'ഒട്ടും പ്രഫഷനൽ അല്ലാത്ത പെരുമാറ്റം, നയൻതാരയുടെ പ്രണയം കാരണം നഷ്ടമായത് കോടികള്‍': ആരോപണവുമായി ധനുഷ്
നയൻതാരയ്ക്കും വിഘ്നേഷ് ശിവനുമെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. നയന്‍താരയ്ക്ക് എതിരെ നല്‍കിയ സിവില്‍ക്കേസില്‍ നല്‍കിയ സത്യവാങ്മൂലത്തിൽ ഇരുവർക്കുമെതിരെ രൂക്ഷവിമർശനങ്ങളാണ് ധനുഷ് ഉന്നയിച്ചിരിക്കുന്നത്. നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ ചിത്രീകരണം നീണ്ടു പോകാനുള്ള കാരണം നയൻ-വിക്കി പ്രണയമാണെന്ന് ധനുഷ് പറഞ്ഞു.

4 കോടി ബജറ്റിലാണ് നാനും റൗഡി താൻ സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. നയൻതാരയും വിഘ്നേഷും പ്രണയത്തിലായതോടെ ഇരുവരും സെറ്റിലേക്ക് വൈകി വരുന്നത് പതിവായി. സെറ്റിലെ മറ്റെല്ലാവരെയും വിഘ്‌നേശ് അവഗണിക്കാൻ തുടങ്ങി. നയൻതാര ഉൾപ്പെട്ട രംഗങ്ങൾ വീണ്ടും വീണ്ടും ചിത്രീകരിച്ചുകൊണ്ടേയിരിക്കുകയും ചെയ്തു. ഒട്ടും പ്രഫഷനൽ അല്ലാത്ത രീതിയിലായിരുന്നു ഇരുവരുടെയും പെരുമാറ്റം. ഇതേതുടർന്ന് നിശ്ചയിച്ച ബജറ്റിൽ ചിത്രീകരണം പൂർത്തിയാക്കാൻ സാധിക്കാതെ വന്നു.
അതേസമയം ഇവരുടെ വിവാഹ ഡോക്യുമെന്‍ററിക്കായി രഹസ്യമായി, നാനും റൗഡി താൻ സിനിമയുടെ ദൃശ്യങ്ങൾ വിട്ടുനൽകണമെന്ന് വിഘ്‌നേഷ് ആവശ്യപ്പെട്ടുവെന്ന് ധനുഷ് ആരോപിച്ചു. ധനുഷിന്‍റെ നിർമാണക്കമ്പനി വണ്ടര്‍ബാര്‍ ഡയറക്ടറെ ഫോണിൽ വിളിച്ചാണ് വിഘ്നേഷ് ദൃശ്യങ്ങൾ ആവശ്യപ്പെട്ടത്. എന്നാൽ ധനുഷ് അറിയാതെ ഒന്നും ചെയ്യാൻ സാധിക്കില്ലെന്നായിരുന്നു കമ്പനിയുടെ മറുപടി. തുടർന്ന് വിഘ്നേഷ് അസഭ്യം പറഞ്ഞെന്നും ധനുഷ് സത്യവാങ്മൂലത്തില്‍ പറയുന്നു.
നയന്‍താര- ബിയോണ്ട് ദി ഫെയറിടെയിലിനെതിരെ ധനുഷ് നല്‍കിയ ഹര്‍ജിയില്‍ മറുപടി ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ജനുവരി എട്ടിനകം നയൻതാര, ഭർത്താവ് വിഘ്നേഷ് ശിവൻ, നെറ്റ്ഫ്ലിക്‌സ് എന്നിവര്‍ മറുപടി നൽകണമെന്നാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. നാനും റൗഡി താൻ ചിത്രത്തിൻ്റെ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ച് പകർപ്പവകാശം ലംഘിച്ചെന്ന് കാണിച്ചാണ് ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. നവംബര്‍ 27നാണ് ഡോക്യുമെന്‍ററി തര്‍ക്കത്തില്‍ ധനുഷ്, നയന്‍താരയ്ക്കെതിരെ ഹര്‍ജി നല്‍കിയത്.