മലയാളത്തിലെ മികച്ച മാസ് ആക്‌ഷൻ മമ്മൂട്ടി ചിത്രം ‘വല്ല്യേട്ടൻ’ 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെ തിയറ്ററുകളില്‍ എത്തി. സിനിമയിലെ അണിയറ പ്രവർത്തകർക്കൊപ്പം വീണ്ടും സിനിമ ആസ്വദിച്ച പ്രേക്ഷകർ ആവേശത്തിലായി. വളരെ കാലം പിറകിലേക്ക് ടൈം ട്രാവൽ ചെയ്തതുപോലെ തോന്നി എന്ന് അതിഥിയായി എത്തിയ അഖിൽ മാരാർ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിലെ മികച്ച മാസ് ആക്‌ഷൻ മമ്മൂട്ടി ചിത്രം ‘വല്ല്യേട്ടൻ’ 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെ തിയറ്ററുകളില്‍ എത്തി. വമ്പൻ റിലീസിനു മുന്നോടിയായി നിര്‍മാതാക്കളായ അമ്പലക്കരഫിലിംസും മനോരമ ഓൺലൈനും ചേർന്ന് പ്രത്യേക പ്രിവ്യു ഷോ പിവിആർ കൊച്ചി ഫോറം മാളിൽ സംഘടിപ്പിച്ചിരുന്നു. സിനിമയിലെ അണിയറ പ്രവർത്തകർക്കൊപ്പം ക്ഷണിക്കപ്പെട്ട അതിഥികളും പ്രേക്ഷകരും വല്ല്യേട്ടൻ കാണാൻ എത്തിയിരുന്നു. അതിഗംഭീര പ്രതികരണമാണ് പ്രിവ്യു ഷോയക്ക് ലഭിച്ചത്. സിനിമ ആസ്വദിച്ച പ്രേക്ഷകർ ആവേശത്തിലായി. വളരെ കാലം പുറകിലേക്ക് ടൈം ട്രാവൽ ചെയ്തതുപോലെ തോന്നി എന്ന് അതിഥിയായി എത്തിയ അഖിൽ മാരാർ പറഞ്ഞു. 

ഷെഫ് പിള്ള, ഗോകുൽ സുരേഷ്, നൂറിൻ ഷെരീഫ്, അഭയ ഹിരണ്മയി, ഛായാഗ്രാഹകൻ രവി വർമ്മൻ, നിർമാതാവ് ബൈജു അമ്പലക്കര, അസോഷ്യേറ്റ് ഡയറക്ടർ എം പദ്മകുമാർ, നടൻ ബിയോൺ, ട്രൈലെർ എഡിറ്റർ കാർത്തിക് ജോഗേഷ്, സൗണ്ട് ഡിസൈൻ ധനുഷ് നായനാർ എന്നിവർ പ്രിവ്യു ഷോയിൽ പങ്കെടുത്തു.

ADVERTISEMENT

രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് ഒരുക്കിയ ചിത്രം അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കരയാണ് റീ-റിലീസിനായി ഒരുക്കുന്നത്. മാറ്റിനി നൗവാണ് ഫോർ കെ ദൃശ്യമികവോടെയും ഡോൾബി അറ്റ്മോസ് ശബ്ദ സാങ്കേതികവിദ്യയോടെയും ഈ ചിത്രം വീണ്ടും തിയറ്ററുകളിലേക്ക് എത്തിച്ചത്.

2000 സെപ്റ്റംബർ പത്തിന് റിലീസായ ഈ ചിത്രം 24 വർഷങ്ങൾക്ക് ശേഷമാണ് റീ-റിലീസ് ചെയ്തത്. മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന അറക്കൽ മാധവനുണ്ണിയുടെ ആവേശ ഭരിതമായ ആക്‌ഷൻ സ്വീക്വൻസുകളും മാസും ക്ലാസും നിറഞ്ഞ ഡയലോഗുകളുമാണ് ടീസറിൽ അവതരിപ്പിക്കുന്നത്. ടീസർ ദൃശ്യമാധ്യമങ്ങളിൽ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. മമ്മൂട്ടിയുടെ ഈ ക്ലാസിക് ആക്ഷൻ ചിത്രം ഫോർ കെ ഡോൾബി അറ്റ്മോസിൽ റീമാസ്റ്റർ ചെയ്ത് ചിത്രത്തിലെ ശബ്ദങ്ങൾക്ക് പ്രാധാന്യം നൽകിയാണ് ‘വല്ല്യേട്ടൻ’ വീണ്ടും തിയറ്ററുകളിലേക്ക് എത്തിയത്. 

ADVERTISEMENT

മമ്മൂട്ടിയോടൊപ്പം ശോഭന, സിദ്ദിഖ്, മനോജ്.കെ.ജയൻ, പൂർണ്ണിമ ഇന്ദ്രജിത്ത്, ഇന്നസെന്റ്, എൻ.എഫ്.വർഗ്ഗീസ്, കലാഭവൻ മണി, വിജയകുമാർ, സുധീഷ്, സായ് കുമാർ തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിന്റെ ഭാഗമായിരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് സംഗീതം നൽകിയിട്ടുള്ളത് മോഹൻ സിത്താരയാണ്. പശ്ചാത്തല സംഗീതം നിർവഹിച്ചത് രാജാമണിയും ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രവിവർമനും ചിത്രസംയോജനം നിർവഹിച്ചത് എൽ. ഭൂമിനാഥനുമാണ്. ചിത്രത്തിന്റെ സംഗീത സംവിധാനം റീ-മാസ്റ്റർ ചെയ്തിരിക്കുന്നത് ബെന്നി ജോൺസൺ. 

ഡോൾബി അറ്റ്മോസ് മിക്സിങ് എം.ആർ. രാജകൃഷ്ണൻ, ധനുഷ് നായനാരാണ് സൗണ്ട് ഡിസൈനിങ്. ടീസറും ട്രെയിലറും എഡിറ്റ് ചെയ്തത് കാർത്തിക് ജോഗേഷ്. ട്രെയിലറിന്റെ പശ്ചാത്തല സംഗീതം പ്രകാശ് അലക്സ്. സെൽവിൻ വർഗീസാണ് കളറിസ്റ്റ് (സപ്ത വിഷൻ). ചിത്രത്തിന്റെ റീ-റിലീസ് മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡോ. സംഗീത ജനചന്ദ്രന്‍ (സ്റ്റോറീസ് സോഷ്യൽ). ലീഫി സ്റ്റോറീസും ILA സ്റ്റുഡിയോസുമാണ് ക്രിയേറ്റീവ് മാർക്കറ്റിങ് കൺസൾട്ടന്റ്സ്. ടിങ്ങാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് മാർക്കറ്റിങ് ഏജൻസി.

English Summary:

Vallyetan movie re relase beacme hit