ചോര വന്നിട്ടും കൂസലില്ലാതെ നയൻതാര; കാതു കുത്തൽ വിഡിയോ

മേക്കാതു കുത്തുന്ന വിഡിയോ പങ്കുവച്ച് തെന്നിന്ത്യൻ താരം നയൻതാര. കാതു കുത്തുന്നതിനു മുൻപ് ടെൻഷൻ അടിച്ചിരിക്കുകയും എ.ആർ റഹ്മാൻ ഈണമിട്ട 'ഉന്നാൽ മുടിയും തോഴാ' എന്ന പാട്ടു പാടി ടെൻഷൻ ലഘൂകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ക്യൂട്ട് വിഡിയോ ആണ് താരം പങ്കുവച്ചത്. നിമിഷനേരത്തിനുള്ളിൽ നയൻതാരയുടെ വിഡിയോ വൈറലായി.

മേക്കാതു കുത്തുന്ന വിഡിയോ പങ്കുവച്ച് തെന്നിന്ത്യൻ താരം നയൻതാര. കാതു കുത്തുന്നതിനു മുൻപ് ടെൻഷൻ അടിച്ചിരിക്കുകയും എ.ആർ റഹ്മാൻ ഈണമിട്ട 'ഉന്നാൽ മുടിയും തോഴാ' എന്ന പാട്ടു പാടി ടെൻഷൻ ലഘൂകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ക്യൂട്ട് വിഡിയോ ആണ് താരം പങ്കുവച്ചത്. നിമിഷനേരത്തിനുള്ളിൽ നയൻതാരയുടെ വിഡിയോ വൈറലായി. 13 ലക്ഷത്തിലധികം പേരാണ് ഇൻസ്റ്റഗ്രാമിൽ മാത്രം വിഡിയോ കണ്ടത്.
സിനിമയിൽ കാണുന്ന കഥാപാത്രങ്ങൾക്കപ്പുറത്തുള്ള നയൻതാരയുടെ ചിരിയും ടെൻഷനും ആവേശവും സന്തോഷവും വെളിപ്പെടുത്തുന്നതായിരുന്നു താരത്തിന്റെ കാതു കുത്തൽ വിഡിയോ. ജ്വല്ലറി ഷോപ്പിൽ പോയി കാതിൽ ഇടാനുള്ള കമ്മലുകൾ തിരഞ്ഞെടുക്കുന്നതും കാതു കുത്തുന്നതിനു തൊട്ടു മുൻപ് ടെൻഷനടിച്ചിരിക്കുന്ന നയൻതാരയെയും വിഡിയോയിൽ കാണാം.
ചോര കണ്ടിട്ടും ഒരു കൂസലുമില്ലാതെ ഇരിക്കുന്ന നയൻസിനെ വിഡിയോയിൽ കാണാം. രണ്ടിടങ്ങളിൽ കാതു കുത്തി ഡയമണ്ട് കമ്മലണിഞ്ഞ് സുന്ദരിയായി ആരാധകർക്ക് സ്നേഹചുംബനങ്ങൾ നൽകിക്കൊണ്ടാണ് താരം വിഡിയോ അവസാനിപ്പിക്കുന്നത്.
ഈയടുത്താണ് നയൻതാര ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുറന്നത്. മക്കളുടെയും ഭർത്താവ് വിഘ്നേഷിന്റെയും ചിത്രങ്ങളും വളരെ അപൂർവം വിഡിയോകളുമാണ് താരം പങ്കുവയ്ക്കാറുള്ളത്. ഇതാദ്യമായാണ് താരത്തിന്റെ 'റിയൽ ലൈഫ്' നിമിഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുന്നത്.