‘പുഷ്പ 2’ ഈ വർഷം തന്നെ; ബജറ്റ് നാലിരട്ടി; ഫഹദിന് പ്രതിഫലം 7 കോടി?
അല്ലു അർജുന്റെ ബ്ലോക് ബസ്റ്റർ ചിത്രം ‘പുഷ്പ 2’ ഡിസംബർ ആറിന് തിയറ്ററുകളിലെത്തും. അണിയറക്കാർ തന്നെയാണ് റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഫസ്റ്റ് ഹാഫ് ലോക്ക്ഡ്, ലോഡഡ് ആന്‍ഡ് പാക്ക്ഡ് വിത്ത് ഫയര്‍' എന്ന് കുറിച്ചുകൊണ്ടാണ് പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. രണ്ടാം
അല്ലു അർജുന്റെ ബ്ലോക് ബസ്റ്റർ ചിത്രം ‘പുഷ്പ 2’ ഡിസംബർ ആറിന് തിയറ്ററുകളിലെത്തും. അണിയറക്കാർ തന്നെയാണ് റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഫസ്റ്റ് ഹാഫ് ലോക്ക്ഡ്, ലോഡഡ് ആന്‍ഡ് പാക്ക്ഡ് വിത്ത് ഫയര്‍' എന്ന് കുറിച്ചുകൊണ്ടാണ് പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. രണ്ടാം
അല്ലു അർജുന്റെ ബ്ലോക് ബസ്റ്റർ ചിത്രം ‘പുഷ്പ 2’ ഡിസംബർ ആറിന് തിയറ്ററുകളിലെത്തും. അണിയറക്കാർ തന്നെയാണ് റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഫസ്റ്റ് ഹാഫ് ലോക്ക്ഡ്, ലോഡഡ് ആന്‍ഡ് പാക്ക്ഡ് വിത്ത് ഫയര്‍' എന്ന് കുറിച്ചുകൊണ്ടാണ് പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. രണ്ടാം
അല്ലു അർജുന്റെ ബ്ലോക് ബസ്റ്റർ ചിത്രം ‘പുഷ്പ 2’ ഡിസംബർ ആറിന് തിയറ്ററുകളിലെത്തും. അണിയറക്കാർ തന്നെയാണ് റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഫസ്റ്റ് ഹാഫ് ലോക്ക്ഡ്, ലോഡഡ് ആന്‍ഡ് പാക്ക്ഡ് വിത്ത് ഫയര്‍' എന്ന് കുറിച്ചുകൊണ്ടാണ് പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. രണ്ടാം ഭാഗത്തില്‍ സമാനതകളില്ലാത്ത ദൃശ്യാനുഭവം പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാക്കാനായാണ് അല്ലു അര്‍ജുനും സെന്‍സേഷണല്‍ സംവിധായകന്‍ സുകുമാറും പദ്ധതിയിടുന്നത്.
ആദ്യ ഭാഗത്തേക്കാൾ നാലിരട്ടി ബജറ്റിലാണ് രണ്ടാം ഭാഗം വരുക. ഏകദേശം 500 കോടിയാണ് ബജറ്റ്. ചിത്രത്തിൽ വില്ലനായി എത്തുന്ന ഫഹദ് ഫാസിലിന് 7 കോടിയാണ് പ്രതിഫലമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. പുഷ്പ ആദ്യ ഭാഗത്തിൽ 3.5 കോടിയായിരുന്നു പ്രതിഫലം.
ഭന്‍വര്‍ സിങ്ങ് ഷെഖാവത് എന്ന ക്രൂരനായ പൊലീസുകാരനായി ഇത്തവണയും ഫഹദ് ഞെട്ടിക്കുമെന്ന് ഉറപ്പ്. ഒന്നാം ഭാഗത്തില്‍ ഏറെ പ്രശംസ നേടിയ ഫഹദിന്‍റെ പൊലീസ് റോള്‍ രണ്ടാം ഭാഗത്തിലും തീ പാറിക്കുന്നത് കാണാനാണ് പ്രേക്ഷകരിപ്പോള്‍ കാത്തിരിക്കുന്നത്.
