‘മോനിഷ ജീവിച്ചിരുന്നെങ്കിൽ ആ നടനുമായുള്ള വിവാഹം ഉറപ്പായിരുന്നു’
‘‘മഞ്ഞള്‍പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി മഞ്ഞക്കുറി മുണ്ടും ചുറ്റി ഇന്നെന്റെ മുറ്റത്ത് പൊന്നോണപ്പൂവേ നീ വന്നൂ ചിരിതൂകി നിന്നൂ വന്നു ചിരി തൂകി നിന്നു’’ എത്ര ഭംഗിയായിരുന്നു കുട്ടിത്തം നിറഞ്ഞ ആ ചിരിക്കും മുഖഭാവത്തിനുമെല്ലാം. മോനിഷയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് ഈ പാട്ടാണ്.
‘‘മഞ്ഞള്‍പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി മഞ്ഞക്കുറി മുണ്ടും ചുറ്റി ഇന്നെന്റെ മുറ്റത്ത് പൊന്നോണപ്പൂവേ നീ വന്നൂ ചിരിതൂകി നിന്നൂ വന്നു ചിരി തൂകി നിന്നു’’ എത്ര ഭംഗിയായിരുന്നു കുട്ടിത്തം നിറഞ്ഞ ആ ചിരിക്കും മുഖഭാവത്തിനുമെല്ലാം. മോനിഷയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് ഈ പാട്ടാണ്.
‘‘മഞ്ഞള്‍പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി മഞ്ഞക്കുറി മുണ്ടും ചുറ്റി ഇന്നെന്റെ മുറ്റത്ത് പൊന്നോണപ്പൂവേ നീ വന്നൂ ചിരിതൂകി നിന്നൂ വന്നു ചിരി തൂകി നിന്നു’’ എത്ര ഭംഗിയായിരുന്നു കുട്ടിത്തം നിറഞ്ഞ ആ ചിരിക്കും മുഖഭാവത്തിനുമെല്ലാം. മോനിഷയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് ഈ പാട്ടാണ്.
‘‘മഞ്ഞള്‍പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി
മഞ്ഞക്കുറി മുണ്ടും ചുറ്റി
ഇന്നെന്റെ മുറ്റത്ത് പൊന്നോണപ്പൂവേ നീ
വന്നൂ ചിരിതൂകി നിന്നൂ
വന്നു ചിരി തൂകി നിന്നു’’
എത്ര ഭംഗിയായിരുന്നു കുട്ടിത്തം നിറഞ്ഞ ആ ചിരിക്കും മുഖഭാവത്തിനുമെല്ലാം. മോനിഷയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് ഈ പാട്ടാണ്. ഇന്ത്യയില്‍ മറ്റൊരു നടിക്കും ലഭിക്കാത്ത അപൂര്‍വ ഭാഗ്യവും മോനിഷയെ തേടി വന്നു. ആദ്യ സിനിമയ്ക്ക് തന്നെ മികച്ച നടിക്കുളള ദേശീയ ബഹുമതി. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ (15 വയസ്സ്) ഈ അംഗീകാരം ലഭിക്കുന്ന അഭിനേത്രിയും മോനിഷയാണെന്ന് കരുതപ്പെടുന്നു. പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ മോനിഷയ്ക്ക് പ്രായം കേവലം 16 വയസ്സ്. ഉര്‍വശിക്കും സീമയ്ക്കും മഞ്ജു വാരിയര്‍ക്കും ലഭിക്കാതെ പോയ അംഗീകാരമാണ് തുടക്കത്തില്‍ തന്നെ കൗമാരക്കാരിയായ മോനിഷ സ്വന്തമാക്കിയത്.
മലയാളിത്തം നിഷ്‌കളങ്കതയുമായി സമന്വയിച്ച ഒരു അപൂര്‍വ ജനുസാണ് മോനിഷയില്‍ നാം കണ്ടുമുട്ടിയത്. പതിനഞ്ചാം വയസ്സിൽ സിനിമ ക്യാമറയെ അഭിമുഖീകരിച്ച മോനിഷ പരിണിതപ്രജ്ഞരായ നടികളെ പോലെ ഇരുത്തം വന്ന അഭിനയശൈലി കൊണ്ട് നമ്മെ അമ്പരപ്പിക്കുകയും മലയാളിയുടെ സ്‌നേഹവാത്സല്യങ്ങള്‍ക്ക് പാത്രീഭവിക്കുകയും ചെയ്തു. കോഴിക്കോട് പന്നിയങ്കരയാണ് മോനിഷയുടെ സ്വദേശം. നാരായണന്‍ ഉണ്ണിയുടെയും ശ്രീദേവി ഉണ്ണിയുടെയും രണ്ട് മക്കളില്‍ ഇളയ ആള്‍. ഏകസഹോദരന്‍ സജിത്ത് ഉണ്ണി.
സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ സിനിമയില്‍ വന്ന മോനിഷ കേവലം 6 വര്‍ഷം മാത്രം നീണ്ടു നിന്ന കരിയറിലെ തിരക്കിനിടയില്‍ ബെംഗളൂരുവിലെ മൗണ്ട് കാര്‍മല്‍ കോളജില്‍ നിന്നും സൈക്കോളജിയില്‍ ബിരുദം നേടി. കുടുംബസുഹൃത്തായിരുന്ന എം.ടി.വാസുദേവന്‍ നായരാണ് മോനിഷയിലെ അഭിനേത്രിയെ കണ്ടെടുക്കുന്നത്. അദ്ദേഹം തിരക്കഥ എഴുതി ഹരിഹരന്‍ സംവിധാനം ചെയ്ത ‘നഖക്ഷതങ്ങളി’ലൂടെയായിരുന്നു മോനിഷയുടെ രംഗപ്രവേശം.
തലസ്ഥാനം, പെരുന്തച്ചന്‍, അധിപന്‍, ഒരു കൊച്ചുഭൂമികുലുക്കം, കുടുംബസമേതം, ചമ്പക്കുളം തച്ചന്‍, ചെപ്പടിവിദ്യ, കടവ്, കമലദളം എന്നിങ്ങനെ എണ്ണം പറഞ്ഞ മലയാളപടങ്ങള്‍ക്കൊപ്പം തമിഴ്‌സിനിമയിലും അഭിനയിച്ചിട്ടുണ്ട് മോനിഷ. ചെപ്പടിവിദ്യയുടെ ഷൂട്ടിങ് കഴിഞ്ഞ് കാറില്‍ മടങ്ങുകയായിരുന്ന മോനിഷയും അമ്മ ശ്രീദേവി ഉണ്ണിയും ചേര്‍ത്തലയ്ക്കടുത്ത് ബൈപാസ് ജംഗ്ഷനില്‍ വച്ച് ഒരു വാഹനാപകടത്തില്‍ പെട്ടു. കാറിന് എതിരെ വന്ന കെ.എസ്.ആര്‍.ടി ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അമ്മ പരുക്കുകളോടെ രക്ഷപ്പെട്ടെങ്കിലും മോനിഷ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. അപകടം സംഭവിക്കുമ്പോള്‍ കാറിന്റെ പിന്‍സീറ്റില്‍ കിടന്ന് ഉറങ്ങുകയായിരുന്നു മോനിഷ. അപകടത്തെ തുടര്‍ന്ന് നടുവിന് ക്ഷതമേറ്റിരുന്നതായും മൂക്കിലൂടെയും ചെവിയിലൂടെയും രക്തസ്രാവം സംഭവിച്ചതായും അക്കാലത്ത് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാര്‍ ഡ്രൈവറും അപകടത്തില്‍ മരിച്ചിരുന്നു. മോനിഷയെ അടുത്തുളള ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അങ്ങനെ 15-ാം വയസ്സിൽ സിനിമയില്‍ വന്ന മോനിഷ 21-ാം വയസ്സിൽ ആക്‌ഷനും കട്ടും ഇല്ലാത്ത ഒരു ലോകത്തേക്ക് യാത്രയായി.
ഓർമകളിലെ മായാത്ത നോവ്
മരണം സംഭവിച്ച് മൂന്ന് പതിറ്റാണ്ടുകള്‍ കടന്നു പോയിട്ടും ഇന്നും മോനിഷ മലയാളി മനസ്സുകളിലെ മായാത്ത നോവായി നിലനില്‍ക്കുന്നു. ടെലിവിഷന്‍ ചാനലുകളിലും യൂട്യൂബിലും ഒടിടിയിലുമുളള അവരുടെ സിനിമകളിലൂടെ ആ മുഖം, അതിന്റെ നിഷ്‌കളങ്കത തെല്ലും നഷ്ടപ്പെടാതെ നമ്മളിലേക്ക് എത്തുന്നു. ഇടയ്‌ക്കൊക്കെ ആനുകാലികങ്ങളിലും സമൂഹമാധ്യമങ്ങളിലും അമ്മയും നടന്‍ വിനീതും അടക്കം മോനിഷയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരുടെ ഓർമകളിലൂടെയും നാം അവരുടെ സാമീപ്യം അറിയാറുണ്ട്.
