ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ചിത്തിനി’ റിലീസിനൊരുങ്ങുന്നു. ഹൊറർ ഫാമിലി ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽ പെടുന്ന ചിത്രമാണ്. അമ്പരപ്പിക്കുന്ന ശബ്ദ വിന്യാസം കൊണ്ടും അതിമനോഹരമായ ഗാനങ്ങൾ കൊണ്ടും സമ്പന്നമാണ് ചിത്രം. ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങളും ചിത്രത്തിൻ്റെ ഹൈ-ലൈറ്റ്സ് ആണ്.. 'കള്ളനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ചിത്തിനി’ റിലീസിനൊരുങ്ങുന്നു. ഹൊറർ ഫാമിലി ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽ പെടുന്ന ചിത്രമാണ്. അമ്പരപ്പിക്കുന്ന ശബ്ദ വിന്യാസം കൊണ്ടും അതിമനോഹരമായ ഗാനങ്ങൾ കൊണ്ടും സമ്പന്നമാണ് ചിത്രം. ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങളും ചിത്രത്തിൻ്റെ ഹൈ-ലൈറ്റ്സ് ആണ്.. 'കള്ളനും ഭഗവതിയും' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ബംഗാളി താരം മോക്ഷയാണ് പുതിയ ചിത്രത്തിലെ നായിക.  

'കള്ളനും ഭഗവതിയും' എന്ന ചിത്രത്തിനു ശേഷം കെ വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും, കെ വി അനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിട്ടുള്ളത്. ഈസ്റ്റ് കോസ്റ്റ് വിജയന്‍, സന്തോഷ് വര്‍മ്മ, സുരേഷ് എന്നിവരുടെ വരികള്‍ക്ക് യുവ സംഗീത സംവിധായകരില്‍ ശ്രദ്ധേയനായ രഞ്ജിന്‍ രാജ് സംഗീതം  നിര്‍വ്വഹിക്കുന്നു. നാലു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.

ADVERTISEMENT

അമിത് ചക്കാലക്കല്‍, വിനയ് ഫോര്‍ട്ട്, പുതുമുഖങ്ങളായ ആരതി നായര്‍, എനാക്ഷി ഗാംഗുലി എന്നീ താരങ്ങളാണ് സിനിമയിൽ അഭിനയിക്കുന്നത്. വലിയ മുതല്‍മുടക്കിൽ ഒരുങ്ങുന്ന ' ചിത്തിനി ' ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്‍സാണ് നിര്‍മിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. മലമ്പുഴ, കവ, ധോണി ഫോറസ്റ്റ്, പുതുശ്ശേരി, ചിങ്ങഞ്ചിറ,കൊടുമ്പ്, വാളയാര്‍,ചിറ്റൂര്‍, തത്തമംഗലം, കൊല്ലങ്കോട്, കലാമണ്ഡലം തുടങ്ങി പാലക്കാടും പരിസര പ്രദേശങ്ങളിലുമായി നിരവധി ലൊക്കേഷനുകളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയാണിത്.

സത്യ പ്രകാശ്, ഹരി ശങ്കര്‍, കപില്‍ കപിലന്‍, സന മൊയ്തുട്ടി എന്നിവരാണ് ഗായകര്‍. വയനാട്ടിലെ നാടൻപാട്ട് കലാകാരന്മാരും ചിത്രത്തിലെ ഒരു ഗാനത്തിന്റെ പിന്നണിയിൽ ഭാഗമായിട്ടുണ്ട്. ജോണി ആന്റണി, ജോയ് മാത്യൂ,സുധീഷ്, ശ്രീകാന്ത് മുരളി, ജയകൃഷ്ണന്‍, മണികണ്ഠന്‍ ആചാരി, സുജിത്ത് ശങ്കര്‍,പ്രമോദ് വെളിയനാട്,രാജേഷ് ശര്‍മ്മ,ഉണ്ണിരാജ, അനൂപ് ശിവസേവന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ജിബിന്‍ ഗോപിനാഥ്, ജിതിന്‍ ബാബു,ശിവ ദാമോദര്‍,വികാസ്, പൗളി വത്സന്‍,അമ്പിളി അംബാലി എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.