മാജിക് ഫ്രെയിംസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സ്ഓഫിസ് തേരോട്ടമാണ് ത്രിഡി ചിത്രമായ അജയന്റെ രണ്ടാം മോഷണത്തിലൂടെ മലയാള സിനിമ സാക്ഷ്യം വഹിക്കുന്നത്. മലയാളസിനിമയ്ക്ക് പുത്തൻ പാത വെട്ടിത്തുറന്ന മാജിക് ഫ്രെയിംസിന്റെ ആദ്യ 100 കോടി ഈ സിനിമയിലൂടെ സാധ്യമായി. 17 ദിവസങ്ങൾകൊണ്ടാണ് ചിത്രം ലോകവ്യാപകമായി 100

മാജിക് ഫ്രെയിംസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സ്ഓഫിസ് തേരോട്ടമാണ് ത്രിഡി ചിത്രമായ അജയന്റെ രണ്ടാം മോഷണത്തിലൂടെ മലയാള സിനിമ സാക്ഷ്യം വഹിക്കുന്നത്. മലയാളസിനിമയ്ക്ക് പുത്തൻ പാത വെട്ടിത്തുറന്ന മാജിക് ഫ്രെയിംസിന്റെ ആദ്യ 100 കോടി ഈ സിനിമയിലൂടെ സാധ്യമായി. 17 ദിവസങ്ങൾകൊണ്ടാണ് ചിത്രം ലോകവ്യാപകമായി 100

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാജിക് ഫ്രെയിംസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സ്ഓഫിസ് തേരോട്ടമാണ് ത്രിഡി ചിത്രമായ അജയന്റെ രണ്ടാം മോഷണത്തിലൂടെ മലയാള സിനിമ സാക്ഷ്യം വഹിക്കുന്നത്. മലയാളസിനിമയ്ക്ക് പുത്തൻ പാത വെട്ടിത്തുറന്ന മാജിക് ഫ്രെയിംസിന്റെ ആദ്യ 100 കോടി ഈ സിനിമയിലൂടെ സാധ്യമായി. 17 ദിവസങ്ങൾകൊണ്ടാണ് ചിത്രം ലോകവ്യാപകമായി 100

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാജിക് ഫ്രെയിംസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സ്ഓഫിസ് തേരോട്ടമാണ് ത്രിഡി ചിത്രമായ അജയന്റെ രണ്ടാം മോഷണത്തിലൂടെ മലയാള സിനിമ സാക്ഷ്യം വഹിക്കുന്നത്. മലയാളസിനിമയ്ക്ക് പുത്തൻ പാത വെട്ടിത്തുറന്ന മാജിക് ഫ്രെയിംസിന്റെ ആദ്യ 100 കോടി ഈ സിനിമയിലൂടെ സാധ്യമായി. 17 ദിവസങ്ങൾകൊണ്ടാണ് ചിത്രം ലോകവ്യാപകമായി 100 കോടി കലക്‌ഷൻ സ്വന്തമാക്കിയത്. ഇപ്പോഴും ചിച്രം ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്ങിലാണ്.

ടൊവിനോ തോമസിന്റെയും ആദ്യ സോളോ 100 കോടി ചിത്രമായി എആർഎം മാറി. ജൂ‍ഡ് ആന്തണി ജോസഫ് ചിത്രം ‘2018’ നേരത്തെ നൂറ് കോടിയിൽ എത്തിയിരുന്നു. സംവിധാനം ചെയ്ത ആദ്യ ചിത്രം തന്നെ 100 കോടി ക്ലബിൽ എത്തിച്ച ഖ്യാതി ജിതിൻ ലാലിനും നേട്ടമായി. സുജിത്ത് നമ്പ്യാരാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.    

ADVERTISEMENT

മലയാള സിനിമ പല പ്രതിസന്ധികളിലൂടെയും കടന്നുപോയപ്പോളെല്ലാം ആശ്വാസമായി എത്തിയത്  മാജിക് ഫ്രെയിംസിന്റെ ചിത്രങ്ങളായിരുന്നു. ‘എആർഎം’ ത്രിഡി പതിപ്പിലൂടെ വീണ്ടുമൊരു ലിസ്റ്റിൻ സ്റ്റീഫൻ മാജിക് മലയാളസിനിമ സാക്ഷ്യം വഹിക്കുകയാണ്.  പ്രായഭേദമന്യേ എല്ലാ പ്രേക്ഷകരും ഈ 3D വിസമയം  തിയറ്ററുകളിൽ തന്നെ കാണാൻ തീരുമാനിച്ചത് സിനിമയ്ക്ക് ഗുണം ചെയ്തു. നേരത്തെ ചിത്രത്തിന്റെ പൈറേറ്റഡ് കോപ്പി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുവെങ്കിലും അതൊന്നും ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചില്ല. നല്ല സിനിമകൾക്ക് പ്രേക്ഷകർ നൽകുന്ന അകമഴിഞ്ഞ പിന്തുണയുടെ ഏറ്റവും വലിയ ഉദാഹരണമാണ് സിനിമയുടെ  ഈ വൻവിജയം.     

മാജിക് ഫ്രെയിംയ്സിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനൊപ്പം യുജിഎം മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചിത്രത്തിന്റെ നിർമാണ പങ്കാളിയാണ്. 

