‌‍തെലുങ്കിലെ പ്രശസ്ത ‌അഭിനേതാവ് മോഹൻ ബാബുവിന്റെ താരകുടുംബത്തില്‍ പൊട്ടിത്തെറി. ഇളയ മകൻ മഞ്ജു മനോജിനും ഭാര്യ മൗനികയ്ക്കും എതിരെ ഡിസംബർ 9ന് മോഹന്‍ബാബു പൊലീസില്‍ പരാതി നൽകിയതോടെയാണ് കുടുംബത്തിലെ വിള്ളൽ പുറത്തറിഞ്ഞത്. തന്‍റെ സുരക്ഷ അപകടത്തിലാണെന്നും മനോജും ഭാര്യയും തന്റെ വീട് ബലമായി പിടിച്ചടക്കിയെന്നും

‌‍തെലുങ്കിലെ പ്രശസ്ത ‌അഭിനേതാവ് മോഹൻ ബാബുവിന്റെ താരകുടുംബത്തില്‍ പൊട്ടിത്തെറി. ഇളയ മകൻ മഞ്ജു മനോജിനും ഭാര്യ മൗനികയ്ക്കും എതിരെ ഡിസംബർ 9ന് മോഹന്‍ബാബു പൊലീസില്‍ പരാതി നൽകിയതോടെയാണ് കുടുംബത്തിലെ വിള്ളൽ പുറത്തറിഞ്ഞത്. തന്‍റെ സുരക്ഷ അപകടത്തിലാണെന്നും മനോജും ഭാര്യയും തന്റെ വീട് ബലമായി പിടിച്ചടക്കിയെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‌‍തെലുങ്കിലെ പ്രശസ്ത ‌അഭിനേതാവ് മോഹൻ ബാബുവിന്റെ താരകുടുംബത്തില്‍ പൊട്ടിത്തെറി. ഇളയ മകൻ മഞ്ജു മനോജിനും ഭാര്യ മൗനികയ്ക്കും എതിരെ ഡിസംബർ 9ന് മോഹന്‍ബാബു പൊലീസില്‍ പരാതി നൽകിയതോടെയാണ് കുടുംബത്തിലെ വിള്ളൽ പുറത്തറിഞ്ഞത്. തന്‍റെ സുരക്ഷ അപകടത്തിലാണെന്നും മനോജും ഭാര്യയും തന്റെ വീട് ബലമായി പിടിച്ചടക്കിയെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‌‍തെലുങ്കിലെ പ്രശസ്ത ‌അഭിനേതാവ് മോഹൻ ബാബുവിന്റെ താരകുടുംബത്തില്‍ പൊട്ടിത്തെറി. ഇളയ മകൻ മഞ്ജു മനോജിനും ഭാര്യ മൗനികയ്ക്കും എതിരെ ഡിസംബർ 9ന് മോഹന്‍ബാബു പൊലീസില്‍ പരാതി നൽകിയതോടെയാണ് കുടുംബത്തിലെ വിള്ളൽ പുറത്തറിഞ്ഞത്. തന്‍റെ സുരക്ഷ അപകടത്തിലാണെന്നും മനോജും ഭാര്യയും തന്റെ വീട് ബലമായി പിടിച്ചടക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി.

ഹൈദരാബാദിലെ ജൽപള്ളിയിലുള്ള തന്‍റെ വസതി പിടിച്ചെടുക്കാൻ മകനും മരുമകളും ശ്രമിക്കുന്നുവെന്നാണ് മോഹന്‍ ബാബുവിന്റെ ആരോപണം. മഞ്ജു മനോജും ഇതുമായി ബന്ധപ്പെട്ട് മറ്റൊരു പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച രാത്രി അജ്ഞാതരായ പത്ത് പേർ തന്‍റെ വീട്ടിൽ അതിക്രമിച്ചുകയറിയെന്നും അവര്‍ നടത്തിയ കയ്യേറ്റത്തില്‍ തനിക്ക് പരിക്കേറ്റുവെന്നും എതിർ പരാതിയിൽ മനോജ് ആരോപിച്ചു. കഴുത്തിൽ പ്ലാസ്റ്ററിട്ട് ആശുപത്രിയിൽ നിന്നും ഇറങ്ങി വരുന്ന മഞ്ജുവിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ADVERTISEMENT

‘‘എനിക്കും എന്റെ ഭാര്യ മൗനികയ്ക്കുമെതിരെ പിതാവ് ഡോ. എം. മോഹൻ ബാബു ഉന്നയിച്ച ദുരുദ്ദേശ്യപരവും തെറ്റായതും അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ക്കു മറുപടി നൽകുന്നതിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. ഈ അവകാശവാദങ്ങൾ അസത്യം മാത്രമല്ല, എന്നെ അപകീർത്തിപ്പെടുത്താനും എന്റെ ശബ്ദം നിശബ്ദമാക്കാനും അനാവശ്യമായ കുടുംബ കലഹങ്ങൾ സൃഷ്ടിക്കാനുമുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണ്.’’–മഞ്ജു മനോജ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

സഹോദരന്മാർ തമ്മിലുള്ള പ്രശ്നം

മോഹൻബാബുവിന്റെ മക്കളായ മഞ്ജു മനോജും വിഷ്ണു മഞ്ജുവും തമ്മിലുള്ള തർക്കമാണ് പ്രശ്നങ്ങൾക്കു തുടക്കം. മഞ്ജു സഹോദരങ്ങൾ തമ്മിലുള്ള സാമ്പത്തിക തർക്കം രൂക്ഷമായിരുന്നു. കുടുംബ ബിസിനസിന്റെയും സ്വത്തുക്കളുടെയും വിഭജനവുമായി ബന്ധപ്പെട്ടാണ് സഹോദരങ്ങൾ തമ്മിലുള്ള വൈരാഗ്യമെന്ന് പല റിപ്പോർട്ടുകളും പറയുന്നു. മൗനികയുമായുള്ള മനോജിന്റെ വിവാഹത്തിന് മോഹൻബാബുവിനും കുടുംബത്തിനും അതൃപ്തി ഉണ്ടായിരുന്നതായും കേൾക്കുന്നു.

വിഷ്ണു മഞ്ജുവും കുടുംബവും

മോഹൻ ബാബുവും ഇളയമകൻ മഞ്ജു മനോജും അടുത്തിടെ പരസ്യമായി ഉന്നയിച്ച ആരോപണങ്ങളാണ് കുടുംബത്തിനുള്ളിൽ ഏറെ നാളായി നിലനിൽക്കുന്ന ഭിന്നത പരസ്യമാകാൻ കാരണം. മോഹൻ ബാബുവും മഞ്ജുവും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ച് പരസ്യമായ ഭിന്നതയിലേക്ക് നീങ്ങിയതോടെ കുടുംബപ്രശ്നം നാട്ടിൽ പാട്ടായി. കുറച്ച് വർഷങ്ങൾക്കു മുമ്പ്, വിഷ്ണു കുടുംബത്തോടൊപ്പം അച്ഛൻ മോഹൻ ബാബുവിന്റെ വസതിയിൽ താമസിച്ചു വരികയായിരുന്നു, മനോജ് വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. 2023-ൽ വിഷ്ണു കുടുംബത്തോടൊപ്പം ദുബായിലേക്ക് മാറാൻ തീരുമാനിച്ചു. വിഷ്ണു മാറിയപ്പോൾ മഞ്ജുവിന്റെ അമ്മ നിർമല ദേവി മഞ്ജുവിന്റെ മേൽ സമ്മർദ്ദം ചെലുത്തി അച്ഛനൊപ്പം താമസിപ്പിക്കുകയായിരുന്നു.

ലക്ഷ്മി മഞ്ജുവും കുടുംബവും
ADVERTISEMENT

മോഹൻ ബാബു യൂണിവേഴ്സിറ്റിയിൽ ക്രമക്കേട്

2023-ൽ, മാർച്ചിൽ മഞ്ജു ഫെസ്ബുക്കിൽ ഒരു വിഡിയോ പോസ്റ്റ് ചെയ്യുന്നു. വിഷ്ണു തന്റെ വീട്ടിൽ അതിക്രമിച്ച് കയറി രണ്ട് അടുത്ത സഹായികളെ മർദിച്ചതായാണ് വിഡിയോയിലൂടെ ആരോപിച്ചത്. തർക്കം എന്താണെന്ന് മഞ്ജു പറഞ്ഞില്ലെങ്കിലും വിഷ്ണു പലപ്പോഴും ഇത് ചെയ്യാറുണ്ടെന്നായിരുന്നു ആരോപണം. തുടർന്ന് മനോജ് വിഡിയോ നീക്കം ചെയ്തെങ്കിലും അത് മാധ്യമങ്ങളിൽ വാർത്തയായി. 

വിഷ്ണുവും അദ്ദേഹത്തിന്റെ അസോസിയേറ്റായ വിനയ് മഹേശ്വരിയും ചേർന്ന് മോഹൻ ബാബുവിന്റെ പേരിലുള്ള മോഹൻ ബാബു യൂണിവേഴ്സിറ്റിൽ തട്ടിപ്പു നടത്തിയെന്നാണ് മഞ്ജു മനോജിന്റെ പുതിയ ആരോപണം.  ‘‘സാമ്പത്തിക ക്രമക്കേടുകളുടെയും ചൂഷണത്തിന്റെയും കാര്യമായ തെളിവുകൾ എൻ്റെ പക്കലുണ്ട്, അത് ബന്ധപ്പെട്ട അധികാരികൾക്ക് മുന്നിൽ അവതരിപ്പിക്കാൻ തയാറാണ്.’’–മഞ്ജു മനോജ് പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.

‘‘എന്റെ ജ്യേഷ്ഠൻ വിഷ്ണു ദുബായിലേക്ക് മാറിയതിന് ശേഷം അമ്മ തനിച്ചായതുകൊണ്ടാണ് അച്ഛനൊപ്പം താമസിക്കാൻ തീരുമാനിക്കുന്നത്. ആ സമയത്ത് എന്റെ ഭാര്യ ഗർഭിണിയായിരുന്നു, കുറച്ച് മാസങ്ങൾക്ക് മുമ്പ് ഞാൻ സ്ഥലം മാറിയെന്ന ആരോപണങ്ങൾ തെറ്റാണ്. ഞാൻ ഒരിക്കലും സ്വത്തുക്കളോ അനന്തരാവകാശമോ ആവശ്യപ്പെട്ടിട്ടില്ല. മറിച്ചുള്ള തെളിവുകൾ നൽകാൻ ഞാൻ ആരെയും വെല്ലുവിളിക്കുന്നു.’’–മഞ്ജു പറയുന്നു. സഹോദരങ്ങൾ തമ്മിലുള്ള പ്രശ്നം അതിരുകടന്നതോടെയാണ് ഇപ്പോൾ ഇളയ മകനെതിരെ അച്ഛൻ മോഹൻബാബു തന്നെ രംഗത്തുവന്നിരിക്കുന്നത്.

ADVERTISEMENT

മോഹൻ ബാബുവിന്റെ കുടുംബം

73കാരനായ മോഹൻ ബാബു അഞ്ഞൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിർമാതാവ് എന്ന നിലയിലും ശ്രദ്ധേയനാണ്. മോഹന്‍ലാല്‍ ചിത്രങ്ങളായ നരസിംഹം, ദേവസുരം എന്നിവയൊക്കെ തെലുങ്കില്‍ മോഹന്‍ബാബു നായകനായി റീമേക്ക് ചെയ്തിട്ടുണ്ട്. മോഹന്‍ബാബുവിന് മൂന്ന് മക്കളാണ്. മഞ്ജു മനോജ്, വിഷ്ണു മഞ്ജു, ലക്ഷ്മി മഞ്ജു. വിഷ്ണു മഞ്ജുവും  ലക്ഷ്മിയും അദ്ദേഹത്തിന്‍റെ ആദ്യ ഭാര്യയായ വിദ്യാദേവിയുടെ മക്കളാണ്. വിദ്യാദേവിയുടെ ഇളയ സഹോദരി നിർമലാ ദേവിയെയാണ് മോഹന്‍ബാബു വിദ്യയുടെ മരണശേഷം അദ്ദേഹം വിവാഹം കഴിച്ചത്. അതില്‍ ജനിച്ച മകനാണ് മഞ്ജു മനോജ്.

മഞ്ജു മനോജും ഭാര്യയും

വിഷ്ണു മഞ്ജു (43) വിരാനിക റെഡ്ഡിയെ വിവാഹം കഴിച്ചു, അവർക്ക് നാല് കുട്ടികളുണ്ട്. 2023 മുതല്‍ വിഷ്ണു ദുബായിലാണ് താമസം. ലക്ഷ്മി (47) ആൻഡി ശ്രീനിവാസനെ വിവാഹം കഴിച്ചു, അവർക്ക് ഒരു മകളുണ്ട്. ഹൈദരാബാദിൽ നിന്ന് അടുത്തിടെയാണ് ലക്ഷ്മി മുംബൈയിലേക്ക് മാറിയത്. നാല്‍പ്പത്തിയൊന്നു വയസുകാരനായ മഞ്ജു നോജ്  2023 മാർച്ചിൽ ഭൂമ മൗനിക റെഡ്ഡിയെ വിവാഹം കഴിച്ചിരുന്നു. അവർക്ക് ദേവസേന എന്ന ഏഴുമാസം പ്രായമുള്ള മകളുണ്ട്. മനോജിന്റെയും മൗനികയുടെയും രണ്ടാം വിവാഹമാണിത്. മനോജും മൗനികയും ഇപ്പോൾ ഹൈദരാബാദിലെ മോഹന്‍ ബാബുവിന്‍റെ വസതിയിലാണ് താമസിക്കുന്നത്. 

