നടന്റെ സിദ്ധികൊണ്ട് അദ്ദേഹം ആ കഥാപാത്രത്തെ ഉയർത്തി; മേഘനാദനെ ഓർത്ത് എബ്രിഡ് ഷൈൻ
മേഘനാദൻ എന്ന നടന്റെ കലാജീവിതത്തിലെ പ്രധാന ഏടാണ് ആക്ഷൻ ഹീറോ ബിജുവിലെ നിസ്സഹായനായ കുടുംബസ്ഥന്റെ കഥാപാത്രം. ഒട്ടേറെ വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ മേഘനാദന്റെ വേറിട്ട പകർന്നാട്ടമായിരുന്നു ആക്ഷൻ ഹീറോ ബിജുവിൽ കണ്ടത്. ആദ്യ സിനിമയിൽ അഭിനയിക്കാനെത്തുന്ന നടന്റെ കൗതുകങ്ങളോടെയാണ് ആ സിനിമയിലേക്ക് മേഘനാദൻ എത്തിയതെന്ന് ഓർത്തെടുക്കുകയാണ് സംവിധായകൻ എബ്രിഡ് ഷൈൻ. മേഘനാദനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് സംവിധായകൻ എബ്രിഡ് ഷൈൻ മനോരമ ഓൺലൈനിൽ.

എന്തുകൊണ്ട് മേഘനാദൻ?
മേഘനാദൻ അഭിനയിച്ച ചമയം എന്ന സിനിമ കാണുമ്പോൾ ഞാൻ പ്രീഡിഗ്രിക്കു പഠിക്കുകയാണ്. അന്ന് അദ്ദേഹം അവതരിപ്പിച്ച രഘു എന്ന വില്ലനെ കണ്ടു ഞാൻ പേടിച്ചുപോയിട്ടുണ്ട്. അതുപോലെ തന്നെ ഈ പുഴയും കടന്ന് എന്ന സിനിമയിലെ കഥാപാത്രത്തെ കണ്ടും. എന്റെ രണ്ടാമത്തെ സിനിമയായിരുന്നു ആക്ഷൻ ഹീറോ ബിജു. കടലാസിൽ എഴുതുന്ന കഥാപാത്രങ്ങളെ അഭിനേതാക്കൾ അഭിനയിച്ചു പൊലിപ്പിക്കുമ്പോൾ ആണ് സിനിമയിലെ രംഗങ്ങൾക്കും സിനിമയ്ക്കും ജീവൻ വക്കുന്നത്. അത്തരത്തിൽ കൃത്യമായ അളവിൽ മനോഹരമായി അദ്ദേഹം ബിജുവിലെ കഥാപാത്രത്തിനു ജീവൻ കൊടുത്ത് അതിനെ അനശ്വരമാക്കി. അകത്ത് പ്രക്ഷുബ്ദമായ കടൽ പോലുള്ള മാനസികാവസ്ഥ പുറത്തു കാണിക്കാതെ മരവിച്ച മുഖവുമായി പോലീസുകാരുടെയൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട് എസ്ഐ ബിജു പോലീസിന്റെ സംഘത്തിന്റെ കൂടെ പോകുന്ന ഭാര്യയുടെ പിന്നാലെ കുട്ടികളെ അശ്വസിപ്പിച്ച ശേഷം വയ്യാത്ത കാൽ ഏന്തി ഏന്തി നടക്കുന്ന ഭർത്താവിന്റെ കഥാപാത്രത്തെ അദ്ദേഹം അഭിനയിച്ചത് നേരിട്ട് കണ്ട ഓർമ ഇപ്പോഴും മങ്ങാതെ ഉണ്ട്. ആക്ഷൻ ഹീറോ ബിജുവിന്റെ ആദ്യ ദിന ഷൂട്ട് 'ഊഞ്ഞാലിലാടി വന്ന' എന്ന ഗാനത്തിന്റെ ആ രംഗം ആയിരുന്നു. രോഹിണിയുടെ കഥാപാത്രം പൊലീസ് ജീപ്പിൽ കയറി പോകുമ്പോൾ തലയിൽ കൈ വച്ച് നിൽക്കുന്ന മനുഷ്യന്റെ നിസഹായതയെ അവതരിപ്പിക്കാൻ ശക്തൻ എന്ന് സ്‌ക്രീനിൽ തോന്നുന്ന, കരഞ്ഞാൽ പ്രേക്ഷകന് നൊമ്പരം തോന്നുന്നതുമായ ഒരു നടൻ വേണം. അങ്ങനെ അന്വേഷിച്ചപ്പോളാണ് മേഘനാദനെ ഓർമ വന്നത്. നടന്റെ സിദ്ധികൊണ്ട് അദ്ദേഹം ആ കഥാപാത്രത്തെ പ്രേക്ഷകരുടെ ഹൃദയത്തിൽ തൊടുന്ന ഒന്നാക്കി മാറ്റി.
അന്നത്തെ അദ്ഭുതം
ആദ്യമധ്യാന്തങ്ങളുള്ള കുറേ കഥകളുള്ള സിനിമയായിരുന്നു ആക്ഷൻ ഹീറോ ബിജു. ആദ്യ ദിവസങ്ങളിലെ ഷൂട്ടുകൾ മേഘനാഥനും രോഹിണിയും കുട്ടികളുമടങ്ങുന്നതായിരുന്നു. അഭിനേതാക്കളുടെ പ്രതിഭകൊണ്ടുകൂടിയാണ് ആ രംഗങ്ങൾ അത്രയും നന്നായതെന്നു ഞാൻ വിശ്വസിക്കുന്നു.
മേഘനാദൻ എന്ന മനുഷ്യൻ
ബാലൻ കെ. നായർ എന്ന വലിയ താരത്തിന്റെ മകനാണെന്ന ഭാവം കാണിക്കാത്ത മനുഷ്യനായിരുന്നു മേഘനാദൻ. വളരെ സരസമായി ഓരോ രംഗങ്ങളും പ്രത്യേകം ചോദിച്ചു മനസിലാക്കി അഭിനയിക്കുന്ന നടൻ വലിയ സ്നേഹത്തോടെയാണ് സിനിമയോട് സഹകരിച്ചത്. ലാളിത്യമുള്ള മനുഷ്യൻ എന്നാണ് മേഘനാദനെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസിലേക്കെത്തുന്ന കാര്യം.
ഗംഭീര നടനായിരുന്നിട്ടും മേഘനാദന് വേണ്ടത്ര നല്ല കഥാപാത്രങ്ങൾ ലഭിക്കാതെ പോയി എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.. ഇടയ്ക്ക് വല്ലപ്പോഴും സെറ്റുകളിൽ വച്ച് കണ്ടിരുന്നു. അദ്ദേഹത്തിന് അസുഖം ആയിരുന്നു എന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ഈ വാർത്ത കേട്ടപ്പോൾ ഷോക്ക് ആയിപ്പോയി