നടൻ ബാലയുടെ വിവാഹത്തിനു പിന്നാലെ ഡോ. എലിസബത്ത് ഉദയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നു. താൻ വീണ്ടും വിവാഹിതനാകുന്നുവെന്ന് പ്രഖ്യാപിച്ച സമയത്താണ് സമൂഹ മാധ്യമങ്ങളിൽ തീരെ സജീവമല്ലാത്ത എലിസബത്ത്, താൻ ചിരിക്കുന്നൊരു ചിത്രം പങ്കുവയ്ക്കുന്നത്. എലിസബത്തിനെ പിന്തുണച്ച് പ്രേക്ഷകരടക്കം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടൻ ബാലയുടെ വിവാഹത്തിനു പിന്നാലെ ബാലയുടെ മുൻഭാര്യയായ ഡോ. എലിസബത്ത് ഉദയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ‌ചർച്ചയാകുന്നു. ബാല വീണ്ടും വിവാഹിതനാകുന്നുവെന്ന് പ്രഖ്യാപിച്ച സമയത്താണ് സമൂഹ മാധ്യമങ്ങളിൽ തീരെ സജീവമല്ലാത്ത എലിസബത്ത് ചിരിയോടെയുള്ള ഒരു ചിത്രം പങ്കുവയ്ക്കുന്നത്.

എലിസബത്തിനെ പിന്തുണച്ച് പ്രേക്ഷകരടക്കം നിരവധിപ്പേരാണ് ആശ്വാസ കമന്റുകളുമായി എത്തിയത്. ബാല നാലാമതും വിവാഹിതനായതോടെ എലിസബത്തിന്റെ പോസ്റ്റ് വീണ്ടും ചർച്ചയായി. എലിസബത്ത് ചെയ്തതാണ് ശരിയായ തീരുമാനമെന്നും ടോക്സിക് റിലേഷനുകളെ അപ്പോൾ തന്നെ തള്ളിക്കളയണമെന്നും പ്രേക്ഷകർ പറയുന്നു. അഹമ്മദാബാദിൽ ജോലി ചെയ്യുന്ന എലിസബത്ത് സമൂഹ മാധ്യമങ്ങളിൽ ഒട്ടും സജീവമല്ല. സന്തോഷവതിയായി പുഞ്ചിരി തൂകിയ മുഖത്തോടെയുള്ള  ചിത്രം മാത്രമാണ് പോസ്റ്റിൽ കാണാനാകുക. ബാലയുടെ മറ്റൊരു മുൻപങ്കാളിയായ ഗായിക അമ‍‍ൃതയും സമാനരീതിയിലുള്ള ഒരു ചിത്രം പങ്കു വച്ചിരുന്നു. അതിനു താഴെയും നിരവധിപ്പേരാണ് തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. 

ADVERTISEMENT

2021 സെപ്റ്റംബറിലായിരുന്നു ബാലയും എലിസബത്തും വിവാഹിതരായത്. എന്നാൽ ആ വിവാഹം ഇരുവരും നിയമപരമായി റജിസ്റ്റർ ചെയ്തിരുന്നില്ല. ബാല കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ ആയിരുന്നപ്പോൾ അവിടെ വച്ച് കേക്ക് മുറിച്ച് രണ്ടാം വിവാഹവാർഷികം എലിസബത്തിനൊപ്പം ആഘോഷിച്ചിരുന്നു. കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ സമയത്തും, അതിനു ശേഷവും എലിസബത്ത് പൂർണ പിന്തുണയുമായി ബാലയ്ക്ക് ഒപ്പമുണ്ടായിരുന്നു. പക്ഷേ പിന്നീട് ഇവർക്കിടയിൽ എന്തു സംഭവിച്ചുവെന്നത് വ്യക്തമല്ല.

ആരുമായും എലിസബത്തിനെ താരതമ്യം ചെയ്യരുതെന്നും ശുദ്ധമായ സ്വഭാവമുള്ള നല്ല വ്യക്തിത്വത്തിനുടമയാണ് അവരെന്നും ബാല പിന്നീട് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. ‘‘എലിസബത്തിനെ വച്ച് ഇവരെയാരെയും താരതമ്യം ചെയ്യരുത്. ഒരഭിമുഖത്തിലും അവളെക്കുറിച്ച് പറഞ്ഞിട്ടില്ല. ഒരേയൊരു വാക്ക് ഇപ്പോള്‍ പറയാം. എലിസബത്ത് തങ്കമാണ്, ശുദ്ധമായ ക്യാരക്ടറാണ്. അവളുടെ പോലെ സ്വഭാവമുള്ള ഒരു പെണ്ണിനെ കണ്ടിട്ടില്ല. ഇപ്പോള്‍ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല. എന്റെ വിധിയാണ് എല്ലാം. സ്നേഹം എന്നത് ചിത്രശലഭം പോലെയാണ്. പറന്നു നടക്കും, പിടിക്കാൻ പറ്റില്ല. ഞാൻ മരിച്ചാൽപോലും അവളെക്കുറിച്ച് കുറ്റം പറയാൻ കഴിയില്ല. കഷ്ടപ്പെട്ടപ്പോൾ എന്റെ കൂടെ നിന്നു. പ്രേക്ഷകർ ഒരുപാട് സ്നേഹിക്കുന്നുണ്ട്. എലിസബത്തിന് നല്ലതു മാത്രമേ വരൂ. ”–ബാലയുടെ വാക്കുകൾ.

English Summary:

Actor Bala Weds Again! Is Dr. Elizabeth Udayan's Viral Post Related?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT