അമ്മയുടെ നൃത്തം കണ്ട് വികാരഭരിതനായി കാളിദാസ്, കണ്ണ് നിറഞ്ഞ് താരിണി; സംഗീത് വിഡിയോ
Mail This Article
കാളിദാസ് താരിണി വിവാഹത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീത് പരിപാടിയുടെ കുഞ്ഞു വിഡിയോ പങ്കുവച്ച് കാളിദാസ് ജയറാം. കുടുംബാംഗങ്ങളും സുഹൃത്തുക്കളും കാളിദാസ്-തരിണി വിവാഹം സന്തോഷത്തോടെ ആഘോഷിക്കുന്ന ദൃശ്യങ്ങൾ വളരെ പെട്ടെന്നു തന്നെ പ്രേക്ഷകർ ഏറ്റെടുത്തു. നൃത്തം ചെയ്യുന്ന താരിണിയും ചക്കിയും ഭർത്താവ് കിച്ചുവും വിഡിയോയിൽ നിറഞ്ഞു നിന്നു. കാളിദാസിന്റെയും മാളവികയുടെയും നൃത്തവും ജയറാമും പാര്‍വതിയും ഒരുമിച്ച് നൃത്തംചെയ്യുന്നതും വീഡിയോയില്‍ കാണാം. പാർവതി ജയറാം അവതരിപ്പിച്ച നൃത്തം കണ്ടു കണ്ണ് നിറഞ്ഞു വേദിയിലേക്ക് ഓടിചെന്ന്, ആനന്ദത്താൽ അമ്മയെ കണ്ണ് നിറഞ്ഞു വേദിയിലേക്ക് ഓടിയെത്തിയ കാളിദാസ് പാർവതിയെ കെട്ടിപിടിക്കുന്നുമുണ്ട്.
താരാട്ട് പാട്ടിന്റെ ഈണത്തിനു നൃത്തം ചെയ്ത പാർവതിയുടെ മുന്നിൽ ഹൃദയം നിറഞ്ഞു കണ്ണ് തുടയ്ക്കുന്ന താരിണിയെയും കാണാം.