പുഷ്പ 2വിന്റെ ഡിജിറ്റൽ അവകാശം 275 കോടിക്കാണ് നെറ്റ്ഫ്ലിക്സ് നേടിയത്. നേരത്തെ പുഷ്പയുടെ ആദ്യ ഭാഗത്തിന്റെ ഒടിടി റൈറ്റ്സ് ആമസോൺ പ്രൈമിനായിരുന്നു. ആർആർആർ എന്ന രാജമൗലി ചിത്രത്തിന്റെ റെക്കോർഡ് ആണ് പുഷ്പ 2 തകർത്തത്. 175 കോടിക്കായിരുന്നു ‘ആർആർആറി’ന്റെ ഡിജിറ്റൽ അവകാശം വിറ്റുപോയത്. സിനിമയുടെ നോർത്ത് ഇന്ത്യൻ തിയറ്റർ വിതരണാവകാശം വിറ്റുപോയത് 200 കോടിക്ക് രൂപയ്ക്കെന്നും റിപ്പോർട്ട് ഉണ്ട്. എഎ ഫിലിംസിന്റെ ഉടമ അനിൽ തടാനിയാണ് വിതരണാവകാശം നേടിയത്.ഇതോടെ റിലീസിനു മുമ്പ് തന്നെ പ്രി ബിസിനസ്സിലൂടെ ചിത്രം നേടിയത് 475 കോടി.
2021ല്‍ പുറത്തിറങ്ങി എല്ലാ രീതിയിലും ഒരു പാന്‍-ഇന്ത്യന്‍ ചിത്രം എന്ന വിളിപ്പേരിന് അര്‍ഹമായ പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 എത്തുന്നത്. പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ഇന്ത്യ ഉടനീളമുള്ള സിനിമാപ്രേമികള്‍ ആഘോഷമാക്കിയിരുന്നു. മലയാളി നടന്‍ ഫഹദ് ഫാസിലും പുഷ്പയിലൂടെ പാന്‍-ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എല്ലാ അർഥത്തിലും ബ്ലോക്ക്ബസ്റ്റര്‍ എന്ന വിശേഷനത്തെ സാധൂകരിക്കുന്നതുപോലെ അല്ലു അര്‍ജുന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും നേടിക്കൊടുത്തിരുന്നു ചിത്രം. രണ്ടാം ഭാഗത്തില്‍ എന്തുസംഭവിക്കും എന്ന ആകാംക്ഷയുടെ മുള്‍മുനയില്‍ പ്രേക്ഷകരെ കൊണ്ടെത്തിച്ചുകൊണ്ടവസാനിക്കുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
മൂന്നു വര്‍ഷത്തോളം ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്റെ ചിത്രം എന്ന നിലയിലും, ഇന്ത്യയൊട്ടുക്ക് തരംഗം സൃഷ്‌ടിച്ച പുഷ്പ: ദ് റൂള്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന നിലയിലും പ്രേക്ഷകര്‍ക്ക് പുഷ്പ 2-വിലുള്ള പ്രതീക്ഷ വാനോളമാണ്. അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും പ്രഖ്യാപനങ്ങളും ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്.
മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തിൽ അല്ലുവിന്റെയും ഫഹദിന്റെയും തകര്‍പ്പൻ പ്രകടനം തന്നെയാകും പ്രധാന ഹൈലൈറ്റ്. രശ്മിക മന്ദാന നായികയാവുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ നവീൻ യേർനേനിയും വൈ. രവിശങ്കറും ചേർന്നാണ് നിർമിക്കുന്നത്. അല്ലുവിനെയും രശ്മികയെയും ഫഹദിനെയും കൂടാതെ ധനുഞ്ജയ്, റാവു രമേഷ്, സുനിൽ, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരും അണിനിരക്കുന്ന ചിത്രത്തിന്‍റെ സംഗീതം ദേവി ശ്രീ പ്രസാദ് (ഡി.എസ്.പി), ഛായാഗ്രഹണം മിറോസ്ലാവ് കുബ ബ്രോസെക്ക്, എഡിറ്റിങ് കാർത്തിക ശ്രീനിവാസ്, പിആര്‍ഒ ആതിരാ ദില്‍ജിത്ത്.