‘ആ ക്ലിപ്പുകൾ കണ്ടല്ല അഭിപ്രായം പറയേണ്ടത്, ഇത് പ്രതീക്ഷിച്ചിരുന്നു’: ദിവ്യപ്രഭ അഭിമുഖം
കാൻ ഫിലിം ഫെസ്‌റ്റിവലില്‍ പുരസ്‌കാരങ്ങൾ നേടി ഇന്ത്യയുടെ പ്രശസ്തി വാനോളമുയർത്തിയ ചിത്രമാണ് ബോളിവുഡ് സംവിധായിക പായൽ കപാഡിയ ഒരുക്കിയ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'. ചിത്രത്തിൽ അഭിനയിച്ച മലയാളി താരങ്ങളായ ദിവ്യപ്രഭ, കനി കുസൃതി, ഹൃദു, അസീസ് നെടുമങ്ങാട് തുടങ്ങിയവർ രാജ്യാന്തരപ്രശംസകൾ ഏറ്റുവാങ്ങി. 'പ്രഭയായ്
കാൻ ഫിലിം ഫെസ്‌റ്റിവലില്‍ പുരസ്‌കാരങ്ങൾ നേടി ഇന്ത്യയുടെ പ്രശസ്തി വാനോളമുയർത്തിയ ചിത്രമാണ് ബോളിവുഡ് സംവിധായിക പായൽ കപാഡിയ ഒരുക്കിയ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'. ചിത്രത്തിൽ അഭിനയിച്ച മലയാളി താരങ്ങളായ ദിവ്യപ്രഭ, കനി കുസൃതി, ഹൃദു, അസീസ് നെടുമങ്ങാട് തുടങ്ങിയവർ രാജ്യാന്തരപ്രശംസകൾ ഏറ്റുവാങ്ങി. 'പ്രഭയായ്
കാൻ ഫിലിം ഫെസ്‌റ്റിവലില്‍ പുരസ്‌കാരങ്ങൾ നേടി ഇന്ത്യയുടെ പ്രശസ്തി വാനോളമുയർത്തിയ ചിത്രമാണ് ബോളിവുഡ് സംവിധായിക പായൽ കപാഡിയ ഒരുക്കിയ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'. ചിത്രത്തിൽ അഭിനയിച്ച മലയാളി താരങ്ങളായ ദിവ്യപ്രഭ, കനി കുസൃതി, ഹൃദു, അസീസ് നെടുമങ്ങാട് തുടങ്ങിയവർ രാജ്യാന്തരപ്രശംസകൾ ഏറ്റുവാങ്ങി. 'പ്രഭയായ്
കാൻ ഫിലിം ഫെസ്‌റ്റിവലില്‍ പുരസ്‌കാരങ്ങൾ നേടി ഇന്ത്യയുടെ പ്രശസ്തി വാനോളമുയർത്തിയ ചിത്രമാണ് ബോളിവുഡ് സംവിധായിക പായൽ കപാഡിയ ഒരുക്കിയ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'. ചിത്രത്തിൽ അഭിനയിച്ച മലയാളി താരങ്ങളായ ദിവ്യപ്രഭ, കനി കുസൃതി, ഹൃദു, അസീസ് നെടുമങ്ങാട് തുടങ്ങിയവർ രാജ്യാന്തരപ്രശംസകൾ ഏറ്റുവാങ്ങി. 'പ്രഭയായ് നിനച്ചതെല്ലാം' എന്ന പേരിലാണ് ചിത്രം മലയാളത്തിൽ റിലീസ് ചെയ്തത്. ദേശീയതലത്തിൽ ചർച്ച ചെയ്യപ്പെടുകയും നിരൂപക പ്രശംസ ഏറ്റുവാങ്ങുകയും ചെയ്ത ചിത്രം കേരളത്തിൽ എത്തിയപ്പോൾ വിവാദങ്ങളാണ് നേരിട്ടത്. ചിത്രത്തിൽ ദിവ്യപ്രഭ അഭിനയിച്ച കഥാപാത്രത്തിന്റെ ചില നഗ്ന രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ദിവ്യപ്രഭയെ മോശമായി