‘പുഷ്പ’യിലെ അവസാന ദിവസവും അവസാന ഷോട്ടും: ചിത്രം പങ്കുവച്ച് അല്ലു അർജുൻ
‘പുഷ്പ’ സിനിമാ യാത്രയിലെ അവസാന ഷോട്ടിന്റെ ചിത്രം പങ്കുവച്ച് അല്ലു അർജുൻ. ‘‘അവസാന ദിനം, അവസാന ഷോട്ട്. പുഷ്പയുടെ അഞ്ച് വർഷത്തെ യാത്ര അവസാനിക്കുന്നു, എന്തൊരു യാത്രയായിരുന്നു അത്.’’–അല്ലു ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഡിസംബർ അഞ്ചിനാണ് പുഷ്പ 2 ലോകമെമ്പാടും തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. മൂന്ന് മണിക്കൂർ

‘പുഷ്പ’ സിനിമാ യാത്രയിലെ അവസാന ഷോട്ടിന്റെ ചിത്രം പങ്കുവച്ച് അല്ലു അർജുൻ. ‘‘അവസാന ദിനം, അവസാന ഷോട്ട്. പുഷ്പയുടെ അഞ്ച് വർഷത്തെ യാത്ര അവസാനിക്കുന്നു, എന്തൊരു യാത്രയായിരുന്നു അത്.’’–അല്ലു ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഡിസംബർ അഞ്ചിനാണ് പുഷ്പ 2 ലോകമെമ്പാടും തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. മൂന്ന് മണിക്കൂർ 15 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. രണ്ടാം ഭാഗം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ്.
സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. 'പുഷ്പ ദ റൂൾ' ഇതിന്‍റെ തുടർച്ചയായെത്തുമ്പോൾ സകല റെക്കോർഡുകളും കടപുഴകുമെന്നാണ് ആരാധകരുടെ കണക്ക്കൂട്ടൽ. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. രണ്ടാം ഭാഗത്തിൽ എന്തൊക്കെ ട്വിസ്റ്റും ടേണും സംഭവിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിങ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പിആർഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിങ്: ഫസ്റ്റ് ഷോ.