അടുത്തിടെ സംവിധായകന്‍ ആലപ്പി അഷറഫ് തന്റെ യൂട്യൂബ് ചാനലിലുടെ മോനിഷയെ സംബന്ധിച്ച തികച്ചും വ്യക്തിപരമായ ചില കാര്യങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി. ചലച്ചിത്രരംഗത്ത് ദീര്‍ഘകാല അനുഭവ സമ്പത്തുളള അദ്ദേഹത്തിന്റെ വാക്കുകളിലെ വിശ്വാസ്യത കണക്കിലെടുത്ത് ഏറെ കൗതുകത്തോടെയാണ് പ്രേക്ഷകസമൂഹം മോനിഷയെക്കുറിച്ച് അതുവരെ അറിയാത്ത രഹസ്യങ്ങള്‍ ശ്രവിച്ചത്.
പ്രണയവും വിവാഹവും
മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നടന്ന ഗള്‍ഫ്‌ഷോയില്‍ വച്ചാണ് മോനിഷയും വിനീതുമായി ആലപ്പി അഷറഫ് കൂടുതല്‍ അടുക്കുന്നത്. വിനീതും മോനിഷയും ഏറെക്കുറെ സമപ്രായക്കാരും കളിക്കൂട്ടുകാരെ പോലെയുമായിരുന്നുവെന്ന് അഷറഫ് ഓർക്കുന്നു. ‘‘എപ്പോഴും ഒന്നിച്ച് നടക്കും. ഭക്ഷണം കഴിക്കും. ചിരിയും തമാശയും വര്‍ത്തമാനങ്ങളുമായി ഒന്നിച്ചേ അവരെ കണ്ടിട്ടുളളു. വിനീത് പ്രോഗ്രാമില്‍ നൃത്തം അവതരിപ്പിച്ചിരുന്നു. മോനിഷയും സോളോ ഡാന്‍സ് ചെയ്തിരുന്നു. അതുകൂടാതെ ഇരുവരും ഒരുമിച്ചും നൃത്തം ചെയ്തിരുന്നു. അതില്‍ വിനീത് കോസല രാജകുമാരന്റെ ഭാഗമാണ് ആടിയത്. അതിനുശേഷം ഇന്നസന്റ് വിനീതിനെ കോസലരാജകുമാരന്‍ എന്ന് കളിയാക്കി വിളിക്കാന്‍ തുടങ്ങി. മോഹന്‍ലാലും ഇടയ്‌ക്കൊക്കെ നമ്മുടെ കോസലരാജകുമാരന്‍ എവിടെ എന്ന് ചോദിക്കും. ഞാന്‍ ആ തമാശകളൊക്കെ നന്നായി ആസ്വദിച്ചിരുന്നു.’’
ഒരു ദിവസം മോനിഷയും വിനീതും തമ്മിലുളള കൂട്ടുകെട്ട് കണ്ട് ആലപ്പി അഷറഫ് ഇന്നസന്റിനോട് പറഞ്ഞു.
‘‘നമ്മുടെ കോസല രാജകുമാരനും മോനിഷയും തമ്മില്‍ പ്രേമത്തിലാണെന്നാണ് തോന്നുന്നത്’’
‘‘അതിനെന്താ നടക്കട്ടെ..അവരുടെ പ്രായം അതല്ലേ..നടക്കട്ടെ..നല്ല കാര്യമല്ലേ’’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
‘‘കല്യാണം കഴിക്കുമായിരിക്കും അല്ലേ?’’