ചിത്രീകരിക്കുകയും ചെയ്തത് വിവാദമായിരുന്നു. എന്നാൽ സമൂഹമാധ്യങ്ങളിൽ വരുന്ന വിമർശനങ്ങളിൽ വിഷമമില്ലെന്നും ഇത്തരം പ്രതികരണങ്ങൾ പ്രതീക്ഷിച്ചതാണെന്നും ദിവ്യപ്രഭ പറയുന്നു. ഏറെ ഇഷ്ടപ്പെട്ടു ചെയ്ത വേഷം പുതിയ തലമുറ വളരെ പോസിറ്റീവ് ആയി സ്വീകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഭാവിയിൽ സിനിമകളോടുള്ള സമീപനത്തിൽ മാറ്റമുണ്ടാകുമെന്നതിന്റെ സൂചനയാണിതെന്നും ദിവ്യപ്രഭ മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
പ്രതികരണങ്ങളായ് നിനച്ചതെല്ലാം
ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിലും ചിത്രം ഞങ്ങൾ പ്രതീക്ഷിക്കാത്ത പുരസ്‌കാരങ്ങളും മികച്ച പ്രതികരണങ്ങളും നേടിയതിലും വളരെ സന്തോഷമുണ്ട്. സിനിമ കേരളത്തിൽ റിലീസ് ചെയ്തപ്പോൾ സമ്മിശ്ര പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്. സിനിമയ്ക്ക് കിട്ടുന്ന നെഗറ്റിവ് പ്രതികരണങ്ങൾ എന്നെ ഒട്ടും അതിശയിപ്പിക്കുന്നില്ല. ഇത്തരത്തിലുള്ള ഒരു പ്രതികരണം ഞാൻ പ്രതീക്ഷിച്ചതു തന്നെയാണ്. കേരളത്തിൽ എപ്പോഴും ഇങ്ങനെത്തന്നെയാണ് ഉണ്ടാവുക. ഒരു സിനിമയിൽ ഇത്തരത്തിലുള്ള സീനുകൾ ഉണ്ടെങ്കിൽ അതിനെപ്പറ്റി മാത്രം സംസാരിക്കുക. അല്ലാതെ ആ സിനിമയിൽ വേറെ ഒരുപാട് വിഷയങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. അതിനെപ്പറ്റി ഒന്നും പറയില്ല.
സിനിമയിലുള്ള പ്രത്യേക സീനുകൾ എടുത്ത് പ്രചരിപ്പിക്കുമ്പോഴും ആ സീനിന്റെ സന്ദർഭം എന്തെന്ന് ആരും അന്വേഷിക്കില്ല. ഞാൻ ഇത് പ്രതീക്ഷിച്ചിരുന്നതായതുകൊണ്ട് ഞെട്ടൽ ഒന്നുമില്ല. സെൻസിബിൾ ആയിട്ടുള്ള ആളുകളിൽ നിന്ന് എനിക്ക് വളരെ നല്ല പ്രതികരണങ്ങൾ കിട്ടുന്നുണ്ട്. സിനിമയെ വളരെ ഗൗരവമായി സമീപിക്കുന്നവർ സിനിമ കണ്ടിട്ട് അതിനെ വളരെ നല്ല രീതിയിൽ വിലയിരുത്തുന്നുണ്ട്. അതേസമയം ഒരു വശത്ത് ഇങ്ങനെ സിനിമയെ മോശമായി ചിത്രീകരിക്കുകയും ചെയ്യുന്നുണ്ട്. നമ്മുടെ സമൂഹത്തിൽ പല തരത്തിലുള്ള ആളുകൾ ഉണ്ടല്ലോ! അവർ ഓരോ വിഷയത്തെ ഓരോ തരത്തിലായിരിക്കും സമീപിക്കുക അത്തരത്തിൽ വരുന്ന അഭിപ്രായപ്രകടനമാണ് ഇതെല്ലാം. ഞാൻ അങ്ങനെയാണ് ഇതിനെ കാണുന്നത്.
