ആർഎസ്എസ് വേദിയിൽ അനുശ്രീ; കേസരി വരിസംഖ്യ ചേർന്ന് നടി
പത്തനാപുരം വിജയദശമി മഹോത്സവത്തിൽ പങ്കെടുത്ത് നടി അനുശ്രീ. ആർഎസ്എസ് വേദിയിൽ നിന്നുള്ള നടിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി കഴിഞ്ഞു. പരിപാടിയിൽ പങ്കെടുത്ത ശേഷം ആർഎസ്എസ് കൊല്ലം വിഭാഗ് കാര്യവാഹ് സി. പ്രദീപിൽ നിന്ന് കേസരി മാസികയുടെ ആദ്യ രസീതും ഏറ്റുവാങ്ങി. വിജയദശമി മഹോത്സവത്തോട്

പത്തനാപുരം വിജയദശമി മഹോത്സവത്തിൽ പങ്കെടുത്ത് നടി അനുശ്രീ. ആർഎസ്എസ് വേദിയിൽ നിന്നുള്ള നടിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി കഴിഞ്ഞു. പരിപാടിയിൽ പങ്കെടുത്ത ശേഷം ആർഎസ്എസ് കൊല്ലം വിഭാഗ് കാര്യവാഹ് സി. പ്രദീപിൽ നിന്ന് കേസരി മാസികയുടെ ആദ്യ രസീതും ഏറ്റുവാങ്ങി.
വിജയദശമി മഹോത്സവത്തോട് അനുബന്ധിച്ച് കേസരി പ്രചാരമാസ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് പത്തനാപുരത്തും പരിപാടി സംഘടിപ്പിച്ചത്. നേരത്തെ മുതൽ ബാലഗോകുലത്തിലൂടെയും മറ്റും സംഘവേദികളിൽ സജീവമാണ് അനുശ്രീ.
തന്റെ രാഷ്ട്രീയ നിലപാടുകളുടെ പേരിൽ പലപ്പോഴും ൈസബർ ആക്രമണങ്ങൾ നേരിടുന്ന നടിയാണ് അനുശ്രീ. അനുശ്രീയെ സംഘിയെന്നും ആര്‍എസ്എസ്‌കാരിയെന്നും മുദ്രകുത്തി സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നു. നാട്ടില്‍ ജനിച്ചു വളര്‍ന്ന കുട്ടി എന്ന നിലയിലാണ് ഈ ആഘോഷങ്ങളുടെയൊക്കെ ഭാഗമാകുന്നതെന്ന് നടി തുറന്നു പറഞ്ഞിരുന്നു.
‘‘‘ഒരിക്കലും ഒരു രാഷ്ട്രീയത്തിന്റെയും പേര് പറഞ്ഞു ആരും കമന്റുകളൊന്നും ഇടരുത്. ഈ നാട്ടില്‍ ജനിച്ചു വളര്‍ന്ന ഒരു കുട്ടി ഈ ആഘോഷങ്ങളുടെയൊക്കെ ഭാഗമാകുന്നു എന്ന രീതിയിലേ ഇതിനെ കാണാന്‍ പാടുള്ളൂ. ഞാന്‍ കൃഷ്ണനായി ഒരുങ്ങിയ വര്‍ഷമാണ് ഇതിനൊക്കെ രാഷ്ട്രീയ ചിന്തകള്‍ ഉണ്ടെന്ന് ഞാന്‍ കേട്ടത് പോലും. ശ്രീകൃഷ്ണജയന്തി എന്നല്ല ക്രിസ്മസ് ആണെങ്കിലും വേറെ എന്ത് ആഘോഷമാണെങ്കിലും ഞങ്ങള്‍ ഈ നാട്ടുകാരൊക്കെ ഇതിലെല്ലാം പങ്കെടുക്കാറുണ്ട്. കരോളിനൊക്കെ പോകാറുണ്ട്. എല്ലാവരുടെയും പരിപാടികള്‍ക്കും ഞങ്ങള്‍ പോവാറുണ്ട്. എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും പോസറ്റീവ് സൈഡും മാത്രേ എനിക്കിതില്‍ ആവശ്യമുള്ളൂ. അല്ലാതെ ഒരു രാഷ്ട്രീയ ചിന്തയും പറയരുത്. എന്റെ നാട്ടിലെ ഒരു പരിപാടിക്ക് ഞാന്‍ നാട്ടില്‍ ഉള്ള സമയമായതുകൊണ്ട് പങ്കെടുക്കുന്നു...അത്രയേ ഉള്ളൂ.’’ അനുശ്രീ മുൻപൊരഭിമുഖത്തിൽ പറഞ്ഞത്.