്തേക്ക് കാണാത്തതു കൊണ്ട് അന്വേഷിച്ചു ചെന്നതാണ് അമ്മ. 

ADVERTISEMENT

കിടക്കയില്‍ വായില്‍ നിന്ന് രക്തം ഒലിപ്പിച്ച് നുരയും പതയുമായി കിടക്കുന്നതു കണ്ട് അമ്മ അലറി വിളിച്ചു. അപ്പോള്‍ തന്നെ മദ്രാസ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ എത്തും മുന്‍പേ മരണം സംഭവിച്ചിരുന്നു. അനിയന്ത്രിതമായ അളവില്‍ വിഷം ഉളളില്‍ ചെന്നിരുന്നു എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരണശേഷം വീട്ടിലെ പൂജാമുറിയില്‍ നിന്നും വിഷം നിറച്ച ഒരു പാത്രം കണ്ടെടുത്തിരുന്നു. ഇത് റോസാച്ചെടികള്‍ക്ക് അടിക്കുന്ന തരം കീടനാശിനിയാണെന്നും പറയപ്പെടുന്നു. എന്നാല്‍ അതിലും അസ്വാഭാവികത ഇല്ലാതില്ല. നിര്‍മാതാവിനെയും കാറില്‍ കയറ്റി ചിറ്റപ്പന്‍ പുറത്തേക്ക് പോയ സന്ദര്‍ഭത്തില്‍ ഉല്ലാസവതിയായി കാണപ്പെട്ട വിജയശ്രീ വീട്ടുമുറ്റത്തെ ഗാര്‍ഡനില്‍ ഏറെ സമയം ചിലവഴിക്കുകയും അടുത്ത വീട്ടിലെ കുട്ടികളുമായി സല്ലപിക്കുകയും ചെയ്തിരുന്നു പോലും. കുഞ്ഞുങ്ങള്‍ വിജയശ്രീക്ക് എന്നും ഹരമായിരുന്നു. അത്രയും നല്ല മൂഡില്‍ കാണപ്പെട്ട ഒരാള്‍ അകത്തേക്ക് പോയി ഉടനടി ആത്മഹത്യ ചെയ്യുമോ എന്നാണ് പലരുടെയും സംശയം.

പില്‍ക്കാലത്ത് വിജയശ്രീയുടെ മരണം അവലംബമാക്കി ജയരാജ് സംവിധാനം ചെയ്ത ‘നായിക’ എന്ന സിനിമയില്‍ അവരുടെ അന്ത്യം സംഭവിക്കാനിടയായ സാഹചര്യത്തെ മറ്റൊരു തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. വിജയശ്രീയുമായി ചില പ്രശ്‌നങ്ങളുണ്ടായിരുന്ന മറ്റൊരു നിര്‍മാതാവ് അയാളുടെ ദൂതന്‍ വഴി വിട്ടിലെത്തി അവരുടെ ലിപ്‌സ്റ്റിക്കില്‍ സയനൈഡ് പുരട്ടുകയും വിഷം കഴിച്ചു എന്ന് വരുത്തി തീര്‍ക്കാന്‍ വിഷം നിറച്ച പാത്രം സമീപത്തെ മുറിയില്‍ നിക്ഷേപിച്ചു എന്നുമാണ് കഥാസന്ദര്‍ഭം. എന്നാല്‍ ഇതിനെ ഒരു ചലച്ചിത്രകാരന്റെ കേവലം ഭാവനയായി തളളിക്കളയുന്നവരുമുണ്ട്. എന്നാല്‍ പൂര്‍ണമായും ഭാവനയെന്ന് പറയാനാവില്ലെന്നും വിജയശ്രീയുടെ മരണത്തിന് പിന്നില്‍ ഏതൊക്കെയോ അജ്ഞാത കരങ്ങളുണ്ടെന്നും അതൊരു കൊലപാതകമായിരുന്നുവെന്നും പല സൂചനകള്‍ നിരത്തി വാദിക്കുന്നവരുണ്ട്. എന്നാല്‍ ഇതൊന്നും തന്നെ നിയമപരമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

സംശയങ്ങള്‍ ഉടലെടുക്കുന്നത് എന്തുകൊണ്ട്?

