ഇതുവരെ കാണാത്ത ചാക്കോച്ചൻ, ജ്യോതിർമയിയുടെ തിരിച്ചുവരവ്; ‘ബോഗയ്‌ന്‍വില്ല’ പ്രേക്ഷക പ്രതികരണം
ആരാണ് റോയ്സ്, ആരാണ് ഡേവിഡ്, ആരാണ് റീതു... പ്രേക്ഷക മനസ്സുകളിൽ നൂറായിരം ചോദ്യങ്ങൾ ഉയർത്തിക്കൊണ്ട് അമൽ നീരദ് ചിത്രം 'ബോഗയ്‌ന്‍വില്ല' പ്രദർശനത്തിനെത്തി. ആദ്യ ഷോ പൂർത്തിയാകുമ്പോൾ പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. അമൽ നീരദ് ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള

ആരാണ് റോയ്സ്, ആരാണ് ഡേവിഡ്, ആരാണ് റീതു... പ്രേക്ഷക മനസ്സുകളിൽ നൂറായിരം ചോദ്യങ്ങൾ ഉയർത്തിക്കൊണ്ട് അമൽ നീരദ് ചിത്രം 'ബോഗയ്‌ന്‍വില്ല' പ്രദർശനത്തിനെത്തി. ആദ്യ ഷോ പൂർത്തിയാകുമ്പോൾ പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. അമൽ നീരദ് ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള ട്രീറ്റ്മെന്റ് ആണ് സിനിമയുടേത്.
റീതുവായെത്തുന്ന ജ്യോതിർമയിയുടെ ഗംഭീര പ്രകടനമാണ് സിനിമയുടെ ഹൈലൈറ്റ്. ആദ്യ പകുതി പൂർണമായും മുന്നോട്ടു കൊണ്ടുപോകുന്നത് ജ്യോതിമർമയിയാണ്. ഒരിടവേളയ്ക്കു ശേഷം നടി നായികയായെത്തുന്ന സിനിമ കൂടിയാണിത്.
ചിത്രത്തിൽ റോയ്സ് തോമസായെത്തുന്ന കുഞ്ചാക്കോ ബോബൻ സ്റ്റൈലിഷ് ഗെറ്റപ്പുകൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കുന്നു. ഡേവിഡ് കോശി എന്ന പൊലീസ് ഉദ്യോഗസ്ഥനായി ഫഹദ് ഫാസിലും ബിജുവെന്ന ഡ്രൈവറുടെ വേഷത്തിൽ ഷറഫുദ്ദീൻ, രമയെന്ന വേലക്കാരിയായി ശ്രിന്ദ, മീര എന്ന ക്രിമിനോളജിസ്റ്റ് ആയി വീണ നന്ദകുമാറും എത്തുന്നു.
കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഇതാദ്യമായാണ് ഒന്നിച്ചെത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'ഭീഷ്‌മപര്‍വം' സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് 'ബോഗയ്‌ന്‍വില്ലയുടേയും ഛായാഗ്രാഹകന്‍.
അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. എഡിറ്റർ: വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, സൗണ്ട് ഡിസൈൻ: തപസ് നായക്, കോസ്റ്റ്യൂം ഡിസൈൻ: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോറിയോഗ്രാഫി: ജിഷ്ണു, സുമേഷ്, അഡീഷണൽ ഡയലോഗുകൾ: ആർ ജെ മുരുഗൻ, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, സ്റ്റണ്ട്: സൂപ്രീം സുന്ദർ, മഹേഷ് മാത്യൂ, പ്രൊഡക്ഷൻ സൗണ്ട്: അജീഷ് ഒമാനക്കുട്ടൻ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: അരുൺ ഉണ്ണിക്കൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർമാർ: അജീത് വേലായുധൻ, സിജു എസ് ബാവ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സ്റ്റിൽസ്: ഷഹീൻ താഹ, ഹസിഫ് അബിദ ഹക്കീം, പിആർഒ: ആതിര ദിൽജിത്ത്, പബ്ലിസിറ്റി ഡിസൈൻസ്: എസ്തെറ്റിക് കുഞ്ഞമ്മ.