നസ്രിയയുടെ നാത്തൂൻ സിനിമയിൽ നിന്നുതന്നെ; ആരാണെന്നറിയാമോ?
നസ്രിയയുടെ സഹോദരനും നടനുമായ നവീൻ നസീമിന്റെ വിവാഹനിശ്ചയം ആരാധകർക്ക് സർപ്രൈസ് ആയിരുന്നു. സ്വകാര്യ ചടങ്ങായി നടത്തിയ വിവാഹനിശ്ചയ വിരുന്നിലെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായപ്പോൾ മുതൽ ആരാധകർ തിരഞ്ഞത് ആരാണ് നസ്രിയയുടെ നാത്തൂനായെത്തുന്ന സുന്ദരി എന്നായിരുന്നു. ഫാഷൻ ഡിസൈനറായ ഫിസ സജീറാണ് നവീന്റെ ഭാവി വധു.

നസ്രിയയുടെ സഹോദരനും നടനുമായ നവീൻ നസീമിന്റെ വിവാഹനിശ്ചയം ആരാധകർക്ക് സർപ്രൈസ് ആയിരുന്നു. സ്വകാര്യ ചടങ്ങായി നടത്തിയ വിവാഹനിശ്ചയ വിരുന്നിലെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായപ്പോൾ മുതൽ ആരാധകർ തിരഞ്ഞത് ആരാണ് നസ്രിയയുടെ നാത്തൂനായെത്തുന്ന സുന്ദരി എന്നായിരുന്നു. ഫാഷൻ ഡിസൈനറായ ഫിസ സജീലാണ് നവീന്റെ ഭാവി വധു.
ആവേശം എന്ന സിനിമയിലൂടെയാണ് ഫിസ സജീൽ ചലച്ചിത്രരംഗത്തെത്തുന്നത്. പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ മഷർ ഹംസയുടെ സഹായി ആണ് ഫിസ. ആവേശം സിനിമയുടെ വസ്ത്രങ്ങൾ സ്റ്റൈൽ ചെയ്തു സഹായിച്ചാണ് ഫിസ സിനിമയിലേക്കെത്തുന്നത്. അതേ സിനിമയിൽ സംവിധാന സഹായി ആയിരുന്നു നവീൻ. ഇരുവരും പരിചയപ്പെട്ടതും സൗഹൃദത്തിലായതും ഈ സെറ്റിൽ വച്ചായിരിക്കുമെന്നാണ് ആരാധകരുടെ അനുമാനം.
കൊച്ചിയിൽ വച്ചുനടന്ന സ്വകാര്യ ചടങ്ങിലായിരുന്നു നവീന്റെയും ഫിസയുടെയും വിവാഹ നിശ്ചയം നടന്നത്. ചടങ്ങിനിടെ നസ്രിയ നാത്തൂന് നൽകിയ വജ്രമാല സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സഹോദരന്റെ ഭാര്യയാകാൻ പോകുന്ന പെൺകുട്ടിയെ കുടുംബത്തിലേക്ക് ക്ഷണിച്ചുകൊണ്ട് നസ്രിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളും വൈറലായി. അതിനു പിന്നാലെയാണ് ഫിസ ആരെന്നറിയാൻ ആരാധകർ സമൂഹമാധ്യമങ്ങളിൽ തിരഞ്ഞത്.
അമ്പിളി എന്ന സിനിമയിലൂടെ അഭിനേതാവായി അരങ്ങേറിയ നവീൻ പിന്നീട് ആവേശം, സി യൂ സൂൺ, രോമാഞ്ചം എന്നീ സിനിമകളുടെ സംവിധാന സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്.