മരണം നടന്നതിനോട് അടുത്ത കാലത്ത് വിജയശ്രീ പുറമെ ഏറെ സന്തോഷവതിയായി കാണപ്പെട്ടിരുന്നു എന്നത് സത്യമാണ്. അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് വിദേശത്തുളള ഒരു ഡോക്ടറുമായി അവരുടെ വിവാഹം ഏറെക്കുറെ ഉറപ്പിച്ചിരുന്നു പോലും. സിനിമയിലെ ചതിക്കുഴികളില്‍ നിന്ന് അകന്ന് സ്വസ്ഥവും ഭദ്രവുമായ ഒരു കുടുംബജീവിതം ഏറെ ആഗ്രഹിച്ചിരുന്ന അവര്‍ക്ക് അത് വലിയൊരു ആശ്വാസവുമായിരുന്നു. അതോടൊപ്പം കരിയറില്‍ നിരവധി സിനിമകളും വിജയങ്ങളും സംഭവിച്ചു കൊണ്ടിരുന്ന ഒരു കാലത്ത് അതില്‍ സ്വാഭാവികമായും അവര്‍ സന്തോഷിച്ചിട്ടുണ്ടാവാം. എന്നാല്‍ അതിന് പിന്നിലെ ദുരന്താത്മകമായ ചില ഏടുകള്‍ ഉളളില്‍ അവരെ വേദനിപ്പിച്ചിരുന്നുവെന്നും പറയപ്പെടുന്നു. 

ADVERTISEMENT

വിജയശ്രീയുടെ മരണത്തിന് പിന്നിലെ ഉളളുകളളികള്‍ തേടിയിറങ്ങിയ ആദ്യകാല സിനിമാ പത്രപ്രവര്‍ത്തകരുടെ ഭാഷ്യം ഇങ്ങനെയാണ്. വിജയശ്രീ കൂടുതല്‍ ഹൃദയബന്ധമുളള ചിലരോട് സിനിമയില്‍ നിന്നും തനിക്കുണ്ടായ പലവിധ തിക്താനുഭവങ്ങളെക്കുറിച്ച് സൂചിപ്പിച്ചിരുന്നു പോലും. അതില്‍ അവര്‍ കടുത്ത ദുഖവും ആത്മസംഘര്‍ഷവും അനുഭവിച്ചിരുന്നു. അതെല്ലാം മൂടിവച്ചുകൊണ്ട് പുറമെ സന്തോഷം നടിക്കുകയായിരുന്നു പോലും. അതിന്റെ കാരണങ്ങള്‍ തേടിച്ചെല്ലുമ്പോള്‍ മലയാള സിനിമയിലെ ഭീകരമായ ചില പ്രവണതകളിലേക്കാണ് അത് വിരല്‍ ചൂണ്ടുന്നത്. 

