ADVERTISEMENT

കൈ കൊടുക്കാൻ കൈ നീട്ടി അബദ്ധം പറ്റി എയറിലായ ബേസിൽ ജോസഫിനും സുരാജ് വെഞ്ഞാറമ്മൂടിനും പിന്നാലെ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ വിഡിയോയും വൈറലാകുന്നു. തന്‍റെ നേരെ കൈനീട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ ശ്രദ്ധിക്കാതെ തൊട്ടടുത്ത് നിന്നയാള്‍ക്ക് കൈ കൊടുക്കുന്ന കുട്ടിയെയാണ് വിഡിയോയിൽ കാണാനാകുന്നത്.

കുഞ്ഞുകുട്ടി നടന്നു വരുമ്പോള്‍ മമ്മൂട്ടി കൈ കൊടുക്കാന്‍ നോക്കുന്നു. എന്നാല്‍ കുട്ടിക്കുറുമ്പി, താരത്തിന് കൈ കൊടുക്കാതെ അടുത്ത് നിന്നിരുന്ന മലയാളി വ്യവസായി സി.പി. സാലിഹിന് കൈ കൊടുക്കുകയായിരുന്നു. ശേഷം മമ്മൂട്ടിക്ക് കുട്ടി കൈ കൊടുക്കുന്നുണ്ട്.

സംവിധായകന്‍ മഹേഷ് നാരായണന്‍, നിര്‍മാതാവ് ആന്റോ ജോസഫ് എന്നിവരെയും വിഡിയോയില്‍ കാണാം. നിരവധി കമന്റുകളാണ് ഈ വിഡിയോക്ക് ലഭിക്കുന്നത്. ‘ടൊവിക്കും ബേസിലിനും സുരാജിനും ഇത് ആഘോഷരാവ്, കൈ കിട്ടാ യൂണിവേഴ്‌സില്‍ മമ്മൂട്ടിയും, അങ്ങനെ മമ്മൂക്കയും കൈ കൊടുക്കല്‍ ക്ലബ്ബിലെത്തി’ എന്നിങ്ങനെയുള്ള രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.

സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ മത്സരത്തിന്റെ സമ്മാനദാന ചടങ്ങിനിടെയാണ് ബേസിലിന് അബദ്ധം പറ്റുന്നത്. സമ്മാനദാന ചടങ്ങിനിടെ, ബേസില്‍ ഒരു കളിക്കാരന് നേരെ കൈ നീട്ടി. എന്നാല്‍ ആ പ്ലെയര്‍ അതുകാണാതെ പൃഥ്വിരാജിന് കൈകൊടുക്കുകയായിരുന്നു. ഇതോടെ ബേസില്‍ ചമ്മി കൈ താഴ്ത്തി. വിഡിയോ വൈറലായതോടെ ബേസിലിനെ ട്രോളി ടൊവിനോ, സഞ്ജു സാംസൺ അടക്കമുള്ളവർ രംഗത്തുവരികയുണ്ടായി.

പിന്നീട് ഒരു വേദിയില്‍ സുരാജ് വെഞ്ഞാറമൂടിന് കൈകൊടുക്കാതെ പോയ ഗ്രേസ് ആന്റണിയുടെ വിഡിയോയും വൈറലായിരുന്നു. വിഡിയോ വൈറലായതോടെ, ‘ഞാന്‍ മാത്രമല്ല ടൊവിയുമുണ്ട്,’ എന്ന കമന്റുമായി സുരാജ് എത്തി. ‘ബേസില്‍ സംഭവത്തിനു ശേഷം ഞാന്‍ ആര്‍ക്കും കൈ കൊടുക്കാറേ ഇല്ല!’ എന്നായിരുന്നു ടൊവിനോയുടെ മറുപടി. നടി രമ്യ നമ്പീശനും ഇത്തരത്തിലൊരു അബദ്ധം സംഭവിച്ചിരുന്നു.

English Summary:

Mammootty's Viral Handshake Fail: Hilarious Video Mirrors Basil Joseph & Suraj Venjaramoodu's Blooper

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com