ധനുഷിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച നയൻതാരയെ പിന്തുണച്ച് നസ്രിയ, പാർവതി തിരുവോത്ത്, ഐശ്വര്യ ലക്ഷ്മി അടക്കമുള്ള താരങ്ങൾ. ലവ്, ഫയർ തുടങ്ങിയ സ്മൈലി കമന്റ് ആയി േരഖപ്പെടുത്തിയായിരുന്നു പാർവതിയുടെ പിന്തുണ. പാർവതിയുടെ കമന്റിന് നയൻതാരയും ലൈക്ക് ചെയ്തിട്ടുണ്ട്. ഒരുപാട് ആദരവ് തോന്നുന്നുവെന്ന് ഇഷ തൽവാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധനുഷിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച നയൻതാരയെ പിന്തുണച്ച് നസ്രിയ, പാർവതി തിരുവോത്ത്, ഐശ്വര്യ ലക്ഷ്മി, ഗീതു മോഹൻദാസ് അടക്കമുള്ള താരങ്ങൾ. ലവ്, ഫയർ തുടങ്ങിയ സ്മൈലി കമന്റ് ആയി േരഖപ്പെടുത്തിയായിരുന്നു പാർവതിയുടെ പിന്തുണ. പാർവതിയുടെ കമന്റിന് നയൻതാരയും ലൈക്ക് ചെയ്തിട്ടുണ്ട്. ഒരുപാട് ആദരവ് തോന്നുന്നുവെന്ന് ഇഷ തൽവാർ കുറിച്ചു.

‘‘നിങ്ങൾ ഒരു പ്രധാന വിഷയമാണ് ശ്രദ്ധയിൽ കൊണ്ടു വന്നിരിക്കുന്നത്. കലാകാരന്മാർക്ക്, പ്രത്യേകിച്ച് അഭിനേത്രികൾക്ക് നമ്മുടെ ബൗദ്ധിക സ്വത്തിൽ അവകാശമില്ല. കരാർ തൊഴിലാളിക്ക് പകരം ഒരു ഓഹരി ഉടമയുടെ സ്ഥാനത്ത് നിന്ന് പ്രവർത്തിക്കാൻ കഴിയുന്ന വ്യവസ്ഥാപരമായ മാറ്റം കൊണ്ടുവരേണ്ട സമയമാണിതെന്ന് ഞാൻ കരുതുന്നു.’’–ഗായത്രി ശങ്കറിന്റെ പ്രതികരണം.

ADVERTISEMENT

അനുപമ പരമേശ്വരന്‍, ഗൗരി കിഷൻ, അഞ്ജു കുര്യൻ, ഐശ്വര്യ ലക്ഷ്മി, നസ്രിയ തുടങ്ങിയ മലയാളി നായികമാരും നയൻതാരയുടെ പോസ്റ്റ് ലൈക് ചെയ്തിട്ടുണ്ട്. ഇതിൽ അനുപമ പരമേശ്വരൻ, ഐശ്വര്യ ലക്ഷ്മി, നസ്രിയ, പാർവതി തിരുവോത്ത് എന്നിവർ ധനുഷിനൊപ്പം ഒന്നിച്ച് അഭിനയിച്ചവരുമാണ്.

നടനും നിർമാതാവുമായ ധനുഷിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി എത്തിയ നയൻതാരയുടെ കത്ത് സിനിമാ പ്രവർത്തകരെയും ആരാധകരെയും ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത തുറന്ന കത്തിലാണ് നടിയുടെ പ്രതികരണം. നയൻ‌താര–വിഘ്നേശ് വിവാഹവുമായി ബന്ധപ്പെട്ട് വരാനിരിക്കുന്ന ഡോക്യുമെന്ററിയിൽ നാനും റൗഡി താൻ സിനിമയുടെ ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിൽ ധനുഷ് ഇടംകോലിടുന്നതായാണ് നയൻ‌താരയുടെ പരാതി.

ADVERTISEMENT

ഇതുമായി ബന്ധപ്പെട്ടു നയതാരയെയും പങ്കാളിയെയും ധനുഷ് നിരന്തരമായി ദ്രോഹിക്കുന്നു എന്നും കത്തിൽ പറയുന്നു. തനിക്ക് 10 കോടി രൂപയുടെ വക്കീൽ നോട്ടീസ് അയച്ചതിനെ ‘നീചമായ’ പ്രവർത്തി എന്നും നയൻ‌താര വിളിച്ചു.

English Summary:

Stars like Nazriya, Parvathy Thiruvoth, and Aishwarya Lekshmi have come out in support of Nayanthara, who has seemingly declared an open war against Dhanush