കാഴ്ചയില്‍ സുന്ദരിയും നല്ല അഭിനേത്രിയുമായിട്ടും വിജയശ്രീയുടെ ശരീരഭംഗി ക്യാമറയ്ക്ക് പിന്നിലും മുന്നിലൂം ചൂഷണം ചെയ്യുന്നതിലായിരുന്നു പല നിര്‍മാതാക്കള്‍ക്കും കൗതുകം. അതിലൊരു നിര്‍മാതാവ് തീര്‍ത്ത ചതിക്കുഴി വിജയശ്രീയുടെ നിത്യദുഃഖങ്ങളിലൊന്നായിരുന്നു. അതിന്റെ തുടക്കം ഇപ്രകാരമായിരുന്നു. തന്റെ ഒരു സിനിമയ്ക്ക് യോജിച്ച കഥ തേടി നടന്ന നിര്‍മാതാവ് കൂടിയായ സംവിധായകന്‍ അടുത്തിടെ കണ്ട ഒരു ഹിന്ദിസിനിമയെക്കുറിച്ച് അക്കാലത്ത് ബലാത്സംഗ സീനുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്ന നടന്‍ കൂടിയായ തിരക്കഥാകൃത്തിനോട് പറയുന്നു. അദ്ദേഹം ആ കഥയെ അടിസ്ഥാനമാക്കി ഒരു തിരക്കഥ രൂപപ്പെടുത്തുന്നു. അതില്‍ വിജയശ്രീയെ ബലാത്സംഗം ചെയ്യുന്ന ഒരു രംഗമുണ്ട്. വളരെ ക്രൂരമായ ഒരു സീനായിരുന്നു അത്. നായികയുടെ ശരീരസൗന്ദര്യം പരമാധി എക്‌സ്‌പോസ് ചെയ്യുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ചിത്രീകരിച്ച രംഗം. അതില്‍ ഏറെക്കുറെ പൂര്‍ണ്ണമായി തന്നെ വിവസ്ത്രയാക്കുന്ന തരത്തില്‍ വിജയശ്രീയുടെ വസ്ത്രങ്ങള്‍ നടന്‍ ബലമായി വലിച്ചു കീറുകയും മറ്റും ചെയ്തിരുന്നു. ഈ സിനിമയുടെ പോസ്റ്ററില്‍ അടക്കം ഈ രംഗം ഹൈലൈറ്റ് ചെയ്ത് ആളുകളെ കയറ്റാന്‍ നിര്‍മാതാവ് ശ്രമിച്ചു. പടം വിജയിക്കുകയും ചെയ്തു.

അതിസുന്ദരിയായ വിജയശ്രീയുടെ ശരീരത്തിന് നല്ല മാര്‍ക്കറ്റുണ്ടെന്ന് മനസിലാക്കിയ നിര്‍മാതാവ് അടുത്ത അടവ് പുറത്തെടുത്തു. താന്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്ന പുതിയ സിനിമ വടക്കന്‍പാട്ട് കഥയെ ആധാരമാക്കിയുളളതാണ്. അതില്‍ നായികയായ വിജയശ്രീ ഒരു അരുവിയില്‍ കുളിക്കുന്ന സീനുണ്ട്. വടക്കന്‍പാട്ട് കാലത്തെ നായിക അടിവസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. അങ്ങനെ അടിവസ്ത്രങ്ങൾ ഒഴിവാക്കി വെളുത്ത സുതാര്യമായ ഒരു വസ്ത്രം മാത്രം ധരിച്ചുകൊണ്ട് അരുവിയില്‍ കുളിക്കാന്‍ അവര്‍ നിര്‍ബന്ധിതയായി. അന്ന് ഇന്നത്തെ പോലെ നായികയുടെ വിയോജിപ്പുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും തെല്ലും വിലയില്ല. 

കുളിക്കുന്നതിനിടയില്‍ അയഞ്ഞ വസ്ത്രം അവര്‍ പല തവണ മുറുക്കി കെട്ടുന്ന ഷോട്ടുണ്ട്. അതും വിജയശ്രീ നന്നായി അഭിനയിച്ചു. എന്നാല്‍ സംവിധായകന്റെ നിര്‍ദേശപ്രകാരം ക്യാമറാമാന്‍ കൃത്യമായി വെളളത്തില്‍ നനഞ്ഞു നില്‍ക്കുന്ന അവരുടെ നഗ്നത ഒപ്പിയെടുത്തു കൊണ്ടിരുന്നു. ഇതിനിടയില്‍ യാദൃച്ഛികമായി അവരുടെ വസ്ത്രം അഴിഞ്ഞ് വെളളത്തിലേക്ക് വീണ് ഒഴുകിപ്പോയി. എന്ത് ചെയ്യണമെന്നറിയാതെ സ്തബ്ധയായി നിന്ന വിജയശ്രീയെ മറുവസ്ത്രം കൊടുത്ത് മാനം രക്ഷിക്കാന്‍ തയാറാകാതെ കിട്ടിയ അവസരം മുതലാക്കുകയായിരുന്നു സംവിധായകന്‍. അദ്ദേഹവും ക്യാമറാമാനും ചേര്‍ന്ന് സൂം ലെന്‍സ് ഉപയോഗിച്ച് അവരുടെ പൂര്‍ണനഗ്നത ക്യാമറയില്‍ പകര്‍ത്തി. 