ഇന്നസെന്റ് പറഞ്ഞു, ‘‘കഴിച്ചാലും അത് നല്ലതല്ലേ. രണ്ടുപേരും നല്ല കലാകാരന്‍മാര്‍. നല്ല കുടുംബക്കാരുമല്ലേ. പിന്നെന്താ പ്രശ്‌നം?’’ എല്ലാ തരത്തിലും യോജിച്ചവരായിരുന്നു അവര്‍. മോനിഷ ജീവിച്ചിരുന്നെങ്കില്‍ തീർച്ചയായും അവർ വിനീതിനെ വിവാഹം ചെയ്യുമായിരുന്നുവെന്ന് ആലപ്പി അഷറഫ് പറയുന്നു. പന്ത്രണ്ട് ദിവസത്തോളം അവർ ഗള്‍ഫിലുണ്ടായിരുന്നു. ഏറെ സന്തോഷം നിറഞ്ഞ ദിവസങ്ങള്‍ ഓര്‍മ്മയുടെ അറയിലേക്ക് മാറ്റിക്കൊണ്ട് അവരെല്ലാവരും പിരിഞ്ഞു. പക്ഷേ, പിന്നീട് നടന്നത് ആരെയും നടുക്കുന്ന സംഭവ വികാസങ്ങളായിരുന്നു.
അവിചാരിതമായി ഒരു വേര്‍പാട്
ആ ദിവസത്തെ ആലപ്പി അഷറഫ് ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്. ‘‘ഗള്‍ഫ് ഷോ കഴിഞ്ഞ് കുറച്ചു ദിവസങ്ങളേ ആയുളളു.എന്റെ സുഹൃത്ത് കൂടിയായ ജി.എസ്.വിജയന്റെ ചെപ്പടിവിദ്യ എന്ന പടത്തില്‍ മോനിഷ അഭിനയിക്കുന്നതായി ഞാന്‍ കേട്ടു. തിരുവനന്തപുരത്തായിരുന്നു ഷൂട്ടിങ്. ശ്രീവിദ്യയും ആ ചിത്രത്തിലുണ്ട്. വിദ്യാമ്മയ്ക്ക് അത്യാവശ്യമായി എവിടെയോ പോകണം. ഇനി ആകെ ഷൂട്ട് ചെയ്യാനുളളത് ശ്രീവിദ്യയും മോനിഷയും തമ്മിലുളള ഒരു സീനാണ്. വിദ്യാമ്മ ഇല്ലാത്ത ദിവസം സെറ്റില്‍ വെറുതെ ഇരിക്കണ്ടല്ലോ എന്ന് കരുതി മോനിഷയും അമ്മയും ഗുരുവായൂരിലേക്ക് പുറപ്പെട്ടു.
ഞാനന്ന് ആലപ്പുഴയിലെ എന്റെ വീട്ടിലുണ്ട്. പിറ്റേന്ന് വെളുപ്പിന് ആരോ കോളിങ് ബെല്‍ അടിക്കുന്നതിനൊപ്പം വാതിലില്‍ ശക്തിയായി മുട്ടുന്ന ശബ്ദം കേട്ട് ഞാന്‍ ചാടിയെണീറ്റു. ഫാസിലിന്റെ വീട്ടില്‍ നില്‍ക്കുന്ന നിസാര്‍ എന്ന പയ്യന്‍ ഗേറ്റ് ചാടിക്കടന്ന് അകത്തേക്ക് വന്നതാണ്. അവന്‍ പരിഭ്രാന്തിയോടെ പറഞ്ഞു.
‘‘പാച്ചിക്ക പറഞ്ഞു പെട്ടെന്ന് അവിടെ വരെ ഒന്ന് വരാന്‍. ഇക്കയെ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ല. അതാണ് എന്നെ അയച്ചത്’’
അത്രയും പറഞ്ഞിട്ട് അവന്‍ പോയി. ഞാന്‍ ബെഡ്‌റൂമില്‍ വന്ന് നോക്കിയപ്പോള്‍ ലാന്‍ഡ് ഫോണിന്റെ റിസീവര്‍ മാറി കിടക്കുകയാണ്. ഞാന്‍ അപ്പോള്‍ തന്നെ ഫാസിലിനെ വിളിച്ചു. ഉടനെ അദ്ദേഹം പറഞ്ഞു.