ADVERTISEMENT

‘‘ഒന്നര വർഷത്തോളം നീണ്ടുനിന്ന പോസ്റ്റ് പ്രൊഡക്‌ഷനായിരുന്നു ചിത്രത്തിന്റേത്. മാജിക് ഫ്രെയിംസ് നിർമിച്ച ഏറ്റവും മുതൽമുടക്കുള്ള ചിത്രത്തിനെ ഏറ്റവും വലിയ ബോക്സ് ഓഫിസ് വിജയമാക്കി പ്രേക്ഷകർ തിരിച്ചു നൽകി .ചിത്രം ഇറങ്ങിയതിന് ശേഷം നേരിട്ട പൈറസി വിവാദങ്ങൾക്കിപ്പുറവും അകമഴിഞ്ഞ പിന്തുണയാണ് ലോകമെമ്പാടുമുള്ള സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകർ നൽകിയത്. ഇത്തരം വലിയ വിജയങ്ങൾ ഇനിയും മികച്ച ചിത്രങ്ങളുമായി ജനങ്ങൾക്ക് മുമ്പിലെത്താൻ ഞങ്ങൾക്ക് പ്രചോദനമാകും.’’–ചിത്രത്തിന്റെ നിർമാതാവായ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു  

തമിഴ് തെലുഗ് ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തിയത് . ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തു. 

ADVERTISEMENT

മലയാള സിനിമകളിൽ തുടങ്ങി  ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി ജോൺ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിങ്നിർവഹിക്കുന്നത് ഷമീർ മുഹമ്മദ്‌.

കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ പി തോമസ്,ഡോ. വിനീത് എം.ബി, പ്രിൻസ് പോൾ, അഡീഷനൽ സ്ക്രീൻ പ്ലേ - ദീപു പ്രദീപ്‌,പ്രോജക്ട് ഡിസൈൻ: എൻ.എം. ബാദുഷ, ലൈൻ പ്രൊഡ്യൂസർ സന്തോഷ്‌ കൃഷ്ണൻ,പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ഹർഷൻ പട്ടാഴി,ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്, പ്രൊഡക്‌ഷൻ ഡിസൈൻ: ഗോകുൽ ദാസ്, മേക്കപ്പ് ആൻഡ് ഹെയർ : റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: പ്രവീൺ വർമ്മ, സ്റ്റണ്ട്: വിക്രം മോർ, ഫീനിക്സ് പ്രഭു.

അഡീഷനൽ സ്റ്റണ്ട്സ് സ്റ്റന്നർ സാം ആൻഡ് പി.സി., കൊറിയോഗ്രാഫി ലളിത ഷോബി, ക്രിയേറ്റീവ് ഡയറക്ടർ: ദിപിൽ ദേവ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ,അസോസിയേറ്റ് ഡയറക്ടർ: ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ, അസോ. സിനിമട്ടോഗ്രാഫർ സുദേവ്, കാസ്റ്റിങ് ഡയറക്ടർ: ഷനീം സയീദ്,കളരി ഗുരുക്കൾ പി വി ശിവകുമാർ ഗുരുക്കൾ, സൗണ്ട് ഡിസൈൻ: സച്ചിൻ ആൻഡ് ഹരിഹരൻ (സിങ്ക് സിനിമ), ഓഡിയോഗ്രാഫി: എം.ആർ രാജാകൃഷ്ണൻ, കാസ്റ്റിംഗ് ഡയറക്ടർ - ഷനീം സയിദ്, പോസ്റ്റ്‌ പ്രൊഡക്‌ഷൻ സൂപ്പർവൈസർ അപ്പു എൻ ഭട്ടതിരി,ഡി ഐ സ്റ്റുഡിയോ ടിന്റ്, സ്റ്റിരിയോസ്കോപ്പിക് 3 ഡി കൺവെർഷൻ - രാജ് എം സയിദ്( റെയ്സ് 3ഡി ) കോൺസപ്റ്റ് ആർട്ട് –സ്റ്റോറിബോർഡ്: മനോഹരൻ ചിന്ന സ്വാമി.

കോൺസെപ്റ്റ് ആർട്ടിസ്റ്റ് കിഷാൽ സുകുമാരൻ, വി എഫ് ഏക് സ് സൂപ്പർ വൈസർ സലിം ലാഹിർ, വിഎഫ്എക്സ് -എൻവിഷൻ വി എഫ് എക്സ്, വിഷ്വൽ ബേർഡ്സ് സ്റ്റുഡിയോ, മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്, കളറിസ്റ്റ് ഗ്ലെൻ കാസ്റ്റിലോ, ലിറിക്സ്: മനു മൻജിത്ത്,  ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ലിജു നാടേരി,ഫഹദ് പേഴുംമൂട്,പ്രീവീസ് റ്റിൽറ്റ്ലാബ്, അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോദരൻ,സ്റ്റിൽസ് ബിജിത്ത് ധർമടം, ഡിസൈൻസ് യെല്ലോ ടൂത്ത്സ്, പിആർഒ ആൻഡ് മാർക്കറ്റിങ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

English Summary:

ARM Joins 100 Crore Club

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT