‘പുഷ്പ’യുടെ രണ്ടാം ഭാഗമായി എത്തുന്ന ‘പുഷ്പ ദ് റൂളി’ന്‍റെ ആദ്യ പകുതിയുടെ ഡബ്ബിങിന് ശേഷം സംവിധായകനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ജിസ് ജോയ്‌യുടെ വാക്കുകള്‍ ശ്രദ്ധേയമാകുന്നു. ചിത്രം ആസ്വാദ്യകരമായി തോന്നിയെന്നും പക്വതയോടെയുള്ള അഭിനയമാണ് അല്ലു കാഴ്ചവച്ചിരിക്കുന്നതെന്നും ജിസ് പറയുന്നു. വർഷങ്ങളായി അല്ലു അർജുൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘പുഷ്പ’യുടെ രണ്ടാം ഭാഗമായി എത്തുന്ന ‘പുഷ്പ ദ് റൂളി’ന്‍റെ ആദ്യ പകുതിയുടെ ഡബ്ബിങിന് ശേഷം സംവിധായകനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ജിസ് ജോയ്‌യുടെ വാക്കുകള്‍ ശ്രദ്ധേയമാകുന്നു. ചിത്രം ആസ്വാദ്യകരമായി തോന്നിയെന്നും പക്വതയോടെയുള്ള അഭിനയമാണ് അല്ലു കാഴ്ചവച്ചിരിക്കുന്നതെന്നും ജിസ് പറയുന്നു. വർഷങ്ങളായി അല്ലു അർജുൻ സിനിമകളുടെ മലയാളം പതിപ്പിൽ അല്ലുവിന് സ്ഥിരമായി ഡബ്ബിങ് ചെയ്യുന്നത് ജിസ് ജോയ് ആണ്. 

‘‘നിങ്ങളെപോലെ തന്നെ പുഷ്പ 2 വരാൻ കാത്തുകാത്തിരിക്കുകയാണ് ഞാനും. ആ കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. പുഷ്പ 2ന്‍റെ ഡബ്ബിങ് ഫസ്റ്റ് ഹാഫ് കഴിഞ്ഞു. ഇനി സെക്കൻഡ് ഹാഫ് ഡബ്ബിങ്, രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ആരംഭിക്കാനിരിക്കുന്നത്. എനിക്ക് ചിത്രം വളരെ ആസ്വാദ്യകരമായി തോന്നി. ഒരു ദേശീയ അവാര്‍ഡ് ജേതാവ് എങ്ങനെ പെര്‍ഫോം ചെയ്യുമോ ആ രീതിയിലുള്ള പക്വതയോടെയാണ് അല്ലുവിന്‍റെ അഭിനയം. ഓരോ സിനിമ കഴിയുന്തോറും അദ്ദേഹം വളരുകയാണ്. വളരെ മനോഹരമായി അദ്ദേഹം പെര്‍ഫോം ചെയ്തിട്ടുണ്ട്. 

ADVERTISEMENT

കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ ഒട്ടേറെ മാസ്സ് സീനുകള്‍ രണ്ടാം ഭാഗത്തിലുണ്ട്. നമ്മുടെ സ്വന്തം ഫഹദ് ഫാസിൽ പൊളിച്ചടുക്കിയിട്ടുണ്ട്. നല്ല സ്ക്രീൻ പ്ലേ, നല്ല പാട്ടുകള്‍. രശ്മിക മന്ദാനയുടെ അഭിനയം, സുകുമാര്‍ സാറിന്‍റെ ഡയറക്ഷൻ, മികവുറ്റ സിനിമാറ്റോഗ്രാഫി എല്ലാം എടുത്തുപറയേണ്ടതാണ്. കേരളത്തിൽ ഇ ഫോര്‍ എന്‍റർടെയ്ൻമെന്‍റ്സിലൂടെ മുകേഷ് മേത്തയാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. സെക്കൻഡ് ഹാഫ് ഡബ്ബിങിന് ശേഷം പുതിയ അപ്‍ഡേറ്റുമായി വീണ്ടും വരാം.’’–സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ ജിസ് പറഞ്ഞു.

മുമ്പ് പറഞ്ഞതിലും ഒരു ദിവസം നേരത്തെ റിലീസിനൊരുങ്ങുന്ന ‘പുഷ്പ ദ് റൂൾ’ ഡിസംബർ 5 മുതൽ ലോകമെങ്ങുമുള്ള തിയറ്ററുകളിലെത്തും. കേരളക്കരയിലെ തിയേറ്ററുകളിൽ 24 മണിക്കൂറും പ്രദർശനമുണ്ടാകുമെന്ന് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് സാരഥി മുകേഷ് ആർ മേത്ത ഇതിനകം അറിയിച്ചിട്ടുണ്ട്. ലോകം മുഴുവനുമുള്ള തിയേറ്ററുകള്‍തോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് മാമാങ്കത്തിനാണ് നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിങ്സും പദ്ധതിയിടുന്നത്. 

ADVERTISEMENT

ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. റോക്ക് സ്റ്റാർ ദേവി ശ്രീ പ്രസാദിന്‍റെ സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും തികച്ചും പുതിയൊരു കാഴ്ച വിപ്ലവം തന്നെ തീർക്കുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. 

അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്റെഡ്ഡി, നിർമാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്‌ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പിആർഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിങ്: ഫസ്റ്റ് ഷോ.

English Summary:

Pushpa The Rule: Allu Arjun’s dubbing artist Jis Joy’s revelations raise expectations