‘‘എടാ നീ പെട്ടെന്ന് ഇങ്ങോട്ട് വരണം. എന്റെ രണ്ട് വണ്ടികളും ഇവിടെയില്ല. അതുകൊണ്ട് നീ ഉടനെ വരണം’’. അദ്ദേഹം ഇടയ്‌ക്കൊക്കെ ഇങ്ങനെ വിളിക്കാറുളളതു കൊണ്ട് ഞാന്‍ കാര്യം തിരക്കിയില്ല. പത്ത് മിനിറ്റിനുളളില്‍ റെഡിയായി അവിടേക്ക് ചെന്നു. അന്ന് എന്റെ കയ്യിലുണ്ടായിരുന്ന മാരുതി ഓമ്‌നി വാനിലാണ് പോയത്. അദ്ദേഹം എന്റെ വരവും കാത്ത് റോഡിലിറങ്ങി നില്‍ക്കുകയാണ്. ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങിയ ഉടന്‍ അദ്ദേഹം ഡ്രൈവര്‍ സീറ്റിലേക്ക് കയറി എന്നെയും കയറ്റി വണ്ടി വിടുകയാണ്. ഞാന്‍ കാര്യം തിരക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘‘നീ ടെന്‍ഷനാകണ്ട.കെ.വി.എം. ഹോസ്പിറ്റലില്‍ നിന്ന് ഇപ്പോള്‍ വിളിച്ചു. മോനിഷയ്ക്ക് ഒരു കാര്‍ ആക്‌സിഡന്റുണ്ടായി’’.
ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. ഞങ്ങള്‍ ജസ്റ്റ് കണ്ട് പിരിഞ്ഞതേയുളളു. അതിനിനടയില്‍ കാര്‍ അപകടമോ എന്നാണ് ആലോചിച്ചത്. ‘‘അമ്മ ഡോക്ടര്‍ക്ക് നമ്പര്‍ കൊടുത്തിട്ടാണ് എന്നെ വിളിച്ചത്’’ എന്നും അദ്ദേഹം പറഞ്ഞു. ഇരുപത് മിനിറ്റിനുളളില്‍ ഞങ്ങള്‍ ഹോസ്പിറ്റലില്‍ എത്തി. വെളുപ്പാന്‍കാലമായതുകൊണ്ട് അവിടെ മറ്റാരെയും കാണാനില്ല. ഞാന്‍ നേരെ എമര്‍ജന്‍സി റൂമിലേക്ക് കയറുമ്പോള്‍ കാണുന്ന കാഴ്ച ഇതായിരുന്നു. മോനിഷയുടെ തല മാത്രം കാണാം. ചുറ്റിലും നാലഞ്ച് ഡോക്ടര്‍മാരുണ്ട്. അവര്‍ ശക്തിയായി അമര്‍ത്തുകയും തിരുമ്മുകയും മറ്റും ചെയ്യുന്നുണ്ട്. തൊട്ടടുത്തായി ശശികുമാര്‍ എന്ന് പേരുളള ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നില്‍പ്പുണ്ട്. അദ്ദേഹം എന്റെ കോളജ് മേറ്റായിരുന്നു. അദ്ദേഹം പെട്ടെന്ന് ഇറങ്ങി വന്നിട്ട് വളരെ വിഷമിച്ച് പറയുന്നത് ഇതാണ്. 'പോയെടാ..പോയി..പോയി..'
ഞാനും ഫാസിലും ആകെ മരവിച്ച് നിന്നു. ഡോക്ടര്‍മാര്‍ അപ്പോഴും എന്തൊക്കെയോ ചെയ്യാന്‍ ശ്രമിക്കുന്നത് കാണാം. അമ്മ എവിടെയുണ്ടെന്ന് തിരക്കി ഞാന്‍ അവര്‍ കിടക്കുന്ന മുറിയിലേക്ക് ചെന്നു. അവര്‍ മുഖമുയര്‍ത്തി എന്നെയൊന്ന് നോക്കി. പരിചയമുളള ഒരു മുഖം കാണുന്നതിന്റെ സമാശ്വാസമുണ്ട്. അവര്‍ എന്റെ കയ്യില്‍ അമര്‍ത്തിപ്പിടിച്ചിട്ട് പറഞ്ഞു.
'എന്റെ മോള്..?' മരണം കണ്ടിട്ട് വന്ന ഞാന്‍ അവര്‍ തകര്‍ന്നു പോകാതിരിക്കാനായി പറഞ്ഞു. 'ഇല്ലമ്മാ..കുഴപ്പമൊന്നും ഇല്ല..' അവര്‍ക്ക് സമാധാനമായി. പെട്ടെന്ന് കഴുത്തില്‍ തപ്പിനോക്കിയിട്ട് അവര്‍ പറഞ്ഞു.
