‘സിനിമ മുഴുവൻ അലറൽ, തല വേദനിക്കുന്നു’; ‘കങ്കുവ’യ്ക്കെതിരെ ട്രോൾ
സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്ത ‘കങ്കുവ’ സിനിമയ്ക്ക് മോശം പ്രതികരണമാണ് തിയറ്ററുകളിൽ നിന്നും ലഭിക്കുന്നത്. സിനിമയിൽ ആകെ സൂര്യയുടെ അലർച്ച മാത്രമാണ് ഉള്ളതെന്നും ചിത്രം പൂർത്തിയാകുമ്പോൾ തല വേദനിക്കുമെന്നുമാണ് പ്രേക്ഷക പ്രതികരണങ്ങൾ. സിനിമയുടെ സൗണ്ട് ക്വാളിറ്റുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള

സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്ത ‘കങ്കുവ’ സിനിമയ്ക്ക് മോശം പ്രതികരണമാണ് തിയറ്ററുകളിൽ നിന്നും ലഭിക്കുന്നത്. സിനിമയിൽ ആകെ സൂര്യയുടെ അലർച്ച മാത്രമാണ് ഉള്ളതെന്നും ചിത്രം പൂർത്തിയാകുമ്പോൾ തല വേദനിക്കുമെന്നുമാണ് പ്രേക്ഷക പ്രതികരണങ്ങൾ. സിനിമയുടെ സൗണ്ട് ക്വാളിറ്റുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ചർച്ചകള്‍ സമൂഹ മാധ്യമങ്ങളില്‍ പുരോഗമിക്കുന്നുണ്ട്. ഓസ്‍കര്‍ ജേതാവും ലോക പ്രശസ്ത സൗണ്ട് ഡിസൈനറുമായ റസൂല്‍ പൂക്കുട്ടിയും ഈ വിഷയത്തിൽ പ്രതികരണവുമായി എത്തി.
ചിത്രത്തിലെ ശബ്ദബാഹുല്യത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ദേശീയ മാധ്യമത്തിൽ വന്ന വാർത്തയുടെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ടായിരുന്നു റസൂല്‍ പൂക്കുട്ടിയുടെ പ്രതികരണം. ‘‘റീ റെക്കോര്‍ഡിങ് മിക്സര്‍ ആയ ഒരു സുഹൃത്താണ് ഈ വാർത്ത എന്റെ ശ്രദ്ധയിൽപെടുത്തുന്നത്. നമ്മുടെ ജനപ്രിയ സിനിമകളിലെ ശബ്ദത്തെക്കുറിച്ച് ഇത്തരത്തിലൊരു അവലോകനം കാണുമ്പോൾ നിരാശയുണ്ട്. ഉച്ചത്തിലുള്ള ഒരു യുദ്ധത്തില്‍ അകപ്പെട്ടിരിക്കുകയാണ് നമ്മുടെ കലാചാതുരിയും വൈദഗ്ധ്യവുമൊക്കെ. ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? ശബ്ദ ലേഖകനെയോ? അതോ എല്ലാ അരക്ഷിതാവസ്ഥകളും പരിഹരിക്കുന്നതിന് അവസാന നിമിഷം വരുത്തുന്ന എണ്ണമറ്റ മാറ്റങ്ങളെയോ. നമ്മുടെ സിനിമാ പ്രവര്‍ത്തകര്‍ നിലത്ത് ചവുട്ടിനിന്ന് കാര്യങ്ങൾ ഉച്ചത്തിലും വ്യക്തമായും പറയാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. തലവേദനയോടെ പ്രേക്ഷകർ തിയറ്റർ വിട്ടാൽ ഒരു സിനിമയ്ക്കും ആവർത്തന മൂല്യമുണ്ടാകില്ല.’’–റസൂൽ പൂക്കുട്ടിയുടെ വാക്കുകൾ.
കേരളത്തിൽ മാത്രമല്ല തമിഴ്നാട്, നോർത്ത് ഇന്ത്യ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ചിത്രത്തിനു വലിയ വിമർശനമാണ് നേരിടേണ്ടി വരുന്നത്. കേരളത്തിൽ പുലർച്ചെ നാല് മണി മുതൽ ഫാൻസ് ഷോ ആരംഭിച്ചിരുന്നു. ദുർബലമായ കഥയും മേക്കിങുമാണ് സിനിമയ്ക്ക് വിനയായത്.
രണ്ട് വർഷത്തെ കാത്തിരിപ്പിനു ശേഷം വന്ന സിനിമയായ കങ്കുവയുടെ പ്രൊമോഷൻ പരിപാടികൾക്കായി സൂര്യ ഒരുപാട് സമയം ചിലവഴിച്ചിരുന്നു. ആ പ്രതീക്ഷയ്‌ക്കൊത്ത് സിനിമ എത്തി എന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ മറുവാദങ്ങളുള്ള പ്രേക്ഷകരുമുണ്ട്. ആഗോളവ്യാപകമായി 38 ഭാഷകളില്‍ തിയറ്ററുകളിലെത്തിയ സിനിമയ്ക്ക് 350 കോടിയാണ് ബജറ്റ്.
ബോളിവുഡ് താരം ബോബി ഡിയോള്‍ വില്ലനായ ചിത്രത്തിലെ നായിക ദിഷാ പഠാനിയാണ്. മദന്‍ കര്‍ക്കി, ആദി നാരായണ, സംവിധായകന്‍ ശിവ എന്നിവര്‍ ചേര്‍ന്ന് രചിച്ച ഈ ചിത്രം, 1500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടക്കുന്ന കഥയാണ് പറയുന്നത്.
യോഗി ബാബു, കെ.എസ്. രവികുമാര്‍, ജഗപതി ബാബു, ഹരിഷ് ഉത്തമന്‍, നടരാജന്‍ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്സ്ലി, കോവൈ സരള എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.