‘അളിയാ, നിന്നോട് ചോദിച്ചത് എന്ത്, നീ പറയുന്നത് എന്ത്’; ബേസിലിനെ ട്രോളി നസ്രിയ; അഭിമുഖം
ദീപാവലി കഴിഞ്ഞത് ആഴ്ചകൾക്കു മുൻപാണ്. പക്ഷേ പൂത്തിരിയും മത്താപ്പൂവും ഒന്നിച്ചു പൊട്ടിവിരിയുന്നതു പോലുള്ള രണ്ടു പേരാണ് ഒരുമിച്ച് ഇരിക്കുന്നത്. സ്വന്തം വീട്ടിലെ കുസൃതിപ്പെൺകുട്ടിയെന്ന പോലെ മലയാളികൾ സ്നേഹിക്കുന്ന നസ്രിയയും അയൽവീട്ടിലെ പയ്യൻ ബേസിൽ ജോസഫും. പരസ്പരം ട്രോളിയും കാലുവാരിയും ഊഷ്മളത നിറച്ച് സൗഹൃദത്തിന്റെ രസച്ചരടിൽ കൂടെയുള്ളവരെയും കൂട്ടിയിണക്കുന്ന രണ്ടുപേർ; ഇവരെ ഒരുമിച്ചിരുത്തി വെറുതേ ക്യാമറ തുറന്നു വച്ചാൽ തന്നെ രസകരമായ എന്റർടെയ്നർ ആകുമല്ലോയെന്ന് ചിന്തിച്ചുപോകും. ഏറെ ചിരിച്ചും ചിരിപ്പിച്ചും നസ്രിയയും ബേസിലും ഒന്നിച്ചിരുന്നു സംസാരിച്ചത് ഇരുവരും ഒരുമിച്ചെത്തുന്ന 22ന് റിലീസ് ചെയ്യുന്ന ‘സൂക്ഷ്മദർശിനി’ എന്ന ചിത്രത്തെക്കുറിച്ചാണ്. ഒപ്പം പുതിയകാല മലയാള സിനിമയെക്കുറിച്ച്, മാറ്റങ്ങളെക്കുറിച്ച്. ഒടുവിൽ പുതിയ ഹിന്ദി ചിത്രത്തെക്കുറിച്ചുള്ള ചോദ്യത്തിന് ‘സ്കിപ്’ അടിച്ചാണ് ബേസിൽ ഈ സംഭാഷണം അവസാനിപ്പിച്ചത്.

ദീപാവലി കഴിഞ്ഞത് ആഴ്ചകൾക്കു മുൻപാണ്. പക്ഷേ പൂത്തിരിയും മത്താപ്പൂവും ഒന്നിച്ചു പൊട്ടിവിരിയുന്നതു പോലുള്ള രണ്ടു പേരാണ് ഒരുമിച്ച് ഇരിക്കുന്നത്. സ്വന്തം വീട്ടിലെ കുസൃതിപ്പെൺകുട്ടിയെന്ന പോലെ മലയാളികൾ സ്നേഹിക്കുന്ന നസ്രിയയും അയൽവീട്ടിലെ പയ്യൻ ബേസിൽ ജോസഫും. പരസ്പരം ട്രോളിയും കാലുവാരിയും ഊഷ്മളത നിറച്ച് സൗഹൃദത്തിന്റെ രസച്ചരടിൽ കൂടെയുള്ളവരെയും കൂട്ടിയിണക്കുന്ന രണ്ടുപേർ; ഇവരെ ഒരുമിച്ചിരുത്തി വെറുതേ ക്യാമറ തുറന്നു വച്ചാൽ തന്നെ രസകരമായ എന്റർടെയ്നർ ആകുമല്ലോയെന്ന് ചിന്തിച്ചുപോകും.
ഏറെ ചിരിച്ചും ചിരിപ്പിച്ചും നസ്രിയയും ബേസിലും ഒന്നിച്ചിരുന്നു സംസാരിച്ചത് ഇരുവരും ഒരുമിച്ചെത്തുന്ന 22ന് റിലീസ് ചെയ്യുന്ന ‘സൂക്ഷ്മദർശിനി’ എന്ന ചിത്രത്തെക്കുറിച്ചാണ്. ഒപ്പം പുതിയകാല മലയാള സിനിമയെക്കുറിച്ച്, മാറ്റങ്ങളെക്കുറിച്ച്. ഒടുവിൽ പുതിയ ഹിന്ദി ചിത്രത്തെക്കുറിച്ചുള്ള ചോദ്യത്തിന് ‘സ്കിപ്’ അടിച്ചാണ് ബേസിൽ ഈ സംഭാഷണം അവസാനിപ്പിച്ചത്.
മലയാളികൾ കണ്ടുപരിചയിച്ച ജോടിയല്ല നസ്രിയയും ബേസിലും. എങ്ങനെയാണ് ഇതു സംഭവിച്ചത് ?
നസ്രിയ: ഇതു പൂർണമായും ടീമിന്റെ ചോയ്സ് ആണ്. തീർച്ചയായും ആരും പ്രതീക്ഷിക്കാത്ത കോംബിനേഷനാണ്. പക്ഷേ സിനിമയുടെ അനൗൺസ്മെന്റ് വന്നപ്പോൾ ഞാൻ തന്നെ ഞെട്ടി, എല്ലാവരും അത്ര എക്സൈറ്റഡ് ആയിരുന്നു.
ബേസിൽ: പക്ഷേ ഞങ്ങൾ തമ്മിൽ ഫൺ കെമിസ്ട്രി ആയിരിക്കില്ല. ആരും പ്രതീക്ഷിക്കാത്ത തരത്തിലുള്ള വൈബ് ആയിരിക്കും സിനിമയിൽ ഉണ്ടാകുക. വേറൊരു രീതിയിലാണ് കഥ പറഞ്ഞു പോകുന്നത്. ഹ്യൂമർ ഉണ്ട്; അതേസമയം ഫാമിലി ത്രില്ലർ ആയിരിക്കും.
സിനിമയുടെ ക്ലാപ് അടിക്കുന്ന ചിത്രത്തിൽ നസ്രിയയും ബേസിലും ചേർന്നു പൊട്ടിച്ചിരിക്കുന്നതാണ് കണ്ടത്. ആ ചിരി ഷൂട്ടിങ്ങിൽ ഉടനീളം ഉണ്ടായിരുന്നോ ?
നസ്രിയ: ഞാനും ബേസിലും അങ്ങനെത്തന്നെയായിരുന്നു; എപ്പോഴും ചിരിക്കാനുണ്ടായിരുന്നു. പക്ഷേ നമ്മുടെ പടം മുഴുവൻസമയ കോമഡിയേയല്ല.
ബേസിൽ: പക്ഷേ ഷൂട്ടിങ് സമയം മുഴുവൻ തമാശയായിരുന്നു. ഞങ്ങൾ രണ്ടുപേർക്കും സ്വഭാവത്തിൽ ഒരുപാട് സാമ്യതകളുണ്ട്.
നസ്രിയ: ഞങ്ങൾ ഒരേ വൈബ് ഉള്ള ആളുകളാണ്. ഒരേ പേസും ഒരേ എനർജിയുമാണ്. ഞങ്ങളെത്തിയാൽ പിന്നെ എല്ലാവരും സംസാരം ഞങ്ങൾക്കു വിട്ടുതരും. ‘ഓകെ, പെർഫോം’ എന്നാണ്!.
ബേസിൽ: കൂട്ടം കൂടുമ്പോൾ അതിനു നടുവിൽ ഇരിക്കുന്നവരുണ്ടാകില്ലേ? ഓരോ തള്ളു കഥയൊക്കെ പറഞ്ഞ്, പഴയ കഥകളും തമാശക്കഥകളും പറഞ്ഞ്, എല്ലാവരെയും ചിരിപ്പിക്കുന്നവർ.
നസ്രിയ: We are those people !
ഒരുമിച്ച് അഭിനയിക്കുമ്പോൾ പരസ്പരം രസകരമെന്നു തോന്നിയ കാര്യങ്ങളുണ്ടോ ?
ബേസിൽ: രസമുള്ള സംഭവം എന്താന്നു വച്ചാൽ ഒരിക്കൽ പോലും ഞങ്ങൾ പരസ്പരം അഭിനന്ദിച്ചിട്ടില്ല. ഭയങ്കര യുദ്ധം ആയിരുന്നു. ‘ഓ നിന്റെ അഭിനയം വളരെ മോശം’ എന്നേ പറഞ്ഞിട്ടുള്ളു.