‘‘എന്റെ കഴുത്തിലുണ്ടായിരുന്ന മാല കാണുന്നില്ല. മാല പോയാലും സാരമില്ല. താലിയൊന്ന് കിട്ടിയാല്‍ മതിയായിരുന്നു’’.
അപകടം നടന്നു എന്ന് പറയുന്നിടത്ത് ഒരു ഡിവൈഡറുണ്ട്. അതിലെ എപ്പോള്‍ പോയാലും ഏതെങ്കിലും ഒരു വണ്ടി ഈ ഡിവൈഡറിലേക്ക് കയറി കിടക്കുന്നത് കാണാം. ഒരു അപകടമുനമ്പ് തന്നെയായിരുന്നു ആ സ്ഥലം. സ്ഥിരമായി അപകടം നടക്കുന്ന സ്ഥമായതു കൊണ്ടും കൂടുതലും നടക്കുന്നത് വെളുപ്പാന്‍കാലത്തായതു കൊണ്ടും ചില സാമൂഹിക വിരുദ്ധന്‍മാര്‍ ഓടി വന്ന് കിട്ടാവുന്നതൊക്കെ അടിച്ചുമാറ്റും.
എന്തായാലും അമ്മ കിടന്ന മുറിയില്‍ നിന്ന് ഞാന്‍ പുറത്ത് വരുമ്പോള്‍ സി.ഐ ഹോസ്പിറ്റല്‍ മുറ്റത്ത് നില്‍പ്പുണ്ട്. മാല കാണാതെ പോയ വിവരം ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. സി.ഐ ചുറ്റും നിന്ന പൊലീസുകാരെ നോക്കി ഷൗട്ട് ചെയ്യുന്നത് കേട്ടു. ‘‘മര്യാദയ്ക്ക് അത് കൊടുത്തോളണം. ഒരുത്തനെയും ഞാന്‍ വെറുതെ വിടില്ല’’.
പെട്ടെന്ന് എമര്‍ജന്‍സി വിഭാഗത്തില്‍ നിന്ന് ഒരു അറ്റന്‍ഡര്‍ വന്നിട്ട് മോനിഷയുടെ ബോഡി ചേര്‍ത്തല സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് പറഞ്ഞു. സി.ഐ സമ്മതിച്ചു. ആശുപത്രിക്കാര്‍ മോനിഷയെ ഒരു സ്ട്രക്ചറില്‍ എടുത്ത് ആംബുലന്‍സില്‍ കിടത്തി. തൊട്ടടുത്തായി ഞാനിരുന്നു. പോലീസുകാരന്‍ ഡ്രൈവര്‍ക്കൊപ്പം ഫ്രണ്ട്‌സീറ്റിലേക്ക് കയറി.
ഞാന്‍ മോനിഷയ്ക്ക് അഭിമുഖമായി ഇരിക്കുകയാണ്. റോഡിന്റെ ചലനങ്ങള്‍ക്കൊത്ത് ബോഡി ഇങ്ങനെ ഉലയുന്നതും ചലിക്കുന്നതും കാണാം. ഞാന്‍ കരഞ്ഞുപോയി. പന്ത്രണ്ട് ദിവസം മുന്‍പ് ആനന്ദനടനം ആടിനാന്‍..എന്ന നൃത്തമാടി തമാശകള്‍ പറഞ്ഞ ചിരിച്ച് ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടിയാണ് ഈ കിടക്കുന്നത്. സര്‍ക്കാര്‍ ആശുപത്രിയില്‍ ചെന്ന് ഞാനും പോലീസുകാരനും കൂടി ബോഡി ഇറക്കി. അവിടെയുളള ഒരു സ്റ്റാഫും വന്ന് സഹായിച്ചു. ഷെഡ് പോലുളള ഒരു മുറിയാണ് അന്ന് അവിടത്തെ മോര്‍ച്ചറി. അറ്റന്‍ഡര്‍ വന്ന് ബക്കറ്റ്, തോര്‍ത്ത്..അങ്ങനെ കുറെ സാധനങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് കയ്യില്‍ തന്നിട്ട് തൊട്ടപ്പുറത്തെ കടയില്‍ കിട്ടുമെന്ന് പറഞ്ഞു. ഞാന്‍ അപ്പോള്‍ തന്നെ സാധനങ്ങള്‍ വാങ്ങിക്കൊടുത്തു.
