കുട്ടികളുണ്ടാവില്ലെന്നു പറഞ്ഞു, ഭീഷണികോളുകൾ വരുന്നു: വെളിപ്പെടുത്തി എലിസബത്ത്
Mail This Article
സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ കരുതിക്കൂട്ടിയുള്ള സൈബർ ആക്രമണം നടക്കുന്നുവെന്ന് വെളിപ്പെടുത്തി ബാലയുടെ മുൻപങ്കാളി എലിസബത്ത് ഉദയൻ. നെഗറ്റീവ് കമന്റുകൾ പോസ്റ്റ് ചെയ്ത് തന്നെ നാണം കെടുത്തിയാൽ വിഡിയോ ഇടുന്നത് നിർത്തുമെന്ന് ആരും കരുതേണ്ടെന്നും താൻ ആരെയും ഉപദ്രവിക്കാൻ പോകുന്നില്ലെന്നും സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോ വ്ലോഗിലൂടെ എലിസബത്ത് പറഞ്ഞു.
‘‘എനിക്ക് ഓട്ടിസമാണെന്ന് കമന്റ് കണ്ടു. അതൊരു അസുഖമാണ്. പക്ഷേ അത് ഇല്ലാത്ത ആളുകൾക്ക് ഓട്ടിസം ഉണ്ടെന്ന് പറഞ്ഞു പരത്തരുത്. അത്തരത്തിലുള്ള കുറേ കമന്റുകൾ കണ്ടു. പിന്നെ എനിക്ക് കുട്ടികൾ ഉണ്ടാകില്ല എന്നൊക്കെ പറഞ്ഞുള്ള കമന്റ്ുകളും കണ്ടിരുന്നു. അതിനുള്ള തെളിവുകളും റിപ്പോർട്ടുകളും ഇല്ലാതെ പറഞ്ഞു പരത്തുന്നത് നല്ലതാണോയെന്ന് എനിക്ക് അറിയില്ല.
നിങ്ങൾ എന്തൊക്കെ ചെയ്താലും ഞാൻ ഇനിയും വിഡിയോസ് ഇടും. ഒരുപാട് നാണം കെട്ടും ചതിക്കപ്പെട്ടുമൊക്കെയാണ് ഇവിടം വരെ എത്തിയത്. ആ മോശം അവസ്ഥയിൽ നിന്നും പിടിച്ചുപിടിച്ചു വരുകയാണ്. ഇഷ്ടപ്പെട്ട ആളുകളില്‍ നിന്നു തന്നെ നാണംകെടുക, ബോഡിഷെയ്മിങ് തുടങ്ങിയ എല്ലാം അനുഭവിച്ചിട്ടുണ്ട്.
കുറച്ച് ഫെയ്ക്ക് ഐഡികളിൽ നിന്നും വന്ന് എന്നെ തളർത്താൻ നോക്കേണ്ട. ആ നാണമൊക്കെ എനിക്കുപോയി. പേടിപ്പിച്ച് വീട്ടിൽ ഇരുത്താം, ഭീഷണിപ്പെടുത്തി വീട്ടിൽ ഇരുത്താം എന്നൊന്നും കരുതണ്ട. ഒരുപാട് ഭീഷണി കോളുകൾ എനിക്ക് വരാറുണ്ട്. ഞാൻ ആരെയും ഉപദ്രവിക്കാൻ ഒന്നും പോകുന്നില്ല. എന്റെ കാര്യം നോക്കി ഞാൻ നടക്കുകയാണ്. എന്നെ നാണം കെടുത്തിയും പേടിപ്പിച്ചും ഇതൊന്നും നിർത്താനാകുമെന്ന് ആരും കരുതണ്ട. ഏറ്റവും മോശമായ അവസ്ഥ അതിജീവിച്ചുകൊണ്ടാണ് ഞാൻ ഇവിടെ വരെ കേറി വന്നതും മുമ്പോട്ട് പോയ്കൊണ്ടിരിക്കുന്നതും. നെഗറ്റീവ് കമന്റുകൾ ഇടുന്നത് കൊണ്ട് നിങ്ങൾക്ക് പൈസ കിട്ടുന്നുണ്ടാകും. എന്നെ എത്രയൊക്കെ മോശം പറഞ്ഞാലും ഞാൻ ഇനിയും വിഡിയോസ് പോസ്റ്റ് ചെയ്യും,’’–എലിസബത്തിന്റെ വാക്കുകൾ.