നസ്രിയ: ‘ഓ എന്തായിരുന്നു ആ എക്സ്പ്രഷൻ, എല്ലാ സീനിലും നിനക്കിതു മാത്രമേയുള്ളോ ഇടാൻ’, ഇങ്ങനെയായിരുന്നു ഞങ്ങൾ സെറ്റിൽ.
ബേസിൽ: പിന്നെ മറ്റേയാളെ തോൽപ്പിക്കാൻ വേണ്ടിയിട്ടുള്ള കളികളായിരുന്നു. അവൾ എത്ര ടേക്ക് എടുത്തു, അഞ്ച് എടുത്തോ? എന്നാൽ ‘രണ്ടിൽ പിടിക്കണം’ എന്ന മത്സരമായിരുന്നു.
നസ്രിയ ആക്ടർ– പ്രൊഡ്യൂസർ ആണ്, ബേസിൽ സംവിധായകനും നടനുമാണ്. ഒരു കഥാപാത്രം തിരഞ്ഞെടുക്കുമ്പോൾ എന്താണ് മാനദണ്ഡമാക്കുന്നത് ?
നസ്രിയ: അഭിനയിക്കാൻ ആണെങ്കിലും നിർമാതാവ് ആണെങ്കിലും എനിക്ക് കഥ തന്നെയാണ് പ്രധാനം.
ബേസിൽ: എനിക്കുമതേ. ഞാൻ അഭിനയിക്കുമ്പോൾ എന്റെ കഥാപാത്രം എന്താണ്, അയാൾക്കുള്ള സാധ്യത എന്താണ് എന്നല്ല, സിനിമ നന്നായി വർക്ക് ആകണമെന്നാണ് നോക്കാറുള്ളത്. നല്ല സംവിധായകരുടെ കൂടെ ജോലി ചെയ്യുക, ക്രൂ നല്ലതാണോ, വിഷയം നല്ലതാണോ, സിനിമ ഓവറോൾ നന്നായിട്ട് വരുമോ... ഇതൊക്കെ നമുക്ക് ലേണിങ് പ്രോസസ് ആണല്ലോ.
നസ്രിയ: അതേ, ടീം വളരെ പ്രധാനമാണ്. നമുക്ക് വിശ്വസിച്ച്, കംഫർട്ടബിളായി ഇറങ്ങാൻ പറ്റുന്നതാവണം.
നിങ്ങൾ രണ്ടുപേരും ഒരുപോലെ തിരഞ്ഞെടുത്ത സിനിമയെക്കുറിച്ച് വളരെയധികം പ്രതീക്ഷകളുണ്ടാകുമല്ലോ ?
ബേസിൽ: ഞങ്ങൾക്ക് വലിയ പ്രതീക്ഷയാണ്. നസ്രിയ എപ്പോഴും സിനിമ ചെയ്യുന്ന ആളല്ല. കൃത്യമായ സമയത്ത് കൃത്യമായ ചോയ്സ് നടത്തുന്നയാളാണ്. എല്ലാ കഥയും നസ്രിയയുടെ മുന്നിൽ എത്തുന്നില്ല. ഫിൽറ്റർ ചെയ്തുള്ള കഥകളാണല്ലോ കേൾക്കുന്നുണ്ടാകുക. അതിൽ നിന്ന് നസ്രിയ ഒരെണ്ണം പിക്ക് ചെയ്യുമ്പോൾ അതിന്റേതായ കാരണമുണ്ടാകും.
നസ്രിയ: ശരിയാണ്. ഈ സിനിമ എനിക്ക് അത്ര സ്പെഷൽ ആണ്.
ബേസിൽ: ഈ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷ എന്താണെന്നു ചോദിച്ചാൽ നസ്രിയ തന്നെയാണ്. നസ്രിയ ഒരു സിനിമയിൽ വരുമ്പോൾ അതിൽ ഒരു ‘സ്പെഷൽ എലമെന്റ്’ ഉണ്ടാകും. ഞങ്ങളുടെ രണ്ടുപേരുടെയും സ്ഥിരം ‘െടംപ്‌ലേറ്റ്’ ബ്രേക്ക് ചെയ്യുന്ന സിനിമ കൂടിയാണ്.
നസ്രിയ: തീർച്ചയായും. ഇതു കണ്ടിട്ട്, ‘എന്തുകൊണ്ട് ഇതു ചെയ്തു, ഇതാണോ വേണ്ടിയിരുന്നത്? എന്നാരും ചോദിക്കില്ല, എനിക്ക് ഉറപ്പാണ്. ഒരുപാട് സ്ത്രീ കഥാപാത്രങ്ങളുമുണ്ട്.
ബേസിൽ: എം.സി.ജിതിനാണ് ചിത്രത്തിന്റെ സംവിധായകൻ. ക്യാമറാമാൻ സമീർ താഹിറുമായി മിന്നൽമുരളി ചെയ്യുന്ന സമയത്തു മുതൽ ഇതിന്റെ കഥ കേൾക്കുന്നതാണ്. അന്ന് ഞാൻ സംവിധായകനായിരുന്നു, ഇന്ന് അഭിനേതാവായി. ഒരു ദിവസം സമീർ ഇക്ക വിളിച്ച് ‘ബേസിൽ ആ ക്യാരക്ടർ ചെയ്യുന്നോ എന്നു ചോദിച്ചപ്പോൾ, കൂടെ നസ്രിയയും ആണെന്നറിഞ്ഞപ്പോൾ ആവേശമായി. പിന്നെ ടെക്നിക്കൽ ടീമിന്റെ കാര്യം പറഞ്ഞാൽ..
നസ്രിയ: അളിയാ, നിന്നോട് ചോദിച്ചത് എന്ത്, നീ പറയുന്നത് എന്തെല്ലാം!!! നിനക്ക് ചോദ്യം എന്തായിരുന്നെന്ന് ഓർമയുണ്ടോ ?
ബേസിൽ: അതു പിന്നെ എല്ലാം പറയണ്ടേ ?
ഇന്ത്യൻ സിനിമാരംഗത്ത് മലയാളം വളരെയധികം പ്രാധാന്യം നേടിയ വർഷമാണിത്. അതേസമയം ഇവിടെ ഹേമ കമ്മിറ്റി റിപ്പോർട്ട് വിവാദങ്ങളുമുണ്ടായി. എങ്ങനെയാണ് ഈ സാഹചര്യത്തെ നോക്കിക്കാണുന്നത് ?
ബേസിൽ: മലയാള സിനിമയുടെ വളർച്ച വളരെ എക്സൈറ്റിങ് ആണ്. മുൻപൊരിക്കലും ഇല്ലാത്ത വിധം നമുക്ക് ഫീഡ്ബാക്ക് വരുന്നത് പല ഇൻഡസ്ട്രികളിൽ നിന്നാണ്. അതുപോലെ കലക്‌ഷൻ കൂടി. ഒറ്റ വർഷം നൂറു കോടി ക്ലബ്ബിൽ ആറ് മലയാളം സിനിമയെന്നു പറയുന്നത് വളരെ വലിയ കാര്യമാണ്. ബജറ്റ് കുറച്ചു കൂടി സ്ട്രെച്ച് ചെയ്യാനുള്ള അവസരം കിട്ടുന്നു. ഇവിടുത്തെ അഭിനേതാക്കളും –ഫാഫ, ഡിക്യൂ, ടോവിനോ, അവർ വളരുകയാണ്. ദീർഘകാലത്തിൽ ഇനിയും നേട്ടങ്ങളുണ്ടാക്കാൻ പറ്റുന്ന പ്രോസസിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്.
നസ്രിയ: ബാക്കി കൂടി പറയ്. ഹേമ കമ്മിറ്റിയുടെ കാര്യം പറയുന്നില്ലേ ?.
ബേസിൽ: ആദ്യ ഭാഗം ഞാൻ പറഞ്ഞല്ലോ. ഇനിയുള്ളത് പറഞ്ഞോ.
നസ്രിയ: എനിക്കു തോന്നുന്നത്, ഇൻഡസ്ട്രി വളരുമ്പോൾ അതു കൂടുതൽ സേഫ് ആകണം. ഈ പറഞ്ഞതു പോലെ നമ്മുടെ കലക്‌ഷൻ കൂടുന്നു, ബജറ്റ് കൂടുന്നു, അതനുസരിച്ചുള്ള സൗകര്യങ്ങളും കൂടണം. Everybody should be safe. നമ്മൾ 2024ൽ ആണ്. ഇതു മാറ്റത്തിനുള്ള ശരിയായ സമയമാണ്.