അരുവിക്കടുത്തു നിന്നും ക്യാമറക്ക് പിന്നിലേക്ക് മറ്റൊരു വസ്ത്രം തേടി നടന്നു വരുന്ന വിജയശ്രീയുടെ ചിത്രങ്ങള്‍ അടക്കം ചിത്രീകരിക്കപ്പെട്ടു. ഹൃദയം നുറുങ്ങും വിധം പൊട്ടിക്കരഞ്ഞുകൊണ്ട് വിജയശ്രീ ഒരു കാരണവശാലും ആ ദൃശ്യങ്ങള്‍ പുറത്തു വിടരുതെന്ന് സംവിധായകനോട് ആവശ്യപ്പെട്ടു. അങ്ങനെ സംഭവിക്കില്ലെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. എന്നാല്‍ വിജയശ്രീക്ക് പിന്നിടുളള ദിവസങ്ങളില്‍ ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളിലൂടെ അവര്‍ കടന്നു പോയി. നിര്‍മാതാവ് ഏത് വിധേനയും കിട്ടിയ അവസരം മുതലാക്കുമെന്ന് അവര്‍ ഭയന്നു.

എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് പോലുളള സംവിധാനങ്ങള്‍ മുന്നിലുളളപ്പോള്‍ അത് സാധിക്കില്ലെന്ന് അടുപ്പക്കാര്‍ അവര്‍ക്ക് ധൈര്യം കൊടുത്തു. പണവും സ്വാധീനവമുളള നിര്‍മാതാവ് വിചാരിച്ചാല്‍ എന്തും സാധിക്കുമെന്നും കഴിഞ്ഞ സിനിമയിലെ ഓപ്പണ്‍ റേപ്പ് സീന്‍ അടക്കം സെന്‍സര്‍ ബോര്‍ഡിനെ മറികടന്ന് പുറത്തു വന്ന അനുഭവമുളള വിജശ്രീയുടെ ഓര്‍മയിലെത്തി. അവര്‍ തന്റെ സങ്കടം അക്കാലത്ത് പലരോടും പങ്കുവച്ചിരുന്നു. എന്തായാലും പടം റിലീസായി. ആദ്യദിവസങ്ങളില്‍ റിലീസ് ചെയ്ത പ്രിന്റുകളിലെല്ലാം വിജയശ്രീയുടെ പൂര്‍ണനഗ്നതയുളള ഷോട്ടുകളുണ്ടായിരുന്നു. മൗത്ത് പബ്ലിസിറ്റിയിലുടെ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. ആളുകള്‍ തിയറ്ററുകളിലേക്ക് ഇരച്ചു കയറി. പടം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ്. വിജയശ്രീ കരഞ്ഞു കാല് പിടിച്ചിട്ടും നിര്‍മാതാവിന് കൂസലുണ്ടായില്ല. എന്തായാലും സംഭവം വിവാദമായതോടെ നിര്‍മാതാവ് പതിയെ ആ ഷോട്ടുകള്‍ പിന്‍വലിച്ചു. അപ്പോഴേക്കും കാണേണ്ടവരെല്ലാം വിജയശ്രീയെ കണ്ടു കഴിഞ്ഞിരുന്നു. 

നഗ്നദൃശ്യങ്ങള്‍ വച്ച് ബ്ലാക്ക് മെയിലിങ്

അവിവാഹിതയായ ഒരു 20കാരി പെണ്‍കുട്ടിക്ക് ആ അനുഭവം എത്ര വലിയ മാനസികാഘാതം സൃഷ്ടിച്ചിട്ടുണ്ടാവാമെന്ന് വിവരിക്കാനാവില്ല. എന്നിട്ടും സിനിമയിലെ അക്കാലത്തെ പവര്‍ഗ്രൂപ്പുകളെ എതിര്‍ക്കാന്‍ ശേഷിയില്ലാത്ത പാവം വിജയശ്രീ അതെല്ലാം മറക്കാന്‍ ശ്രമിച്ചു. എന്നാല്‍ അത് പിന്നീട് നടിയെ മാനസികമായി അലട്ടാൻ തുടങ്ങി. അതോടെ വിജയശ്രീ മാനസികമായി വല്ലാതെ തകര്‍ന്നു എന്നാല്‍ പുറമെ അത് ഭാവിക്കാത്തതു കൊണ്ട് സഹപ്രവര്‍ത്തകര്‍ക്ക് മനസിലാക്കാനും കഴിഞ്ഞില്ല. അതേ സമയം വളരെ അടുത്ത ചിലരോട് അവര്‍ തന്റെ ദുഃഖങ്ങള്‍ തുറന്ന് പറഞ്ഞിരുന്നു.

