‘കങ്കുവ’യിൽ എത്രപേർ അഭിനയിച്ചു, ഒരുത്തനെങ്കിലും പിന്തുണച്ചെത്തിയോ?: കൂൾ സുരേഷ്
‘കങ്കുവ’ സിനിമയെ പിന്തുണച്ച് സിനിമാ ഇൻഡസ്ട്രിയിൽ നിന്നും ആദ്യമെത്തിയ ആൾ താനാണെന്ന് നടൻ കൂൾ സുരേഷ്. ‘കങ്കുവ’ സിനിമയിൽ അഭിനയിച്ച മറ്റു താരങ്ങൾ എന്തുകൊണ്ടാണ് ചിത്രത്തെ പിന്തുണച്ച് എത്താത്തതെന്നും നടൻ ചോദിക്കുന്നു. ‘‘കങ്കുവ എന്നൊരു പടം കഴിഞ്ഞ ആഴ്ച റിലീസ് ചെയ്തു. ഞാൻ എന്ത് തെറ്റാണ് ചെയ്തത്. എന്നെ

‘കങ്കുവ’ സിനിമയെ പിന്തുണച്ച് സിനിമാ ഇൻഡസ്ട്രിയിൽ നിന്നും ആദ്യമെത്തിയ ആൾ താനാണെന്ന് നടൻ കൂൾ സുരേഷ്. ‘കങ്കുവ’ സിനിമയിൽ അഭിനയിച്ച മറ്റു താരങ്ങൾ എന്തുകൊണ്ടാണ് ചിത്രത്തെ പിന്തുണച്ച് എത്താത്തതെന്നും നടൻ ചോദിക്കുന്നു.
‘‘കങ്കുവ എന്നൊരു പടം കഴിഞ്ഞ ആഴ്ച റിലീസ് ചെയ്തു. ഞാൻ എന്ത് തെറ്റാണ് ചെയ്തത്. എന്നെ എല്ലാവരും ചേർന്ന് ചീത്ത പറയുകയാണ്. ചിത്രത്തെക്കുറിച്ച് നെഗറ്റിവ് വരുമ്പോൾ, ആ സിനിമ കണ്ട നിങ്ങളെ ഓരോരുത്തരേക്കാൾ കൂടുതൽ ദേഷ്യം വരുന്നത് എനിക്കാണ്. സംവിധായകൻ ശിവയെ അദ്ദേഹത്തിന്റെ ആദ്യ സിനിമ മുതൽ എനിക്കറിയാം. അതുപോലെ തന്നെ നിർമാതാവിനെയും.
ഇവരൊന്നും ആവശ്യപ്പെടാതെയാണ് ഞാൻ ചിത്രത്തെക്കുറിച്ച് സംസാരിച്ചത്. ഇങ്ങനെയൊക്കെ പറഞ്ഞ് അവരിൽ നിന്നും എന്തെങ്കിലും നേടണമെന്നും എനിക്കില്ല. ഇവിടെ വരെ ഞാൻ എത്താൻ കാരണം സിനിമയാണ്. എന്റെ ചോറ് സിനിമയാണ്. അതുകൊണ്ട് ഞാൻ സംസാരിക്കുക തന്നെ ചെയ്യും. ഈ സിനിമയിൽ അഭിനയിക്കാതിരുന്നിട്ടുപോലും ചിത്രത്തെക്കുറിച്ച് സംസാരിക്കാൻ ഞാൻ തയാറായി.
ഇത്രയധികം വിമർശനങ്ങൾ നേരിട്ടപ്പോഴും സിനിമാ ഇൻഡസ്ട്രിയിൽ നിന്നും ചിത്രത്തിനു വേണ്ടി സംസാരിക്കാൻ ആദ്യമായി എത്തിയത് ഞാനാണ്. അതിനുശേഷമാണ് ജ്യോതിക മാം വരുന്നത്. വിതച്ചത് ഞാനാണ്. ഈ സിനിമയിൽ എത്രപേർ അഭിനയിച്ചു, ഒരുത്തനെങ്കിലും സിനിമയെ പിന്തുണച്ചെത്തിയോ?
ആ സിനിമയിൽ അഭിനയിച്ചവർക്ക് കാരവനും ഫ്ലൈറ്റ് ടിക്കറ്റുമൊക്കെ ബുക്ക് ചെയ്തുകൊടുത്തു. ശമ്പളം വാങ്ങുന്ന കമ്പനിയിൽ ഒരു പ്രശ്നം വരുമ്പോൾ സഹായിക്കുക എന്ന ബാധ്യതയില്ലേ? കോടികൾ കെട്ടി പണിത വീട്ടിലെ വാച്ച്മാനെപ്പോലെയാണ് എന്റെ ജോലി. എന്നെങ്കിലും വാച്ച്മാന് നല്ലകാലം വന്നിട്ടുണ്ടെന്ന് കേട്ടിട്ടുണ്ടോ? അവസരത്തിനു വേണ്ടിയല്ല ഞാനിതൊക്കെ ചെയ്യുന്നത്.
ഇപ്പോൾ ഞാൻ സത്യം പറയുന്നു, ‘കങ്കുവ’ സിനിമ ഇതുവരെ കണ്ടിട്ടില്ല. ആ സിനിമ കണ്ടു കഴിഞ്ഞാൽ ആ കഥാപാത്രം എനിക്കു ചെയ്യാമായിരുന്നു എന്ന തോന്നൽ ഉള്ളിൽ വരും. അതെന്നെ അസ്വസ്ഥനാക്കും. അതുകൊണ്ടാണ് സിനിമ കാണാതിരിക്കുന്നത്.’’–കൂൾ സുരേഷിന്റെ വാക്കുകൾ.