ഗുരുവായൂരിൽ വച്ച് കാളിദാസ് താരിണിക്ക് താലിചാർത്തും; വിവാഹം ഞായറാഴ്ച
കാളിദാസ് ജയറാമിന്‍റെ വിവാഹ ഒരുക്കങ്ങൾ തുടങ്ങി. സുഹൃത്തും മോഡലുമായ തരിണി കലിംഗരായർ ആണ് വധു. ഞായറാഴ്ചയാണ് വിവാഹം. കാളിദാസിന്‍റെ അച്ഛനും നടനുമായ ജയറാമാണ് വിവാഹത്തീയതി ഉൾപ്പെടെ പങ്കുവച്ചത്. ഞായറാഴ്ച ഗുരുവായൂരിൽ വച്ച് കാളിദാസ് താരിണിക്ക് താലിചാർത്തും. കഴിഞ്ഞ ദിവസം ചെന്നൈയില്‍ പ്രി വെഡ്ഡിങ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു.

‘‘എന്നെ സംബന്ധിച്ച് ജീവതത്തിലെ ഏറ്റവും സന്തോഷകരമായ ദിനമാണിന്ന്. കാളിദാസിന്റെ വിവാഹം എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നമാണ്. അതിന്ന് പൂർണമാകുകയാണ്. ഷൂട്ടിങ്ങിനൊക്കെ പോകുമ്പോൾ കലിംഗരായർ ഫാമിലിയെ കുറിച്ച് നിരവധി കേട്ടിട്ടുണ്ട്. ആ വലിയ കുടുംബത്തിൽ നിന്നും എന്റെ വീട്ടിലേക്ക് മരുമകളായി തരിണി വന്നതിൽ ദൈവത്തിന്റെ പുണ്യമാണ്. ദൈവത്തോട് നന്ദി പറയുകയാണ്. ഗുരുവായൂരിൽ വച്ചാണ് വിവാഹം. എട്ടാം തിയതി. തരിണി ഞങ്ങളുടെ മരുമകളല്ല മകൾ തന്നെയാണ്.’’–പ്രി വെഡ്ഡിങ് ചടങ്ങിൽ ജയറാം പറഞ്ഞു.
‘‘എന്ത് പറയണമെന്നറിയില്ല. മൊത്തം ബ്ലാങ്കായിരിക്കയാണ്. പൊതുവേ സ്റ്റേജിൽ വരുമ്പോൾ എന്തെങ്കിലുമൊക്കെ പറഞ്ഞ് ഞാൻ മാനേജ് ചെയ്യാറുണ്ട്. പക്ഷേ ഇപ്പോഴെന്താന്ന് അറിയില്ല അസ്വസ്ഥതയും ഭയവും എല്ലാം ഉണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട, സന്തോഷകരമായ നിമിഷമാണിത്. താരിണിക്കൊപ്പം ഒരു പുതിയ ജീവിതം ആരംഭിക്കുകയാണ്. എല്ലാവരുടെയും അനുഗ്രഹം ഉണ്ടായിരിക്കണം.’’–കാളിദാസ് ജയറാമിന്റെ വാക്കുകൾ.
ജയറാമിന്റെ ഇളയമകൾ ചക്കി എന്ന മാളവിക ജയറാമിന്റെ വിവാഹവും ഈ വർഷമായിരുന്നു. ലണ്ടനിൽ ഉദ്യോഗസ്ഥൻ ആയ നവ്‌നീത് ഗിരീഷ് ആണ് ഭർത്താവ്. വിവാഹശേഷം ലണ്ടനിൽ ആയിരുന്നു മാളവിക.