ലക്ഷ്മി മഞ്ജു മോഹന്‍ലാലിനൊപ്പം മലയാള ചിത്രം മോണ്‍സ്റ്ററില്‍ അടക്കം അഭിനയിച്ചിട്ടുണ്ട്.  മനോജും വിഷ്ണുവും ലക്ഷ്മിയും തെലുങ്ക് സിനിമയില്‍ സജീവമാണ്. ഇവരുടെ ഹോം ബാനറില്‍ കണ്ണപ്പ എന്ന ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുകയാണ്. മലയാളത്തില്‍ നിന്നും മോഹന്‍ലാലും, ഹിന്ദിയില്‍ നിന്നും അക്ഷയ് കുമാറും, പ്രഭാസും അടക്കം വന്‍ താര നിര ചിത്രത്തില്‍ അതിഥി വേഷങ്ങളിൽ എത്തുന്നുണ്ട്. 

ആസ്തി അഞ്ഞൂറ് കോടിക്കു മുകളിൽ

മോഹൻ ബാബുവിന്‍റെ ആസ്തി 500 കോടിയിലധികമാണ്. മോഹൻ ബാബു സർവകലാശാലയും ശ്രീ വിദ്യാനികേതൻ എഡ്യൂക്കേഷണൽ ട്രസ്റ്റും ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട് ഇദ്ദേഹത്തിന്. വിഷ്ണുവിനെ മോഹൻ ബാബു യൂണിവേഴ്‌സിറ്റിയുടെ പ്രോ-ചാൻസലറായും പ്രി സ്‌കൂളുകളും സ്‌കൂളുകളും നടത്തുന്ന ന്യൂയോർക്ക് അക്കാദമി സ്‌പ്രിങ് ബോർഡ് എഡ്യുക്കേഷനൽ ട്രസ്റ്റിന്‍റെ ചെയർമാനായും നിയമിച്ചു. എന്നാല്‍  മനോജിന് ബിസിനസ്സിൽ ഒരു സ്ഥാനം നൽകിയിട്ടില്ലെന്നും ഇതാണ് കുടുംബ പോരിലേക്ക് നയിച്ചത് എന്നുമാണ് റിപ്പോര്‍ട്ട്. അതിനിടെയാണ് വിഷ്ണു യൂണിവേഴ്സ്റ്റിയിൽ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് മഞ്ജു രംഗത്തുവരുന്നത്.

നിർമാണ കമ്പനിയായ ശ്രീ ലക്ഷ്മി പ്രസന്ന പിക്‌ചേഴ്‌സിന്‍റെ ഉടമയും 24 ഫ്രെയിംസ് ഫാക്ടറി, മഞ്ജു എന്‍റര്‍ടെയ്മെന്‍റ് എന്നിവയുടെ സഹ ഉടമയുമാണ് മോഹൻ ബാബു. വിഷ്ണു മഞ്ജു 24 ഫ്രെയിംസ് ഫാക്ടറിയുടെ ഉടമയും ലക്ഷ്മി മഞ്ജു എന്‍റര്‍ടെയ്മെന്‍റിന്‍റെ ഉടമയുമാണ്. മനോജ് 2019ൽ എംഎം ആർട്സ് എന്ന പേരിൽ സ്വന്തം പ്രൊഡക്ഷൻ ഹൗസ് ആരംഭിച്ചു. മനോജ് നായകനാകുന്ന ‘അഹം ബ്രഹ്മാസ്മി’ എന്ന ചിത്രം അമ്മ നിർമല ദേവിയുടെ സഹകരണത്തിൽ തുടങ്ങുകയും ചെയ്തു. മനോജിന്‍റെ സ്വപ്ന പദ്ധതിയെന്ന് പറയപ്പെടുന്ന പ്രോജക്ട് ഇപ്പോഴും പൂർത്തിയായിട്ടില്ല, കൂടാതെ പ്രൊഡക്‌ഷൻ ഹൗസും വിജയിച്ചില്ല.

English Summary:

Shocking Family Feud: Telugu Star Mohan Babu Files Complaint Against Son Manchu Manoj