മറുപടി അർഹിക്കാത്ത പ്രതികരണങ്ങൾ
പലരും സിനിമയിലെ ചില ക്ലിപ്പുകൾ മാത്രം കണ്ടിട്ടാണ് അഭിപ്രായം പറയുന്നത്. പക്ഷേ പടം കണ്ടിറങ്ങിയ ആളുകളും ആ സീനുകളെപ്പറ്റി മാത്രം പറയുന്നത് കണ്ടു. പക്ഷേ ഒരു 20 ശതമാനം ആളുകൾ മാത്രമാണ് ഇത്തരത്തിൽ പറയുന്നത്. അല്ലാതെ വളരെ നല്ല പ്രതികരണങ്ങളാണ് എനിക്ക് കിട്ടുന്നത്. ഇന്ത്യയിൽ മുഴുവൻ റിലീസ് ചെയ്ത സിനിമയാണ്. പല സ്ഥലത്തുനിന്നും ടെക്സ്റ്റ് മെസ്സേജ് ആയിട്ടും സോഷ്യൽ മീഡിയ പോസ്റ്റുകൾ ആയിട്ടും നല്ല പ്രതികരണങ്ങൾ കിട്ടുന്നുണ്ട്. അതൊക്കെ കാണുമ്പോൾ സന്തോഷം തോന്നുന്നു. അതുകൊണ്ട് മോശമായി ചിത്രീകരിക്കുന്ന 20 ശതമാനത്തെക്കുറിച്ച് ഞാൻ വിഷമിക്കുന്നില്ല.
ആഗ്രഹിച്ചു ചെയ്ത വേഷം
ഈ തിരക്കഥ വായിച്ചപ്പോൾ തന്നെ ഒരുപാട് ഇഷ്ടം തോന്നിയിരുന്നു. ഓഡിഷൻ കഴിഞ്ഞപ്പോൾ എങ്ങനെയെങ്കിലും എനിക്ക് തന്നെ ഈ കഥാപാത്രം ചെയ്യാൻ കഴിയണേ എന്ന് ആഗ്രഹിച്ചു. അത്രയ്ക്ക് ഇഷ്ടപ്പെട്ടു ചെയ്ത കഥാപാത്രമാണ്. അതിലെ ഒന്നോ രണ്ടോ സീനുകൾ മാത്രം വച്ച് ആ സിനിമയെ അളക്കരുത്. മികച്ച ഒരു പ്രതിഭയായ പായൽ കപാഡിയ ഒരുക്കിയ ചിത്രമാണ്. അവർക്കൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി ഞാൻ കാണുന്നു. ഈ ചിത്രത്തിന് ലഭിച്ച പുരസ്‌കാരങ്ങളെല്ലാം തന്നെ പായലിന് സിനിമയോടുള്ള കമ്മിറ്റ്മെന്റിന് കിട്ടിയ പ്രതിഫലമാണ്.
സെൻസർ ബോർഡിന് പോലും തോന്നാത്ത കാര്യം
ഈ സിനിമയിൽ ഏതെങ്കിലും സീൻ ഒഴിവാക്കേണ്ടതുണ്ടെങ്കിൽ സെൻസർ ബോർഡ് അത് ചെയ്യുമായിരുന്നു. സെൻസർ ബോർഡ് അതൊന്നും കട്ട് ചെയ്തിട്ടില്ല. അക്കാര്യം ഞങ്ങളെ ശരിക്കും ഞെട്ടിച്ചിരുന്നു. ഇവിടെ റിലീസ് ചെയ്യുമ്പോൾ പല സീനുകളും സെൻസർ ബോർഡ് കട്ട് ചെയ്യും എന്നാണ് കരുതിയിരുന്നത്. പക്ഷേ അവർ പറയുന്നത് എന്തിനാണ് അത് കട്ട് ചെയ്യുന്നത്, സിനിമയ്ക്ക് വളരെ അത്യാവശ്യമായ ഒരു സന്ദർഭം എന്തിനാണ് ഇല്ലാതാക്കുന്നത്, എന്നാണ്.
