‘ഗോട്ട്’ വിജയത്തിൽ വിജയ്‌യ്ക്ക് ‘ഗോട്ട് സ്വർണ മോതിരം’ സമ്മാനിച്ച് നിർമാതാവ്
‘ഗോട്ട്’ സിനിമയുടെ വിജയത്തോടനുബന്ധിച്ച് നടന്‍ വിജയ്‌യ്ക്ക് സ്വർണത്തിൽ തീർത്ത ‘ഗോട്ട് മോതിരം’ സമ്മാനിച്ച് നിർമാതാവ് ടി. ശിവ. അമ്മ ക്രിയേഷൻസ് നിർമാണക്കമ്പനിയുടെ ഉടമ കൂടിയായ ശിവ, ‘ഗോട്ട്’ സിനിമയിൽ വിജയ്‌യ്ക്കൊപ്പം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചിത്രം കഴിഞ്ഞ ദിവസം ഒടിടിയിൽ എത്തിയതോടെ തിയറ്റർ പ്രദർശനം

‘ഗോട്ട്’ സിനിമയുടെ വിജയത്തോടനുബന്ധിച്ച് നടന്‍ വിജയ്‌യ്ക്ക് സ്വർണത്തിൽ തീർത്ത ‘ഗോട്ട് മോതിരം’ സമ്മാനിച്ച് നിർമാതാവ് ടി. ശിവ. അമ്മ ക്രിയേഷൻസ് നിർമാണക്കമ്പനിയുടെ ഉടമ കൂടിയായ ശിവ, ‘ഗോട്ട്’ സിനിമയിൽ വിജയ്‌യ്ക്കൊപ്പം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചിത്രം കഴിഞ്ഞ ദിവസം ഒടിടിയിൽ എത്തിയതോടെ തിയറ്റർ പ്രദർശനം പലയിടത്തും അവസാനിപ്പിച്ചിരുന്നു. 380 കോടി ബജറ്റിൽ നിർമിച്ച ചിത്രം നിർമാതാക്കളെ കൈപൊള്ളാതെ രക്ഷിച്ചെന്നാണ് കോളിവുഡിൽ നിന്നുള്ള റിപ്പോർട്ട്.
കണക്കുകൾ പ്രകാരം 459 കോടിയാണ് ചിത്രത്തിന്റെ ആഗോള കലക്‌ഷൻ. തമിഴ്‌നാട്ടിൽ ഏകദേശം 215 കോടി രൂപ നേടിയ ചിത്രം ലിയോയെ മറികടന്ന് ഈ വർഷം തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ കലക്‌ഷൻ നേടിയ ചിത്രമെന്ന വിശേഷണം സ്വന്തമാക്കി. 100 കോടി നേടുന്ന വിജയ്‌യുടെ എട്ടാമത്തെ ചിത്രമാണ് ‘ഗോട്ട്’. ലിയോയ്ക്ക് ശേഷം 400 കോടി ഗ്രോസ് മറികടക്കുന്ന തുടർച്ചയായ രണ്ടാമത്തെ വിജയ് ചിത്രമാണിത്.
ആഗോളതലത്തിൽ, 2.0, ലിയോ, ജയിലർ, പൊന്നിയിൻ സെൽവൻ - 1 തുടങ്ങിയ സിനിമകൾക്കു പിന്നാലെ, എക്കാലത്തെയും ഏറ്റവും കൂടുതൽ വരുമാനം നേടിയ അഞ്ചാമത്തെ തമിഴ് ചിത്രമായി ദ് ഗോട്ട് നിൽക്കുന്നു.
The Greatest of All Time ( Goat) Total Till Now Box Office Collection
459 Crore gross worldwide or 220.5 Crore distributor share
252 Crore nett or 298 Crore gross
Breakup
Hindi Belt :
18.6 Crore nett Trade Figure
20.81 Crore nett Trade Figure
Tamil Nadu: 218 Crore gross
Kerala: 13.25 Crore gross
Andhra Pradesh / Telangana:13.1 Crore gross
Karnataka: 27.8 Crore gross
Overseas: 155.5 Crore gross
സമ്മിശ്ര റിപ്പോര്‍ട്ടും തമിഴ്നാടിന് പുറത്ത് മോശം ബോക്സോഫിസ് പ്രകടനം നടത്തിയിട്ടും ചിത്രത്തെ ലാഭത്തിലാക്കിയത് ദളപതി വിജയ്‍യുടെ മാര്‍ക്കറ്റ് വാല്യൂ ആണെന്നാണ് കണക്കാക്കുന്നത്. അതായത് പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും ചിത്രം ലാഭകരമായി എന്നത് വിജയ്‍യുടെ താരമൂല്യം അരക്കിട്ടുറപ്പിക്കുന്നു എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.
നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലറാണ് വിജയ്‌യുടെ അടുത്ത പ്രൊജക്ട്.