ADVERTISEMENT

എന്‍ടിആറിനെ നായകനാക്കി കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ബിഗ്‌ ബജറ്റ് ചിത്രം ദേവരയുടെ റിലീസ് ദിവസം തിയറ്ററിൽ ആടിനെ അറുത്ത് ആരാധകർ. ദേവര സിനിമയുടെ റിലീസിന്റെ ആദ്യ ദിവസം തിയറ്റർ പരിസരത്താണ് ജനക്കൂട്ടത്തിനിടയിൽ കുറച്ചുപേർ ചേർന്ന് ആടിനെ വെട്ടിയത്. ശേഷം ആരവങ്ങളോടെ സിനിമയുടെ പോസ്റ്ററിനടുത്തേക്ക് നീങ്ങുന്ന ആരാധകരുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. കയ്യിൽ രക്തവുമായി സിനിമയുടെ ആദ്യ ദിനം ആഘോഷിക്കുന്ന ആരാധകരെയും വിഡിയോയിൽ കാണാം. കഴിഞ്ഞ വർഷം ജൂനിയർ എൻ ടി ആറിന്റെ പിറന്നാളിനും പൊതുയിടത്തിൽ ആടിനെ അറുത്ത് ആരാധകർ ആഘോഷിച്ചത് വാർത്തയായിരുന്നു.

പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിക്കും വിധത്തിലാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രം ഒരുക്കിയിട്ടുള്ളത്. എന്‍ടിആര്‍ ആരാധകരെയും സാധാരണ പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമായിരിക്കും ദേവര എന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. നേരത്തെ പുറത്തിറങ്ങിയ ദേവരയിലെ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദേവരയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ദുല്‍ഖറിന്റെ വിതരണ കമ്പനിയായ വേഫറര്‍ ഫിലിംസ് ആണ്. 

കൊരട്ടല ശിവയും എൻടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര. യുവസുധ ആർട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

English Summary:

NTR fans, in their excessive worship, slaughtered a goat inside the theater

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com