എന്നും നല്ല സിനിമയോടൊപ്പം
നല്ല സിനിമയോടൊപ്പം നിൽക്കുക എന്നതാണ് എന്റെ തീരുമാനം. നല്ല സിനിമകളും കഥാപാത്രങ്ങളും ചെയ്യണം. ഒരു കലാകാരൻ എന്തൊക്കെയാണ് ചെയ്യേണ്ടത്, ചെയ്യരുതാത്തത് എന്നൊന്നും ആർക്കും നിഷ്കർഷിക്കാൻ കഴിയില്ല. ഒരു സിനിമയോടൊപ്പം ചേർന്ന് അതിനു വേണ്ടത് ചെയ്യുക എന്നതാണ് എന്നിലെ കലാകാരി ചെയ്യേണ്ടത്. അതാണ് ഞാൻ ചെയ്തിട്ടുള്ളതും. അതുകൊണ്ട് എന്നെ ഇതൊന്നും ഒട്ടും ബാധിക്കുന്നില്ല. കനി എന്റെ അടുത്ത സുഹൃത്താണ്. കനിയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് വളരെ നല്ല കാര്യമായിരുന്നു. ഞാനും കനിയുമൊക്കെ ഇത്തരം വിമർശനങ്ങൾക്ക് വളരെ കുറച്ച് പരിഗണനയേ കൊടുക്കാറുള്ളൂ. ഞങ്ങൾ ഇക്കാര്യങ്ങൾ ഒന്നും സംസാരിക്കാറില്ല. ഞങ്ങൾ ഒരുമിച്ചു കൂടുമ്പോൾ ലോകസിനിമകളെക്കുറിച്ചും നമ്മളെ അതിശയിപ്പിക്കുന്ന കഥാപാത്രങ്ങളെക്കുറിച്ചുമാണ് സംസാരിക്കുന്നത്.
പുതിയ തലമുറ ഞെട്ടിച്ചു
പക്ഷേ ഈ അവസ്ഥയൊക്കെ മാറും എന്നുതന്നെയാണ് എന്റെ പ്രതീക്ഷ. ഇപ്പോഴത്തെ തലമുറ ഈ സിനിമയെ വളരെ നല്ല രീതിയിലാണ് സ്വീകരിച്ചത്. ഞങ്ങൾ ഈ സിനിമ കൊണ്ട് എന്താണോ ഉദേശിച്ചത് അതുപോലെ തന്നെയാണ് പുതുതലമുറ ഈ സിനിമയെ സ്വീകരിച്ചത്. അഞ്ചാറു വർഷം മുൻപാണ് ഈ സിനിമ ഇറങ്ങിയതെങ്കിൽ ഇതിനെ ഇങ്ങനെ ആയിരിക്കില്ല ആളുകൾ സ്വീകരിക്കുക. നമ്മുടെ നാടും കലാസ്വാദനവും മാറിയിട്ടുണ്ട്. സിനിമയെ പിന്തുണച്ചുകൊണ്ട് ഒരുപാട് നല്ല റിവ്യു ഞാൻ കണ്ടു. കഥാപാത്രത്തെക്കുറിച്ച് പുതിയ തലമുറ വളരെ ഗൗരവത്തോടെ സംസാരിക്കുന്നതും സ്വീകരിക്കുന്നതും എന്നെ അദ്ഭുതപ്പെടുത്തി. അത് ഞങ്ങൾ വളരെ പോസിറ്റിവ് ആയി എടുക്കുന്നു. അതുകൊണ്ട് തന്നെ ഭാവിയിൽ വളരെ നല്ല ഒരു മാറ്റം വരുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.
ആസിഫ് അലിക്കൊപ്പം
തമർ എന്ന സംവിധായകന്റെ സിനിമയിൽ ആസിഫ് അലിക്കും ദീപക് പറമ്പൊലിനുമൊപ്പം അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഞാൻ. ദുബായിലാണ് ലൊക്കേഷൻ. പുതിയ സിനിമയുടെ ഷൂട്ടിങ് തിരക്കിലാണ്. സോഷ്യൽ മീഡിയയിൽ വരുന്ന നിലവാരം കുറഞ്ഞ ചർച്ചകൾക്ക് പിന്നാലെ പോകാൻ സമയമില്ല. സിനിമയെക്കുറിച്ച് ലഭിക്കുന്ന നല്ല പ്രതികരണങ്ങളിൽ സന്തോഷവും പ്രതീക്ഷയുമുണ്ട്.