ഇത്തവണ പെട്ടു: സദസ്സിനെ ചിരിപ്പിച്ചു കാവ്യയുടെ പ്രസംഗം
Mail This Article
നിറഞ്ഞ സദസിനു മുന്നിൽ കാവ്യയെ സംസാരിക്കാൻ ക്ഷണിച്ച് ദിലീപ്. അപ്രതീക്ഷിതമായ ക്ഷണത്തിൽ ആദ്യം പരുങ്ങിയ കാവ്യ പിന്നീട് ഹൃദ്യമായി സംസാരിച്ചു. ഒരു സ്വകാര്യ ചടങ്ങിന്റെ വേദിയിൽ വച്ചാണ് രമേശ് പിഷാരടിയും ദിലീപും സംസാരിച്ചതിന് ശേഷം അടുത്ത് നിൽക്കുകയായിരുന്ന കാവ്യയോട് സംസാരിക്കാൻ ആവശ്യപ്പെട്ടത്. ഞാൻ ഇത്തവണ പെട്ടു' എന്ന് പറഞ്ഞു കൊണ്ടാണ് കാവ്യ സംസാരം തുടങ്ങിയത്.
‘ പൊതു പരിപാടികൾക്ക് ഒന്നും സംസാരിക്കേണ്ടെന്നു പറഞ്ഞാണ് ദിലീപേട്ടൻ എന്നെ കൊണ്ടുപോകുന്നത്. എന്നിട്ട് ഒടുവിൽ സംസാരിക്കാൻ പറയും. എപ്പോഴും ഞാൻ രക്ഷപ്പെടാറുണ്ട്. ഇത്തവണ പെട്ടു'' കാവ്യ പറഞ്ഞു. തുടർന്നുള്ള കാവ്യയുടെ സംസാരം ഹൃദയത്തിൽ തൊടുന്നതായിരുന്നു. കരഘോഷങ്ങളോടെയാണ് കാവ്യയെ സദസ് സ്വീകരിച്ചത്.
കാവ്യയെയും ദിലീപിനെയും ഇങ്ങനെ സന്തോഷത്തോടെ കാണുമ്പോൾ മീശമാധവൻ സിനിമ ഓർമ വന്നു എന്നായിരുന്നു ഒരു പ്രേക്ഷകന്റെ കമന്റ്. കാവ്യയുടെ സൗന്ദര്യം കൂടിയത് സന്തോഷമുള്ള ജീവിതം കിട്ടിയതുകൊണ്ടാണ് എന്നും കമന്റുകൾ നിറയുന്നുണ്ട്.