ഒരാള്‍ മാത്രം ഉരുകിയുരുകി മരിച്ചതു കൊണ്ട് കാര്യമില്ലെന്നും ഈ തിക്താനുഭവങ്ങള്‍ ഏതെങ്കിലും മാധ്യമങ്ങളിലുടെ പുറത്തു വിടണമെന്നും അടുപ്പക്കാര്‍ അവളെ ഉപദേശിച്ചു. അങ്ങനെ ഈ വിവരങ്ങളെല്ലാം തുറന്നടിച്ചു കൊണ്ട് വിജയശ്രീ അന്നത്തെ പ്രശസ്തമായ ഒരു സിനിമാ വാരികയ്ക്ക് അഭിമുഖം നല്‍കി. അതില്‍ തന്റെ ജീവിതം തകര്‍ത്തവരുടെ പേരുകളും പരാമര്‍ശിച്ചിരുന്നു. മീടു മൂവ്‌മെന്റുകളും ഹേമാ കമ്മിറ്റിയും ജനിക്കുന്നതിന് അരനൂറ്റാണ്ട് മുന്‍പ് നടന്ന ഈ നീക്കം സിനിമാ ചരിത്രത്തിലെ ധീരമായ ഏടുകളില്‍ ഒന്നായിരുന്നു. അക്കാലത്ത് ഒരു നടി അവസരങ്ങള്‍ ലഭിക്കാനും നിലനില്‍ക്കാനും ക്യാമറയ്ക്ക് മുന്നിലും പിന്നിലും എത്ര കൊടിയ പീഡനങ്ങള്‍ സഹിച്ചിരുന്നുവെന്ന് ആ വാക്കുകളില്‍ നിന്ന് മനസിലാക്കാം. എന്തായാലും അഭിമുഖം കൊളേളണ്ടിടത്ത് കൊണ്ടു.

വിജശ്രീ പ്രതികൂട്ടില്‍ നിര്‍ത്തിയ നിര്‍മാതാവ് സിനിമാ വാരികയ്ക്ക് എതിരെ തനിക്ക് അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് കേസ് കൊടുത്തു. അരിയും തിന്ന് ആശാരിയെയും കടിച്ചു, എന്നിട്ടും പട്ടിക്ക് മുറുമുറുപ്പ് എന്ന് പറയും പോലെയായിരുന്നു അവസ്ഥ. ഇത് വിജയശ്രീയെ വല്ലാതെ അസ്വസ്ഥയാക്കി. പ്രതിസ്ഥാനത്തുളള നിര്‍മാതാവ് പരാതി കൊടുത്ത് തന്നെ വെല്ലുവിളിച്ചിരിക്കുകയാണ്. വാദി പ്രതിയാകുന്ന അവസ്ഥ. ഇനി ഇതിന്റെ പേരില്‍ ഏതെല്ലാം അപകടങ്ങള്‍ സംഭവിക്കുമെന്ന ആശങ്ക അവരെ അലട്ടിത്തുടങ്ങി. അതും വളരെ അടുപ്പമുളളവരോട് അവര്‍ പങ്കുവച്ചിരുന്നു.

