ലവ്‍ലീസ് ഓഫ് ട്രിവാൻഡ്രം; മുൻകാല താരസുന്ദരിമാരുടെ ഒത്തുചേരൽ; വിശേഷങ്ങളുമായി സുചിത്ര
മലയാളത്തിലെ മുൻകാലനായികമാരുടെ സൗഹൃദ കൂട്ടായ്മയിലെ ചിത്രങ്ങൾ പങ്കുവച്ച് സുചിത്ര. മേനക, കാർത്തിക, വനിത, ചിപ്പി, ശ്രീലക്ഷ്മി, സോന നായർ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളാണ് സുചിത്ര പങ്കുവച്ചത്. യു.എസിൽ നിന്ന് അവധിക്കു വന്നപ്പോൾ എല്ലാവരും കൂടി ഒത്തു കൂടിയതാണെന്ന് സുചിത്ര മനോരമ ഓൺലൈനോടു പറഞ്ഞു. ലവ്‍ലീസ് ഓഫ്

മലയാളത്തിലെ മുൻകാലനായികമാരുടെ സൗഹൃദ കൂട്ടായ്മയിലെ ചിത്രങ്ങൾ പങ്കുവച്ച് സുചിത്ര. മേനക, കാർത്തിക, വനിത, ചിപ്പി, ശ്രീലക്ഷ്മി, സോന നായർ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളാണ് സുചിത്ര പങ്കുവച്ചത്. യു.എസിൽ നിന്ന് അവധിക്കു വന്നപ്പോൾ എല്ലാവരും കൂടി ഒത്തു കൂടിയതാണെന്ന് സുചിത്ര മനോരമ ഓൺലൈനോടു പറഞ്ഞു. ലവ്‍ലീസ് ഓഫ് ട്രിവാൻഡ്രം എന്ന പേരിലാണ് നായികമാരുടെ സൗഹൃദകൂട്ടായ്മ അറിയപ്പെടുന്നത്.
സുചിത്രയുടെ വാക്കുകൾ: ‘‘ലവ്‍ലീസ് ഓഫ് ട്രിവാൻഡ്രം എന്ന വാട്ട്സാപ്പ് ഗ്രൂപ്പ് തുടങ്ങിയിട്ട് രണ്ടു വർഷമെ ആയിട്ടുള്ളൂ. അപ്പോൾ മുതൽ ഞാൻ ആ ഗ്രൂപ്പിലുണ്ട്. ഞാൻ യു.എസിൽ ആയതുകൊണ്ട് ബാക്കിയുള്ളവർ ഒരുമിച്ചു കൂടുമ്പോൾ എനിക്ക് എത്താൻ കഴിയാറില്ല. ഗ്രൂപ്പ് തുടങ്ങിയിട്ട് ഇതാദ്യമായാണ് ഞാനെല്ലാവരെയും നേരിൽ കാണുന്നത്. ബാക്കിയുള്ളവർ ഇടയ്ക്കിടയ്ക്ക് പരസ്പരം കാണാറുണ്ട്. ഞാൻ അവധിക്ക് നാട്ടിൽ വരുമ്പോൾ എല്ലാവരെയും പോയി കാണും.
ചിപ്പി, മേനക ചേച്ചി, ശ്രീലക്ഷ്മി, മഞ്ജു പിള്ള, വിന്ദുജ മേനോൻ, കാർത്തിക ചേച്ചി അങ്ങനെ മിക്കവരെയും ഞാൻ പോയി കാണാറുണ്ട്. കാർത്തിക ചേച്ചിയെ കാണുമ്പോൾ ഞാനെപ്പോഴും പറയും, ഇങ്ങനെ മാറി നിൽക്കരുത് എന്ന്. എന്തായാലും ഈയടുത്ത് ചേച്ചി കുറച്ചൂടെ ആക്ടീവ് ആണ്. എന്റെ സഹോദരന്റെ വിവാഹത്തിന് എല്ലാവരെയും വിളിച്ചിരുന്നു. അന്നൊന്നും ഈ ഗ്രൂപ്പ് ഔദ്യോഗികമായി തുടങ്ങിയിട്ടില്ല. എന്തായാലും, ഇത്തവണ അവധിക്കു വന്നപ്പോൾ ഞങ്ങൾ എല്ലാവരും കൂടി ഒന്നിച്ചു കൂടി.
യു.എസിൽ ഇപ്പോൾ ഒരു വിധം എല്ലാ മലയാളം സിനിമകളും റിലീസ് ചെയ്യുന്നുണ്ട്. ഞാൻ താമസിക്കുന്നത് ടെക്സസിലെ ഡാലസിലാണ്. ധാരാളം മലയാളികൾ അവിടെയുണ്ട്. മലയാളികളുടെ തിയറ്ററും അവിടെയുണ്ട്. റിലീസ് ചെയ്യുന്ന സിനിമകൾ ഇപ്പോൾ ധാരാളമായി അവിടെയും റിലീസ് ചെയ്യുന്നുണ്ട്. പുതിയ സിനിമകളൊന്നും അതിനാൽ മിസ് ആകില്ല. നാട്ടിൽ വന്നപ്പോൾ റൈഫിൾ ക്ലബ് കാണണമെന്നു കരുതിയിരിക്കുകയാണ്. എനിക്ക് ദീർഘകാലമായി വാണി വിശ്വനാഥിനെ അറിയാം. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. റൈഫിൾ ക്ലബിലൂടെ വാണി ഗംഭീര തിരിച്ചുവരവ് നടത്തിയെന്ന് അറിഞ്ഞു. അതുകൊണ്ട്, തിരിച്ചു പോകുന്നതിനു മുൻപെ റൈഫിൾ ക്ലബ് കാണണം.
പുതിയ തലമുറയും വാണിയുടെ പ്രകടനം കണ്ട് കയ്യടിക്കുന്നു എന്നു പറയുന്നത് വ്യക്തിപരമായ എനിക്കേറ്റവും സന്തോഷം നൽകുന്ന കാര്യമാണ്. അതുപോലെ, റൈഫിൾ ക്ലബിലെ ഉണ്ണിമായ. ഇന്‍സ്റ്റഗ്രാം വഴി ഞങ്ങൾ കണക്ടഡ് ആണ്. ഇടയ്ക്ക് മെസജ് അയയ്ക്കും. ഗംഭീര ആർടിസ്റ്റാണ് ഉണ്ണിമായ. അവരും ഈ പടത്തിൽ ഗംഭീരമാണെന്നു കേട്ടു. അതിനാൽ ഉറപ്പായും ഈ സിനിമ കാണണം. യു.എസിൽ ജോലി ചെയ്യുന്നതുകൊണ്ട്, കുറച്ചു ദിവസങ്ങളെ നാട്ടിൽ അവധിക്കു വരാറുള്ളൂ. ഇത്തവണയും 15 ദിവസത്തിനാണ് വന്നത്. ജനുവരി ആദ്യവാരം തന്നെ മടങ്ങും,’’ സുചിത്ര പറഞ്ഞു.