ഇവർക്കെല്ലാം നന്ദി: ധനുഷിനെ വീണ്ടും പ്രകോപിപ്പിച്ച് നയൻതാര
ധനുഷിനെ വീണ്ടും പ്രകോപിപ്പിച്ച് നയൻതാര. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ഡോക്യുമെന്ററി നയൻതാര: ബിയോണ്ട് ദ് ഫെയറി ടെയ്‌ലിൽ ദൃശ്യങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയ നിർമാതാക്കളെ പേരെടുത്തു പറഞ്ഞ് നന്ദി അറിയിച്ചുകൊണ്ട് നയൻതാര പോസ്റ്റിട്ടു. ധനുഷിന്റെ നിർമാണക്കമ്പനിയെ ഒഴിവാക്കിയായിരുന്നു നയൻതാരയുടെ നന്ദി പ്രകടനം.

ധനുഷിനെ വീണ്ടും പ്രകോപിപ്പിച്ച് നയൻതാര. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ഡോക്യുമെന്ററി നയൻതാര: ബിയോണ്ട് ദ് ഫെയറി ടെയ്‌ലിൽ ദൃശ്യങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയ നിർമാതാക്കളെ പേരെടുത്തു പറഞ്ഞ് നന്ദി അറിയിച്ചുകൊണ്ട് നയൻതാര പോസ്റ്റിട്ടു. ധനുഷിന്റെ നിർമാണക്കമ്പനിയെ ഒഴിവാക്കിയായിരുന്നു നയൻതാരയുടെ നന്ദി പ്രകടനം. മലയാളം, തമിഴ്, തെലുങ്ക് സിനിമയിലെ നിർമാതാക്കൾക്കും ബോളിവുഡ് താരം ഷാറുഖ് ഖാനും നന്ദി അറിയിച്ചുകൊണ്ടാണ് നയൻതാരയുടെ തുറന്ന കത്ത്.
‘‘എന്റെ 20 വർഷത്തെ കരിയറിൽ ഞാൻ സമ്പാദിച്ച ഏറ്റവും വിലപ്പെട്ട കാര്യം, ഞാൻ ജോലി ചെയ്തവരിൽ നിന്ന് എനിക്ക് ലഭിച്ച സൗഹൃദങ്ങളും സ്നേഹവും ബഹുമാനവുമാണ്. ഈ ഉദ്യമത്തിൽ എന്നെ പിന്തുണച്ച എല്ലാ നിർമാതാക്കൾക്കും അവരുടെ നല്ല മനസ്സിനും മാന്യതയ്ക്കും ഞാൻ നന്ദി പറയുന്നു,’’ നയൻതാര കുറിച്ചു. താരത്തിന്റെ ഔദ്യോഗിക ലെറ്റർ പാഡിൽ തയാറാക്കിയ കത്തിനൊപ്പമായിരുന്നു ഈ കുറിപ്പ്.
ഷാറുഖ് ഖാൻ, ഗൗരി ഖാൻ, ബാലചന്ദർ, പുഷ്പ കന്ദസാമി, ഉദയാനിധി സ്റ്റാലിൻ, എ.ആർ. മുരഗദോസ്, ചിരഞ്ജീവി, രാം ചരൺ തുടങ്ങി നിരവധി പേരുടെ പ്രൊഡക്‌ഷൻ ഹൗസുകളുടെ പേരെടുത്തു പരാമർശിച്ചാണ് കത്ത്. മലയാളത്തിൽ നിന്ന് ഫാസിൽ, മഹാസുബൈർ, ഹൗളി പോട്ടൂർ, എൻ.ബി വിന്ധ്യൻ എന്നിവരുടെ പേരുകളും ഇടം നേടിയിട്ടുണ്ട്. തന്നോടു കാണിച്ച സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയുണ്ടെന്നും ഇതൊരിക്കലും മറക്കില്ലെന്നും നയൻതാര കുറിച്ചു.
ഡോക്യുമെന്ററിയിൽ ധനുഷ് നിർമിച്ച നാനും റൗഡി താൻ എന്ന സിനിമയുടെ ദൃശ്യങ്ങൾ ഉപയോഗിക്കാൻ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകാതിരുന്നതിനെ തുടർന്ന് താരത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് നയൻതാര രംഗത്തെത്തിയിരുന്നു. ധനുഷിനെതിരെ പങ്കുവച്ച തുറന്ന കത്ത് വലിയ വിവാദമായി. ചിത്രത്തിന്റെ പിന്നാമ്പുറ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചെന്നു കാണിച്ച് ധനുഷ് നഷ്ടപരിഹാരം ആവശ്യപ്പെട്ടതാണ് നയൻതാരയെ പ്രകോപിപ്പിച്ചത്. മൂന്ന് സെക്കൻഡ് ദൃശ്യങ്ങൾക്ക് 10 കോടി രൂപയാണ് ധനുഷ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.