നിര്‍മാതാവിന് എതിരെ തിരിച്ച് കേസ് കൊടുക്കാനുളള ധൈര്യം വിജയശ്രീക്കുണ്ടായില്ല. പണവും സ്വാധീനവും ഉപയോഗിച്ച് അദ്ദേഹം എല്ലാം അട്ടിമറിക്കുമെന്ന ശക്തമായ ബോധം അവര്‍ക്കുണ്ടായിരുന്നു. നാളെ തന്നെ വിവാഹം കഴിക്കാന്‍ പോകുന്ന പുരുഷന് മുന്നിലേക്ക് നിര്‍മാതാവ് ഈ വിഷ്വല്‍സ് എത്തിച്ചുകൊടുത്താല്‍ അതോടെ കുടുംബജീവിതം എന്ന വലിയ സ്വപ്നം എന്നേക്കുമായി അവസാനിക്കും എന്ന് മാത്രമല്ല പൊതുസമൂഹത്തിന് മുന്നില്‍ താന്‍ തീര്‍ത്തും അപഹാസ്യയാവും. പുറമെ സന്തോഷം അഭിനയിക്കുമ്പോഴും ഇതെല്ലാം ആലോചിച്ച് വല്ലാത്ത ഒരു തരം നിസഹായാവസ്ഥയില്‍ നില്‍ക്കുമ്പോഴാവാം ഒരുപക്ഷേ ജീവിതം അവസാനിപ്പിക്കുക എന്ന കടുത്ത തീരുമാനത്തിലേക്ക് അവര്‍ എത്തിച്ചേര്‍ന്നത്.

മരണത്തിന്റെ മറുപുറം

സാധുക്കളായ നടികള്‍ ജീവിതം അവസാനിപ്പിക്കുമ്പോള്‍ അത് ആത്മഹത്യയെന്ന് കരുതി എഴുതി തളളുക എന്ന പതിവ് വിജയശ്രീയുടെ കാര്യത്തിലും ആവര്‍ത്തിച്ചു. ആരും പരാതിയുമായി മുന്നോട്ട് വന്നില്ല.  സിനിമക്കാര്‍ക്ക് ഇനി വിജയശ്രീയെക്കൊണ്ട് ആവശ്യമില്ലല്ലോ? എക്കാലവും സിനിമ അങ്ങനെയായിരുന്നു. സ്‌ക്രീനില്‍ മാനുഷികതയുടെ അപ്പോസ്തലന്‍മാരായി പ്രത്യക്ഷപ്പെടുന്നവര്‍ (എന്നാല്‍ എല്ലാവരും അങ്ങനെയല്ല താനും. വളരെയേറെ മാനുഷികതയും മര്യാദയുമുളളവര്‍ ഇക്കൂട്ടത്തിലുണ്ട്) വ്യക്തിജീവിതത്തില്‍ ഭീരുക്കളും അതിസ്വാര്‍ത്ഥന്‍മാരും ക്രൂരന്‍മാരുമായി മാറുന്നു.ഇതിനിടയില്‍ പെട്ട് പാവം പെണ്‍കുട്ടികളുടെ ജീവിതം ചതഞ്ഞരയുന്നു.

വിടാതെ പിന്‍തുടര്‍ന്ന ആത്മാവ്

വിജയശ്രീയുടെ മരണശേഷം അവരെ ഏറെ ബുദ്ധിമുട്ടിച്ച നിര്‍മാതാവിന്റെ പടത്തില്‍ സഹകരിക്കാനായി വന്ന ഒരു ഗാനരചയിതാവിന് വിചിത്രമായ ഒരു അനുഭവമുണ്ടായി. അദ്ദേഹം നിര്‍മാതാവിന്റെ ഗസ്റ്റ് ഹൗസില്‍ പാട്ടെഴുതാനായി താമസിക്കവെ രാത്രികാലങ്ങളില്‍ ആ മുറിയില്‍ വിജയശ്രീയെ കണ്ട് ഭയന്നു. ലൈറ്റിട്ട് നോക്കിയപ്പോള്‍ അവര്‍ അപ്രത്യക്ഷയായി എന്ന് പറയപ്പെടുന്നു. 

''ഈ പടത്തില്‍ എനിക്ക് ചാന്‍സില്ലല്ലേ?'