തിരിച്ച് ഞാന്‍ കെ.വി.എം ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ തന്നെ മറ്റൊരു പൊലീസുകാരന്‍ അടുത്തേക്ക് ഓടി വന്നു. ഒരു മാലയുടെ കഷണവും താലിയും കയ്യില്‍ തന്നിട്ട് മറ്റൊന്നും സംസാരിക്കാന്‍ നില്‍ക്കാതെ അയാള്‍ പോയി. ഞാന്‍ അത് മോനിഷയുടെ അമ്മയ്ക്ക് കൊണ്ടുപോയി കൊടുത്തു. അവര്‍ അത് വാങ്ങി തലയിണയ്ക്ക് അടിയിലേക്ക് വച്ചു. ഉടന്‍ തന്നെ ഒരു അറ്റന്‍ഡര്‍ വന്നിട്ട് പറഞ്ഞു.
‘‘കാറിന്റെ ഡ്രൈവര്‍ മരിച്ചുപോയി. അയാളെയും ഗവണ്‍മെന്റ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകണം’’, നോക്കുമ്പോള്‍ ശ്രീകുമാര്‍ എന്ന് പേരുളള ഒരു ചെറുപ്പക്കാരനാണ്. ഒരു പൊലീസുകാരന്‍ പോയി കാറിന്റെ ഡാഷില്‍ നിന്നും അയാളുടെ ഒരു ഡയറി എടുത്തുകൊണ്ട് വന്നു. അതില്‍ ഒരു കടലാസില്‍ അയാള്‍ ഒരു മുന്‍വിധി പോലെ അയാളെക്കുറിച്ചുളള വിവരങ്ങള്‍ എഴുതി വച്ചിരിക്കുന്നു. പേരും മേല്‍വിലാസവും എല്ലാമുണ്ട്.
പൊലീസുകാരന്‍ ഇതെല്ലാം സി.ഐയെ വായിച്ചു കേള്‍പ്പിക്കുന്നത് കേട്ടു. ഞാന്‍ വീണ്ടും ഡ്രൈവറുടെ ബോഡിയുമായി അടുത്ത ഹോസ്പിറ്റലിലേക്ക് പോയി. അവിടെ ചെല്ലുമ്പോള്‍ ആകെ ഒരു ബോഡി വയ്ക്കാനുളള സ്ഥലമേയുളളു. അത്ര ചെറിയ മുറിയാണ്. അതിലെ ഒരു ബഞ്ചിലാണ് മോനിഷയെ കിടത്തിയിരിക്കുന്നത്. ഞങ്ങള്‍ ആ ബോഡി നിലത്ത് വച്ചു.
തിരിച്ച് ഞങ്ങള്‍ കെ.വി.എമ്മിലെത്തുമ്പോള്‍ ജനക്കൂട്ടം കൊണ്ട് അവിടം നിറഞ്ഞിരുന്നു. മോനിഷയ്ക്കും അമ്മയ്ക്കുമൊപ്പം അപകടം സംഭവിച്ച കാറിന്റെ മുന്‍സീറ്റില്‍ പ്രൊഡ്യൂസറുടെ ഒരു സുഹൃത്തും കയറിയിരുന്നു. അദ്ദേഹം ആരെന്ന് പോലും ഇവര്‍ക്കറിയില്ല. ഹിന്ദി സംസാരിക്കുന്നതു കൊണ്ട് മലയാളിയല്ലെന്ന് മാത്രം അറിയാം.
കാറിന്റെ ചില്ലുകള്‍ പൊട്ടി അത് അദ്ദേഹത്തിന്റെ രണ്ട് കണ്ണുകളിലും കുത്തിക്കയറി കാഴ്ച പോയി എന്ന് മാത്രമല്ല രണ്ട് ദിവസത്തിനുളളില്‍ അദ്ദേഹവും മരിച്ചുപോയി. അങ്ങനെ മൂന്ന് പേര്‍ ആ കാര്‍ അപകടത്തില്‍ ഓര്‍മയായി. രണ്ടുപേര്‍ അപ്രശസ്തരായതു കൊണ്ട് അവരെ അടുത്ത ബന്ധുക്കള്‍ ഒഴികെ ആരും ഓര്‍മ്മിക്കുന്നില്ല. പക്ഷെ മോനിഷ ഇന്നും ഒരു സ്വകാര്യദുഖമായി ഓരോ മലയാളിയുടെയും മനസില്‍ നിറഞ്ഞു നില്‍ക്കുന്നു.’’