ബസുകളുടെ അമിതവേഗത്തെക്കുറിച്ച് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതിയുമായി നടന്‍ സന്തോഷ് കീഴാറ്റൂര്‍. മനുഷ്യജീവന് വില കൽപ്പിക്കാത്ത മുതലാളിക്കു വേണ്ടി പണി എടുക്കുന്ന സൈക്കോ കൊലയാളികളായി മാറുകയാണ് ചില ബസ് ഡ്രൈവർമാരെന്ന് നടൻ സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. തളിപ്പറമ്പു നിന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബസുകളുടെ അമിതവേഗത്തെക്കുറിച്ച് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതിയുമായി നടന്‍ സന്തോഷ് കീഴാറ്റൂര്‍. മനുഷ്യജീവന് വില കൽപ്പിക്കാത്ത മുതലാളിക്കു വേണ്ടി പണി എടുക്കുന്ന സൈക്കോ കൊലയാളികളായി മാറുകയാണ് ചില ബസ് ഡ്രൈവർമാരെന്ന് നടൻ സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. തളിപ്പറമ്പു നിന്നും കണ്ണൂരിലേക്ക് സ്വകാര്യ ബസില്‍ യാത്ര ചെയ്ത അനുഭവവും പിന്നീട് കെസ്ആർടിസി ബസിൽ യാത്ര ചെയ്ത അനുഭവവുമാണ് താരം പറയുന്നത്. 

സന്തോഷ് കീഴാറ്റൂർ പങ്കുവച്ച കത്തിന്റെ പൂർണരൂപം:

ADVERTISEMENT

‘‘ബഹുമാനപ്പെട്ട, മുഖ്യ മന്ത്രിയും ഗതാഗത വകുപ്പ് മന്ത്രിയും അറിയാൻ, കഴിഞ്ഞ ദിവസങ്ങളിൽ തളിപ്പറമ്പിൽ നിന്നും കണ്ണൂരിലേക്ക് ഒരു പ്രൈവറ്റ് ബസിൽ യാത്ര ചെയ്തു. ഭാഗ്യമാണോ , അമ്മയുടെയും അച്ഛന്റെയും പ്രാർഥനയാണോ അല്ല മറ്റ് എന്തെങ്കിലും മിറാക്കിൾ ആണോ എന്നറിയില്ല അപകട മരണം സംഭവിച്ചില്ല. അത്രയും വേഗതയും അലക്ഷ്യമായ ഡ്രൈവിങ്ങും. മനുഷ്യ ജീവന് ഒരു വിലയും കൽപ്പിക്കാത്ത മുതലാളിക്കു വേണ്ടി പണി എടുക്കുന്ന സൈക്കോ കൊലയാളികളായി ചില ഡ്രൈവർമാർ ഇപ്പോഴും നമ്മുടെ നിരത്തുകളിൽ നിർജീവം പരിലസിക്കുകയാണ്. 

കണ്ണൂരിൽ നിന്നും തിരിച്ച് കെഎസ്ആർടിസി ബസിലാണ് യാത്ര ചെയ്തത്. പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തം കൊളുത്തി പട എന്ന് പറഞ്ഞത് പോലെ. അതുക്കും മേലെ. സൈക്കോ ജീവനക്കാർ. ഈ കത്ത് എല്ലാ ബസ് ജീവനക്കാരെയും കുറ്റപ്പെടുത്തുന്നതല്ല. മാന്യമായി തൊഴിൽ ചെയ്യുന്നവരും ഉണ്ട്. ഇവർക്ക് കളങ്കം വരുത്തുന്നത് കുറച്ച് സൈക്കോ ജീവനക്കാരാണ്. ഇവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരണം. 

ADVERTISEMENT

ജീവിതം രണ്ടറ്റം കൂട്ടി മുട്ടിക്കാൻ ഇപ്പഴും പാട് പെടുന്നവർക്ക് നമ്മുടെ പൊതുഗതാഗതം നല്ല സൗകര്യങ്ങൾ ചെയ്തു തരണം. ജനങ്ങളാണ് സർക്കാർ. സമയം കുറവാണ് എന്ന് പറഞ്ഞ് കൊണ്ടുള്ള മൽസര ഓട്ടം കെസ്ആർടിസി എങ്കിലും മതിയാക്കണം. കാറിൽ എപ്പോഴും യാത്ര ചെയ്യാൻ പറ്റില്ല. മനുഷ്യൻമാരെ കണ്ടും ചുറ്റു പാടുകളെ കണ്ടും പൊതു ഗതാഗത സൗകര്യം ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരന്റെ അപേക്ഷയാണ്.’’

English Summary:

Actor Santosh Keezhattoor complained to the Chief Minister and the Transport Minister about the excessive speeding of buses.