എന്നൊരു വാചകം വിജയശ്രീയുടെ ശബ്ദത്തില്‍ കേട്ടതായും ഗാനരചയിതാവ് പറയുന്നു. മരണത്തിന് പിന്നിലെ ദൂരൂഹതകള്‍ അറിയുന്ന കവിയുടെ മനസിന്റെ വിഭ്രമമായി കരുതി വേണമെങ്കില്‍ ഈ സംഭവത്തെ തളളിക്കളയാം. എന്നാല്‍ സമീപവാസികളായ പലരും രാത്രി കാലങ്ങളില്‍ അവിടെ നിന്നും ഒരു സ്ത്രീശബ്ദവും പൊട്ടിച്ചിരിയും നിലവിളിയും മറ്റും കേട്ടിട്ടുളളതായി കഥകള്‍ പരന്നു.  എന്തായിരിക്കാം ഇതിന്റെ പിന്നില്‍? ആത്മശാപം എന്നൊരു വാക്കുണ്ട് മലയാളത്തില്‍. നാം വേദനിപ്പിച്ച് ഇല്ലാതാക്കിയവരുടെ ആത്മാവിന്റെ ശാപം നമ്മെ വിടാതെ പിന്‍തുടര്‍ന്ന് നശിപ്പിക്കും പോലും. വിജയശ്രീയുടെ കാര്യത്തിലും ഇത് തന്നെ സംഭവിച്ചു. 

അവരുടെ അകാലമരണം സംഭവിച്ചതോടെ പ്രതിസ്ഥാനത്ത് നിന്ന നിര്‍മാതാവിന്റെ പടങ്ങള്‍ ഒന്നൊന്നായി പരാജയപ്പെട്ടു. കോടികളുടെ കടബാധ്യത അദ്ദേഹത്തിനും കുടുംബത്തിനുമുണ്ടായി. മലയാളത്തിലെ ഏറ്റവും വലിയ ബാനറുകളിലൊന്നായി അറിയപ്പെട്ടിരുന്ന അവര്‍ ഏതാണ്ട് നാമാവശേഷമായി. കാലാന്തരത്തില്‍ നിര്‍മാതാവും കഥാവശേഷനായി. എന്നിട്ടും കടബാധ്യതകള്‍ ഒഴിഞ്ഞില്ല. അദ്ദേഹത്തിന്റെ അനന്തര തലമുറകള്‍ക്ക് മേല്‍ പോലും കടങ്ങളും പ്രശ്‌നങ്ങളും കുമിഞ്ഞു കൂടി. നിര്‍മാതാവിന്റെ മകന്‍ ബാധ്യതകള്‍ തീര്‍ക്കാനായി അവരുടെ സ്റ്റുഡിയോ നിലനിന്ന വസ്തു വില്‍ക്കാനായി ശ്രമം ആരംഭിച്ചു. പക്ഷേ ആരും തന്നെ അത് ഏറ്റെടുക്കാന്‍ വന്നില്ല. സ്റ്റുഡിയോ കാട് പിടിച്ച് അനാഥമായി കിടന്നു. പലിശക്ക് മേല്‍ പലിശയുമായി കടങ്ങള്‍ വർധിക്കുന്നത് കണ്ട് സ്റ്റുഡിയോ വില്‍ക്കാനായി അദ്ദേഹം സംവിധായകന്‍ കൂടിയായ ഒരു സുഹൃത്തിന്റെ സഹായം തേടി.

അദ്ദേഹം വിദേശത്തുളള ഒരു ബൈയറുമായി വന്നു. ജോത്സ്യത്തില്‍ അപാര വിശ്വാസമുളള ബൈയര്‍ സ്ഥലത്തിന് വില പറയും മുന്‍പ് ഒരു ജോത്സ്യനെ കൊണ്ടു വന്ന് പരിശോധിപ്പിച്ചു. അദ്ദേഹം പറഞ്ഞ വാക്കുകള്‍ നടുക്കുന്നതായിരുന്നു. ‘‘ഈ ഭൂമിയില്‍ ഒരു പെണ്‍കുട്ടിയുടെ ആത്മാവ് ഗതികിട്ടാതെ അലഞ്ഞു നടപ്പുണ്ട്. ഇത് വാങ്ങുന്നത് ആരായാലും അവര്‍ 6 മാസത്തിനുളളില്‍ മരണപ്പെടും.’’

