പ്രൈവറ്റ് ജെറ്റിൽ വിജയ്യ്ക്കൊപ്പം തൃഷ; ചിത്രങ്ങൾ പുറത്ത്; കീർത്തി സുരേഷിന്റെ വിവാഹത്തിനിടെ വിവാദം
വിജയ്‌യും തൃഷയും തമ്മിലുള്ള സൗഹൃദത്തെപ്പറ്റി പല ഗോസിപ്പുകളും മാധ്യമങ്ങളിലടക്കം ഉയർന്നു വരാറുണ്ട്. രണ്ടു ദിവസങ്ങൾക്ക് മുൻപ് ഗോവയിൽ വച്ച് നടന്ന കീർത്തി സുരേഷ്, ആന്റണി തട്ടിൽ വിവാഹത്തിന് ഇരുവരും എത്തിയത് ഒരുമിച്ചാണെന്ന വാർത്തയാണ് പുതിയ ഊഹാപോഹങ്ങൾക്കു തുടക്കം കുറിച്ചിരിക്കുന്നത്. എയർപോർട്ടിൽ നിന്നുള്ള

വിജയ്‌യും തൃഷയും തമ്മിലുള്ള സൗഹൃദത്തെപ്പറ്റി പല ഗോസിപ്പുകളും മാധ്യമങ്ങളിലടക്കം ഉയർന്നു വരാറുണ്ട്. രണ്ടു ദിവസങ്ങൾക്ക് മുൻപ് ഗോവയിൽ വച്ച് നടന്ന കീർത്തി സുരേഷ്, ആന്റണി തട്ടിൽ വിവാഹത്തിന് ഇരുവരും എത്തിയത് ഒരുമിച്ചാണെന്ന വാർത്തയാണ് പുതിയ ഊഹാപോഹങ്ങൾക്കു തുടക്കം കുറിച്ചിരിക്കുന്നത്.
എയർപോർട്ടിൽ നിന്നുള്ള ഇരുവരുടെയും വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്ന് ഫ്ളൈറ്റിലേക്ക് കയറുന്നതും, അവിടെ നിന്നും കാറിൽ പുറപ്പെടുന്നതുമായ ചിത്രങ്ങളും മറ്റും എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യാപകമായി പ്രചരിച്ചു. ചെന്നൈ എയർപോർട്ടിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്നാണ് ലഭ്യമായ വിവരം. നീല ഷർട്ടായിരുന്നു വിജയ്‌യുടെ വേഷം, തൃഷ ഒരു വെള്ള ടി ഷർട്ട് ധരിച്ചിരുന്നു.
കീർത്തി സുരേഷിന്റെ വിവാഹത്തിന് ചെന്നൈ ഇന്റർനാഷ്നൽ എയർപോർട്ടിൽ നിന്നും ഗോവയിലെ മനോഹർ ഇന്റർനാഷ്നൽ എയർപോർട്ടിൽ വന്നിറങ്ങിയ ആറ് യാത്രികരുടെ വിവരങ്ങൾ ഔദ്യോഗികമായി രേഖപ്പെടുത്തിയ രേഖയും പുറത്തുവന്നു. ഇതിൽ ഒന്നാം നമ്പർ യാത്രികൻ സി. ജോസഫ് വിജയ്‌യും, രണ്ടാമത്തെ യാത്രികെ തൃഷ കൃഷ്ണനാണ്. ഇവരെ കൂടാതെ മറ്റു നാലുപേർ കൂടിയുണ്ട് ഈ യാത്രികരുടെ പട്ടികയിൽ.
ഇതോടെ ഇരുവർക്കുമെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും ശക്തമാണ്. തമിഴിലെ മറ്റൊരു സൂപ്പർതാരത്തിന്റെ പേരിലുള്ള ആരാധകരാണ് നടനെതിരെ രംഗത്തുവരുന്നത്. സൗഹൃദങ്ങളെ ഇത്തരത്തിൽ വളച്ചൊടിക്കുന്ന പ്രവണത ശരിയല്ലെന്ന അഭിപ്രായവും പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. വിജയ്‍ക്കെതിരായ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമാണ് ഇത്തരം ആക്രമണങ്ങളെന്നും സൂചനയുണ്ട്.
തമിഴ് സിനിമാ ലോകത്തെ ഹിറ്റ് ജോഡികളാണ് തൃഷയും വിജയും. ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. ഈ വർഷം ലിയോ എന്ന സിനിമയിൽ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. ഗോട്ട് എന്ന ചിത്രത്തില്‍ വിജയ്‌ക്കൊപ്പം ഒരു ഗാനരംഗത്തും തൃഷ പ്രത്യക്ഷപ്പെട്ടു. ഇതും ഇരുവരുടെയും സൗഹൃദത്തിന്റെ പേരിലാണ് സംഭവിച്ചത്. അതുകൊണ്ടു തന്നെ ഇവർ പ്രണയത്തിലാണെന്ന തരത്തിൽ പല വാർത്തകളും സമൂഹ മാധ്യമങ്ങളിലൂടെ പൊങ്ങി വരുന്നത് സാധാരണമാണ്.