ബേസിൽ: രണ്ടുപേരും പറഞ്ഞത് ഒരുമിച്ചാക്കിയാൽ മതി.
നസ്രിയ: അതേയതേ. ഇവൻ പറഞ്ഞില്ലാന്നുള്ളത് പ്രത്യേകം പറയണം.
സിനിമാരംഗത്ത് ധാരാളം സൗഹൃദമുള്ളയാളാണ് നസ്രിയ. സുഷിൻ ശ്യാമിന്റെ വിവാഹത്തിന് നസ്രിയ ചോറുവാരിക്കൊടുക്കുന്നത് ആഘോഷിക്കപ്പെട്ടല്ലോ. സൗഹൃദം ഈ രീതിയിൽ നിലനിർത്താൻ എന്താണ് ചെയ്യുന്നത് ?
നസ്രിയ: ഞാൻ പൊതുവേ ഫ്രൻഡ്‌ലി പേഴ്സൻ ആണ്. അടുത്ത സുഹൃത്തുക്കളും ഉണ്ട്.
ബേസിൽ: പെട്ടെന്ന് ആർക്കും ഇഷ്ടപ്പെടുന്ന ആളാണ് നസ്രിയ.
നസ്രിയ: ശരി, അതിനെക്കുറിച്ച് പറയ്!
ബേസിൽ: ഓ ഇപ്പോ ഞാൻ വാചാലനായാൽ കുഴപ്പമില്ലല്ലേ?
നസ്രിയ: എന്നെക്കുറിച്ച് നീ വാചാലൻ ആയിക്കോ.
ബേസിൽ: എവിടെയും ‘ഭും!’ എന്ന് ഇടിച്ചു കയറുന്നയാളാണ് നസ്രിയ. പരിചയമില്ലായ്മയൊന്നും പ്രശ്നമല്ല.
നസ്രിയ: സൗഹൃദങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നത് എങ്ങനെ എന്ന് പലരും ചോദിക്കാറുണ്ട്. ആ ചോദ്യം എനിക്കു മനസ്സിലാകാറില്ല. ഒരിക്കൽ സുഹൃത്തുക്കളായാൽ, പരസ്പരം ബന്ധമുണ്ടായാൽ അത് അവിടെയുണ്ട്. പിന്നെ അവർ നന്നായിരിക്കണം, ഹാപ്പിയായി ഇരിക്കണം എന്നാണ്. ഇടയ്ക്ക് നമ്മൾ ചെക്ക് ചെയ്യും. അവരെ മിസ് ചെയ്യുമ്പോൾ വിളിക്കും. അങ്ങനെയല്ലേ!
സംവിധായകൻ എന്ന നിലയിൽ ബേസിലിൽ നിന്ന് ‘മിന്നൽമുരളി’യുടെ രണ്ടാം ഭാഗവും ഹിന്ദി സിനിമ ‘ശക്തിമാനും’ പ്രേക്ഷകർ പ്രതീക്ഷിക്കുന്നു. എന്താണ് പുതിയ വിശേഷങ്ങൾ ?
ബേസിൽ: രണ്ടിനെക്കുറിച്ചും എനിക്ക് ഇപ്പോൾ ഒന്നും പറയാനില്ല എന്നുള്ളതാണ്.
നസ്രിയ: ഹോ! ആദ്യമായിട്ട് ഒരു കാര്യത്തെക്കുറിച്ച് ഒന്നും പറയാനില്ല എന്നു പറഞ്ഞല്ലോ!
ബേസിൽ: രണ്ടും അനൗൺസ്മെന്റ് ചെയ്യാത്തതാണ്. അങ്ങനെയൊരു സിനിമയുള്ളതു തന്നെ ഞാൻ എവിടെയും പറഞ്ഞിട്ടില്ല.
നസ്രിയ: ഹിന്ദിയോ, വാട്ട് ഹിന്ദി ?
ബേസിൽ: ഹിന്ദി ഹമാരാ രാഷ്ട്രഭാഷ ഹേ! അത്രയും എനിക്കറിയാം. ചോദ്യം ഞാൻ സ്കിപ് അടിക്കുന്നു.