‘ഇനിയെങ്കിലും വെറുതെ വിടുക’; അഭിഷേക് ബച്ചനൊപ്പം പുഞ്ചിരിയോടെ ഐശ്വര്യ; ചിത്രങ്ങൾ
അഭിഷേക് ബച്ചനും ഐശ്വര്യ റായും വേർപിരിയുന്നുവെന്ന അഭ്യൂഹങ്ങൾക്കിടയിൽ ഒരു വിവാഹ റിസപ്ഷൻ ഒരുമിച്ചെത്തി ഇരുവരും. ഡോക്ടർ ഭുജങ് പൈയ്യുടെ മകളുടെ വിവാഹ റിസപ്ഷനാണ് താരദമ്പതികൾ ഒന്നിച്ചെത്തിയത്. ഐശ്വര്യയുടെ അമ്മ ബ്രിന്ധ്യ റായിയും ഇവർക്കൊപ്പമുണ്ടായിരുന്നു. നിർമാതാവ് അനു രഞ്ജൻ ഇരുവർക്കുമൊപ്പമുള്ള ചിത്രങ്ങൾ

അഭിഷേക് ബച്ചനും ഐശ്വര്യ റായും വേർപിരിയുന്നുവെന്ന അഭ്യൂഹങ്ങൾക്കിടയിൽ മുംബൈയിൽ നടന്ന ഒരു വിവാഹ റിസപ്ഷന് ഒരുമിച്ചെത്തി താരദമ്പതികൾ. ഡോക്ടർ ഭുജങ് പൈയ്യുടെ മകളുടെ വിവാഹ റിസപ്ഷനാണ് ഇരുവരും ഒന്നിച്ചെത്തിയത്. ഐശ്വര്യയുടെ അമ്മ ബ്രിന്ധ്യ റായിയും ഇവർക്കൊപ്പമുണ്ടായിരുന്നു.
നിർമാതാവ് അനു രഞ്ജൻ ഇരുവർക്കുമൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ആതിഥേയർക്കും മറ്റ് അതിഥികൾക്കുമൊപ്പം ബച്ചന്‍ ദമ്പതികള്‍ പുഞ്ചിരിയോടെ പോസ് ചെയ്യുന്നത് കാണാം. രണ്ടുപേരും കറുപ്പും ഗോള്‍ഡന്‍ കളര്‍ ലൈനിങും ഉള്ള വേഷങ്ങളാണ് ധരിച്ചിരിക്കുന്നത് എന്ന് കാണാം. ഐശ്വര്യയെയും അഭിഷേകിനെയും ഒന്നിച്ചു കണ്ട പ്രേക്ഷകരുടെ സന്തോഷം കമന്റ് സമൂഹ മാധ്യമങ്ങളിലും കാണാം.
ഇനിയെങ്കിലും ഇവരെ വെറുതെ വിടണമെന്നും അവരുടെ സ്വകാര്യതയെ മാധ്യമങ്ങൾ മാനിക്കണമെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. താരദമ്പതികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേർപിരിയുന്നു എന്ന അഭ്യൂഹം പ്രചരിക്കാൻ തുടങ്ങിയിച്ച് കാലം കുറച്ചായി.
ബോളിവുഡ് മാധ്യമങ്ങളിലെല്ലാം ഇതു സംബന്ധിച്ച പല റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. അഭിഷേക് ബച്ചനും ഐശ്വര്യ റായിയും ഒറ്റയ്ക്ക് ഒരു പരിപാടിയിൽ പങ്കെടുത്താൽ അത് വിവാഹമോചന വാർത്തയ്ക്കുള്ള കാരണമായി മാറി. അംബാനി കല്യാണത്തിലടക്കം പ്രധാന ചടങ്ങുകളിലും വേദികളിലും ഇരുവരും ഒന്നിച്ച് എത്താതിരുന്നതും ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി.