പ്രണവ് വർഷത്തിൽ രണ്ടു സിനിമകളെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹമെന്ന് വെളിപ്പെടുത്തി സുചിത്ര മോഹൻലാൽ. പക്ഷേ, പ്രണവിന്റെ ഇഷ്ടം മറ്റൊന്നാണ്. സിനിമയുടെ കഥകൾ താൻ കേൾക്കുമെങ്കിലും അവസാനം തിരഞ്ഞെടുക്കുന്നത് പ്രണവ് തന്നെയാണെന്ന് സുചിത്ര പറയുന്നു. ഇപ്പോൾ സ്പെയിനിലെ ഒരു ഫാമിൽ ‘വർക്ക് എവേ’യിലാണ് താരമെന്നും സുചിത്ര വെളിപ്പെടുത്തി. മാധ്യമപ്രവർത്തകയായ രേഖ മേനോന് നൽകിയ അഭിമുഖത്തിലാണ് സുചിത്ര മോഹൻലാൽ ഇക്കാര്യം തുറന്നു പറഞ്ഞത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രണവ് വർഷത്തിൽ രണ്ടു സിനിമകളെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹമെന്ന് വെളിപ്പെടുത്തി സുചിത്ര മോഹൻലാൽ. പക്ഷേ, പ്രണവിന്റെ ഇഷ്ടം മറ്റൊന്നാണ്. സിനിമയുടെ കഥകൾ താൻ കേൾക്കുമെങ്കിലും അവസാനം തിരഞ്ഞെടുക്കുന്നത് പ്രണവ് തന്നെയാണെന്ന് സുചിത്ര പറയുന്നു. ഇപ്പോൾ സ്പെയിനിലെ ഒരു ഫാമിൽ ‘വർക്ക് എവേ’യിലാണ് താരമെന്നും സുചിത്ര വെളിപ്പെടുത്തി. രേഖ മേനോനു നൽകിയ അഭിമുഖത്തിലാണ് സുചിത്ര മോഹൻലാൽ ഇക്കാര്യം തുറന്നു പറഞ്ഞത്. 

സുചിത്ര മോഹൻലാലിന്റെ വാക്കുകൾ: "എല്ലാവരും പറയും അവർ അമ്മയുടെ മകനാണെന്ന്. പക്ഷേ, അങ്ങനെയല്ല. ഞാൻ അങ്ങനെ കരുതുന്നില്ല. കസിൻസ് എല്ലാവരും പറയും, ഞാൻ പറഞ്ഞാലെ അവൻ കേൾക്കുള്ളൂ എന്ന്. സത്യത്തിൽ ഞാൻ പറഞ്ഞാലും അവൻ കേൾക്കില്ല. അവന് അവന്റേതായ ഒരു തീരുമാനം ഉണ്ട്. അപ്പുവിന് അങ്ങനെ വാശിയൊന്നുമില്ല. നമ്മൾ‍ എന്തൊക്കെ പറഞ്ഞാലും, അവനു തോന്നുന്നതേ ചെയ്യൂ. സിനിമയും അങ്ങനെയാണ്. എനിക്കു കഥ കേൾക്കാൻ ഇഷ്ടമുള്ളതു കൊണ്ട് ഞാൻ കഥ കേൾക്കും. എങ്കിലും, അവസാന തിരഞ്ഞെടുപ്പ് അപ്പുവിന്റേതാണ്. രണ്ടു വർഷത്തിലൊരിക്കലാണ് അപ്പു ഒരു സിനിമ ചെയ്യുന്നത്. ഞാൻ പറയും, വർഷത്തിൽ രണ്ടു പടമെങ്കിലും ചെയ്യെന്ന്. പക്ഷേ, അവൻ കേൾക്കില്ല. ചിലപ്പോൾ ആലോചിക്കുമ്പോൾ തോന്നും, അവൻ പറയുന്നതാണ് ശരിയെന്ന്! ഇതൊരു ബാലൻസ് ആണല്ലോ." 

ADVERTISEMENT

"ഇപ്പോൾ പ്രണവ് സ്പെയിനിലാണ്. ‘വർക്ക് എവേ’ (Work Away) എന്നാണ് അവൻ ഇതിനെ വിളിക്കുന്നത്. സ്പെയിനിൽ എവിടെയോ പോയി ജോലി ചെയ്യുകയാണ് അപ്പു. പൈസ ഒന്നും കിട്ടില്ല. താമസവും ഭക്ഷണവും ഉണ്ട്. അവിടെ പോയി ജോലി ചെയ്യുന്നത് ഒരു അനുഭവമാണ്. ചിലപ്പോൾ അവിടത്തെ കുതിരകളെ പരിപാലിക്കുന്നതാകും, അല്ലെങ്കിൽ ആട്ടിൻകുട്ടികളെ നോക്കുന്നതാകും. അങ്ങനെ എന്തെങ്കിലും ജോലികളാകും. പ്രണവ് തുടങ്ങിയട്ടല്ലേ ഉള്ളൂ. എന്നാലും എല്ലാവരും അവനെ താരതമ്യം ചെയ്യും. അച്ഛന്റെ ഏഴയലത്ത് ഇല്ല എന്നൊക്കെ പറയും. അപ്പുവിന് മോഹൻലാൽ ആകാൻ പറ്റില്ലല്ലോ." 

"മായയും ഞാനും കൂടുതൽ സമയവും വഴക്കാണ്. ഇണക്കമുണ്ടെങ്കിലെ പിണക്കമുണ്ടാകൂ എന്നു പറയില്ലേ. അതുപോലാണ് ഞങ്ങൾ. അവൾ ചെന്നൈയിൽ നിന്ന് പുറത്തേക്ക് പോയാൽ ഭയങ്കര സ്നേഹമാണ്, ഫോണിലൂടെ! ഇവിടെ തിരിച്ചു വന്നു കഴിഞ്ഞാൽ വഴക്കു തുടങ്ങും. അച്ഛനും മക്കളും അവരുടേതായ ഒരു രീതിയിൽ വലിയ അടുപ്പമാണ്," സുചിത്ര പറഞ്ഞു. 

English Summary:

Pranav Mohanlal prioritizing work-life balance over frequent films? Mom Suchitra Mohanlal reveals his "Work Away" stint in Spain and why he doesn't feel pressured to follow in his father's footsteps