ജയറാമിന് അറുപതാം പിറന്നാൾ; വീണ്ടും പാർവതിക്ക് താലികെട്ടാനൊരുങ്ങി താരം
ജയറാമിന് പിറന്നാൾ കുറിപ്പുമായി മകൻ കാളിദാസ് ജയറാം. ‘ഹാപ്പി 60, പോപ്സ്’ എന്നായിരുന്നു ജയറാമിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കാളിദാസ് കുറിച്ചത്. ഒരുപാട് പ്രത്യേകതകളും വിശേഷങ്ങളുമായാണ് തന്റെ അറുപതാം പിറന്നാൾ ജയറാം ആഘോഷിക്കുന്നത്. ചെന്നൈയിലെ വീട്ടിലാണിപ്പോൾ ജയറാം ഉള്ളത്. ഇത്തവണ എല്ലാവര്‍ക്കുമൊപ്പം അറുപതാം

ജയറാമിന് പിറന്നാൾ കുറിപ്പുമായി മകൻ കാളിദാസ് ജയറാം. ‘ഹാപ്പി 60, പോപ്സ്’ എന്നായിരുന്നു ജയറാമിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കാളിദാസ് കുറിച്ചത്. ഒരുപാട് പ്രത്യേകതകളും വിശേഷങ്ങളുമായാണ് തന്റെ അറുപതാം പിറന്നാൾ ജയറാം ആഘോഷിക്കുന്നത്. ചെന്നൈയിലെ വീട്ടിലാണിപ്പോൾ ജയറാം ഉള്ളത്. ഇത്തവണ എല്ലാവര്‍ക്കുമൊപ്പം അറുപതാം പിറന്നാൾ ആഘോഷമാക്കാനാണ് പദ്ധതി. പാർവതിക്കു ഒരിക്കൽ കൂടി താലി ചാർത്താനും ജയറാം ആലോചിക്കുന്നുണ്ട്.
തന്റെ കുടുംബത്തിന്റെ ആചാരപ്രകാരം അറുപതു തികഞ്ഞാൽ ഭർത്താവ് ഭാര്യയെ ഒരുവട്ടം കൂടി താലികെട്ടുന്ന പതിവുണ്ടത്രേ. പ്രായം എഴുപതും എൺപതും ആയാൽ, ഓരോ താലികെട്ടുകൾ ആ പ്രായങ്ങളിലും വേണം. സഹോദരിയായിരിക്കും ആ താലി ചെയ്തു നൽകേണ്ടത്. .
ഇന്നത്തെ തലമുറയിൽ വിവാഹപ്രതിജ്ഞ പുതുക്കുന്ന ചടങ്ങുണ്ടെങ്കിലും, ഇത് പരമ്പരാഗതമായി നടത്തിപ്പോരുന്ന ആചാരമാണ്. പാർവതിയെ വീണ്ടും കെട്ടാനുള്ള താലി റെഡി ആണെന്ന് ജയറാം പറയുന്നു. കെട്ടേണ്ട മുഹൂർത്തത്തെപ്പറ്റി ഇനി തീരുമാനം എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷവും ജയറാമിനെ സംബന്ധിച്ചടത്തോളം ഭാഗ്യ വർഷമായിരുന്നു. അതോടൊപ്പം ജയറാമിന്റെയും പാർവതിയുടെയും കുടുംബത്തിൽ രണ്ട് അംഗങ്ങൾക്കൂടി ചേർന്നു കഴിഞ്ഞു. മകളുടെ ഭർത്താവായ നവനീത് ഗിരീഷും, മകന്റെ ഭാര്യ താരിണി കാലിംഗരായരും ഇവർക്കൊപ്പമുണ്ട്. ഡിസംബർ എട്ടിനായിരുന്നു കാളിദാസിന്റെയും താരിണിയുടെയും വിവാഹം. ഗുരുവായൂരിൽ നടന്ന വിവാഹച്ചടങ്ങുകൾക്കുശേഷം ജയറാമും കുടുംബവും വൈകിട്ട് തന്നെ ചെന്നൈയിലേക്കു തിരിച്ചിരുന്നു.