അത് കേട്ടതോടെ വാങ്ങാന്‍ വന്നയാള്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു.സംവിധായകന്‍ അപ്പോഴും ശ്രമം തുടര്‍ന്നു. ഒടുവില്‍ കൊച്ചിയില്‍ നിന്നും ഒരു ബൈയര്‍ എത്തി. അദ്ദേഹം വിലപറഞ്ഞ് ഉറപ്പിച്ച് സ്റ്റുഡിയോ വാങ്ങി. 52 വയസ്സ് മാത്രം പ്രായമുളള അയാള്‍ ആറ് മാസം തികയും മുന്‍പ്  ഹൃദയസ്തംഭനം മൂലം മരിച്ചു. യുക്തിബോധമുളളവര്‍ ഇതിനെ ഒരു യാദൃച്ഛികതയായി എഴുതി തളളിയേക്കാമെങ്കിലും ജോത്സ്യപ്രവചനം നേരില്‍ കേട്ട സംവിധായകന് അത് വല്ലാത്ത ആഘാതമായി. അദ്ദേഹം നിര്‍മാതാവിന്റെ മകനോട് വിവരം പങ്കു വച്ചപ്പോള്‍ അയാള്‍ നല്‍കിയ മറുപടിയായിരുന്നു കൗതുകം.

‘‘ഈ സ്റ്റുഡിയോ പൊല്ലാപ്പാണെന്ന് തോന്നിയതു കൊണ്ടാണ് വല്ല വിധേനയും ഇത് വിറ്റു തുലയ്ക്കാന്‍ ഞങ്ങളും തയാറായത്.’’ കൊന്നതോ ആത്മഹത്യ ചെയ്തതോ എന്നതല്ല ഇവിടെ പ്രശ്‌നം. രണ്ടില്‍ ഏതായാലും ശരി,  വിജയശ്രീയുടെ ജീവിതം ഇല്ലാതാകാൻ ഇതും ഒരു കാരണമാകുമോ?. വിടരും മുന്‍പേ കൊഴിയേണ്ടി വന്ന ഒരു പൂവിന്റെ ശാപം അത്ര വേഗം വിട്ടൊഴിയുന്ന ഒന്നല്ല. എന്തായാലും ഇന്നും ആ സ്റ്റുഡിയോ ഉപയോഗശൂന്യമായി കാട് പിടിച്ച്  കിടക്കുന്നു. ഭയാനകമായ ഒരു മുഖമാണ് അതിന് ഇപ്പോഴും...ഇതൊക്കെ ഇപ്പോഴും കഥകളായി തന്നെ അവശേഷിക്കുന്നു.

അരനൂറ്റാണ്ടിനിപ്പുറം വിജയശ്രീ മലയാളികളുടെ ഓര്‍മകളില്‍ നിന്ന് ഏറെക്കുറെ മാഞ്ഞു തുടങ്ങിയിട്ടും മായാത്ത മുറിപ്പാടുകളുടെ നേര്‍ചിത്രം പോലെ ആ സ്റ്റുഡിയോ നിലനില്‍ക്കുന്ന ഭൂമി അനാഥമായി കിടക്കുന്നു. അവിടുത്തെ ചുവരുകളില്‍ വിജയശ്രീയുടെ കണ്ണീരും ചോരയും അടക്കിയ തേങ്ങലുകളുമുണ്ട്. വേദനയുണ്ട്. ശാപവാക്കുകളുണ്ട്. കാലത്തിന് മായ്ക്കാനാവാത്ത വിധം സ്ത്രീശാപം അതിന്റെ എല്ലാ ആസുരഭാവത്തോടെയും അതിനു കാരണക്കാരായ ഓരോരുത്തരെയും വിടാതെ പിന്‍തുടരുന്നു എന്നാണ് നടിയുടെ ആരാധകർ പറയുന്നത്.

English Summary:

Vijayasree: The Unsolved Mystery of Malayalam Cinema's Marilyn Monroe

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT